കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞതെല്ലാം പ്രളയം.. ഈ ഓണം കൊവിഡ് കൊണ്ടുപോയി: വറുതി കാലത്തെ ഓർത്ത് മറുനാട്ടിലും ഓണം!!

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കേരളത്തിലായാലും മറുനാട്ടിലായാലും ഓണക്കാലം മലയാളിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ് പത്ത് ദിവസം പൂക്കളമൊരുക്കിയും സദ്യയൊരുക്കിയും പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിച്ചും സന്തോഷം കണ്ടെത്താത്ത മലയാളികളില്ല. മറുനാട്ടിലേക്ക് കുടിയേറുന്നതോടെ ചേലിലും ആഘോഷങ്ങളിലും പകിട്ടിലും മാറ്റം വരുമെന്നല്ലാതെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുന്നതിന്റെ സന്തോഷമെല്ലാം ഒന്നുതന്നെ. പ്രവാസിയായ അജയഘോഷിന്റെ ആനയാണ് 15 വർഷമായി കുവൈത്തിലെ പ്രവാസി മലയാളികളുടെ ഓണാഘോഷത്തിനിടയിലെ മുഖ്യാകർഷണങ്ങളിലൊന്ന്. ഓണവും വിഷുവും എന്നു തുടങ്ങി മലയാളികൾ ഒത്തുചേരുന്ന എന്ത് ആഘോഷങ്ങൾക്കും ഒഴിച്ചുകൂടാനാവാത്തത് തന്നെയാണ് കടലാസിൽ തീർത്ത ഈ കുട്ടിക്കൊമ്പൻ. നെറ്റിപ്പട്ടമൊക്കെ ചാർത്തി ആശാന്റെ നിൽപ്പുതന്നെ അൽപ്പം ചന്തത്തിലാണ്.

 ഓണത്തിന്റെ ചരിത്രവും പ്രാധാന്യവും: സദ്യ മുതൽ പരമ്പരാഗത ആഘോഷങ്ങൾ വരെ ഒറ്റനോട്ടത്തിൽ ഓണത്തിന്റെ ചരിത്രവും പ്രാധാന്യവും: സദ്യ മുതൽ പരമ്പരാഗത ആഘോഷങ്ങൾ വരെ ഒറ്റനോട്ടത്തിൽ

ആനയ്ക്ക് പുറമേ ആഘോഷങ്ങൾക്ക് ചമയങ്ങളൊരുക്കുന്നതിനാവശ്യമായ സാധനങ്ങളെല്ലാം തന്നെ അജയഘോഷിന്റെ ശേഖരത്തിലുണ്ട്. കേരളത്തിന്റെ തനത് കലാരൂപങ്ങളും വേദി അലങ്കരിക്കുന്നതിനുള്ള വസ്തുക്കളും എല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഓണത്തിനും ക്രിസ്തുമസിനുമെല്ലാം കുട്ടിക്കൊമ്പന് തിരക്കായിരിക്കുമെന്ന് ചുരുക്കം. അജയ് ഘോഷ് താമസിക്കുന്ന താമസിക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഷെഡിലാണ് ആനപ്പന്തിയും കരിവീരനും ചമയങ്ങളുമെല്ലാം അജയഷോഷ് പരിപാലിച്ചുവരുന്നത്.

photo-2020-08-25-14-

Recommended Video

cmsvideo
EP jayarajan's grand son's maveli video viral | Oneindia Malayalam

കഴിഞ്ഞ രണ്ട് തവണയും പ്രളയം തിരിച്ചടിയായപ്പോൾ ഇത്തവണ കൊവിഡിന്റെ രൂപത്തിലാണ് അജയഘോഷിനെത്തേടി പ്രതിസന്ധിയെത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തോടെ ആഘോഷങ്ങളില്ലാതായതോടെ ഇത്തവണ കുട്ടിക്കൊമ്പനെ മിനുക്കേണ്ട സാഹചര്യം പോലുമില്ലാതായെന്നും അജയഷോഘ് പറയുന്നു. ഉത്സവക്കാലത്തെ ലക്ഷമിട്ട് ജീവിതം മുന്നോട്ടുനീക്കുന്ന നിരവധിപേരുടെ പ്രതിനിധി മാത്രമാണ് അജയഘോഷ്. ഓണക്കാലത്ത് തിരക്കിട്ട് അങ്ങോളമിങ്ങോളം ഓടിയിരുന്ന മാവേലിമാർക്കും ഈ ഓണക്കാലം പഞ്ഞകാലമാണ്.

English summary
Expat man remebers Onam memories during Coronavirus pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X