കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവിപണി കാത്തിരുന്ന കര്‍ഷകര്‍ നിരാശയില്‍; നാട്ടുപൂക്കളും അന്യം

Google Oneindia Malayalam News

തിരുവനന്തപുരം: ഓണക്കാലമെത്തിയാല്‍ നാട്ടിന്‍ പുറങ്ങളില്‍ നേരത്തെ കാണുന്ന കാഴ്ച്ചയാണ് ഇല കുമ്പിള്‍ ഉണ്ടാക്കി പൂപറിക്കാനെത്തുന്ന കുട്ടികള്‍. എന്നാല്‍ നാട്ടിന്‍പുറങ്ങളെല്ലാം അതിവേഗം നഗരവല്‍ക്കരണത്തിലേക്ക് മാറിയതോടെ ആ കാഴ്ചകളെല്ലാം അന്യം നിന്നും ഒപ്പം പൂക്കളത്തിലെ പ്രധാനികളായിരുന്ന പല പൂക്കളും.

അതില്‍ പ്രധാനായിയിരുന്നു തലയെടുപ്പോടെ നില്‍ക്കുന്ന കൃഷ്ണകിരീടം. ഹനുമാന്‍ കിരീടമെന്നും പറയും. കൃഷ്ണനാട്ടത്തിലും കഥകളിയിലും ഉപയോഗിക്കുന്ന കൃഷ്ണകിരീടവും ഹനുമാന്റെ കിരീടവുമെല്ലാം ഈ പുഷ്പത്തിന്റെ ആകൃതിയിലാണ് അതുകൊണ്ടാണ് ഇവയെ കൃഷ്ണ കിരീടം എന്ന് വിളിക്കുന്നത്.

krishnakireedam

Clerodendrum paniculatum എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ ഉണ്ടാവുന്നത്. വലിയ ഇലകളാണ് ഇതിന്റെ പ്രത്യേകത.

പ്രധാന ഓണാഘോണം നടക്കുന്ന തൃക്കാക്കരയപ്പനെ അലങ്കരിക്കാനും കൃഷ്ണകിരീടം ഉപയോഗിക്കാറുണ്ട്. എന്നാല്‍ പൂക്കളത്തിനെ പ്രധാനികളായ തുമ്പ, മുക്കുറ്റി, കൃഷ്ണമുടി തുടങ്ങിയ പൂക്കളെല്ലാം അന്യമാണ്. പകരം അതിഥി സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന റെഡിമെയിഡ് പൂക്കള്‍ കളത്തില്‍ സ്ഥാനം പിടിച്ചു.

അതേസമയം ഇത്തവണ കൊവിഡിന്റെ പിടിയില്‍ അതിഥി പൂക്കള്‍ക്കും സ്ഥാനമില്ലാതായി. ഇതോടെ പുവണി കാത്തിരിക്കുന്ന പൂകര്‍ഷകരും നിരാശയിലാണ്. ഓണം എത്തുന്നതോടെ ലോഡ്കണക്കിന് പൂക്കളെത്തുന്ന ഗുണ്ടല്‍പേട്ട, ചാമരാജ് നഗര്‍, നഞ്ചന്‍ഗോഡ് ഭാഗത്ത് നിന്നുള്ള പുവ് കൃഷിക്കാര്‍ക്ക് ആഘോഷമായിരിക്കും. എന്നാല്‍ ഇത്തവണ കേരളത്തില്‍ പൂക്കള്‍ക്ക് വിപണിയില്ല.

എല്ലാത്തിനും കാരണം നരേന്ദ്ര മോദി; നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒവൈസി, ആശങ്കയില്ലാത്ത സര്‍ക്കാര്‍എല്ലാത്തിനും കാരണം നരേന്ദ്ര മോദി; നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒവൈസി, ആശങ്കയില്ലാത്ത സര്‍ക്കാര്‍

English summary
flower farmers are disappointed due to less marketing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X