കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈത്തറിയില്ലാതെ ഓണമില്ല ; ഓണത്തെ വരവേൽക്കാൻ കലംകാരി കൈത്തറി വസ്ത്രങ്ങൾ

ചിങ്ങം പിറന്നതോടെ കൈത്തറി വിപണിയും സജീവമായിരിക്കുകയാണ്. നെയ്ത്തു ഗ്രാമങ്ങളെല്ലാം തന്നെ ഓണ വിപണിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്നതിനുള്ള തിരക്കിലാണ്.

  • By Gowthamy
Google Oneindia Malayalam News

ഓണഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഓണക്കോടികൾ. ഓണക്കോടി ഇല്ലാതെ എന്ത് ഓണം എന്നാണ് മലയാളികൾ ചോദിക്കുന്നത്. ഓണക്കോടികളിൽ പ്രധാനപ്പെട്ടത് തന്നെയാണ് കേരള സാരികളും. ചിങ്ങം പിറക്കുന്നതോടെ സെറ്റും മുണ്ടും, കേരള സാരി, മുണ്ട് ഷർട്ട് തുടങ്ങിയ വേഷവിധാനങ്ങൾ വിപണികൾ കൈയ്യടക്കി കഴിയും.

kalamkari saree

ചിങ്ങം പിറന്നതോടെ കൈത്തറി വിപണിയും സജീവമായിരിക്കുകയാണ്. നെയ്ത്തു ഗ്രാമങ്ങളെല്ലാം തന്നെ ഓണ വിപണിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്നതിനുള്ള തിരക്കിലാണ്. ഇത്തവണ കലംകാരി കൈത്തറി സാരികൾക്കാണ് ആവശ്യക്കാർ ഏറെയുള്ളതെന്നാണ് വിൽപ്പനക്കാർ പറയുന്നത്. കൃഷ്ണ ചിത്രങ്ങളും മറ്റും നെയ്ത കൈത്തറി സാരികൾക്കും ആവശ്യക്കാർ ഏറെയുണ്ട്. കലംകാരി മോഡൽ കൈത്തറി ചുരുദാറുകളും ട്രെന്റ് ആകുന്നുണ്ട്.

ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ നെയ്ത് കൊടുക്കുന്നതിനുളള ശ്രമത്തിലാണ് നെയ്ത്തുകാരും. പരമ്പരാഗത ശൈലിവിട്ട് പുതിയ ട്രെന്റുകൾ വന്നതോടെ കൈത്തറി വസ്ത്രങ്ങൾക്കും ആവശ്യക്കാർ ഏറിയെന്നാണ് വിൽപ്പനക്കാർ പറയുന്നത്. വില കൂടുതലാണെങ്കിലും അത് നോക്കാതെ കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നവരുണ്ടെന്ന് ഇവർ പറയുന്നു.

ചിങ്ങം പിറന്നതോടെയാണ് കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയിരിക്കുന്നത്. പ്രായമായവരും യുവതികളും കൈത്തറി ഒരു പോലെ ഇഷ്ടപ്പെടുന്നുണ്ടെന്നും വിൽപ്പനക്കാർ പറയുന്നു. എത്തുന്ന മുറയ്ക്ക് സ്റ്റോക്ക് തീര്‍ന്നു പോകുന്നത് വിൽപ്പനക്കാർക്കും നെയ്ത്തുകാർക്കും ഒരു പോലെ പ്രതീക്ഷ നൽകുന്നുണ്ട്.

English summary
handloom dress trend in onam celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X