കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍പ്പം വെറൈറ്റിയാണ് മച്ചാ , കാക്കനാട്ടെ ടെക്കികള്‍ക്ക് ഓര്‍ഗാനിക് ഓണം,

  • By Sandra
Google Oneindia Malayalam News

കൊച്ചി: ന്യൂജനറേഷന്‍ പിള്ളേരിത്തിരി വെറൈറ്റിയാണ്. കൊച്ചി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലെ 200 കമ്പനികളിലെ ജീവനക്കാരാണ് ജൈവ പച്ചക്കറികളെ പിന്തുണയ്ക്കുന്നതിനായി ഓണാഘോഷം സംഘടിപ്പിച്ചത്. ഓണസദ്യയ്ക്കായി ജൈവപച്ചക്കറികള്‍ മാത്രമുപയോഗിച്ച ടെക്കികള്‍ ക്യാമ്പസ്സിലെ ഫാര്‍മേഴ്‌സ് എഫ് ഇസഡ് എന്ന സ്റ്റാര്‍ട്ട് അപ്പിനെ പിന്തുണയ്ക്കുക കൂടിയായിരുന്നു.

Read also: സിറിയ: ജിഹാദികള്‍ക്കെതിരെ അമേരിക്കയും റഷ്യയും കൈകോര്‍ക്കുന്നു, ഐസിസിന് അന്ത്യം!!!

കേരളീയത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തി പൂക്കളമൊരുക്കിയും ഓണസദ്യ കഴിച്ചും ഓണക്കളിലേര്‍പ്പെട്ടും മറുനാട്ടില്‍ നിന്നുള്ളവര്‍ക്ക് മികച്ച ഓണം ഓര്‍മ്മകളാണ് ഇന്‍ഫോ പാര്‍ക്ക് സമ്മാനിച്ചത്. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ കമ്പനികളായ സിടിഎസ്, ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍, റാപ്പിഡ് വാല്യൂ, ഫിന്‍ജന്റ്, സെറോണ്‍, വിപ്രോ, സുയതി എന്നിവരാണ് ആഘോഷത്തില്‍ മുന്നിട്ടുനിന്നത്.

onam

120തോളം ജൈവകര്‍ഷകരില്‍നിന്നായി ശേഖരിച്ച പച്ചക്കറികളാണ് സദ്യയ്ക്കായി ഉപയോഗിച്ചത്. കേരളീയര്‍ മികച്ച ഓണം ഒരുക്കി മാതൃകയായപ്പോള്‍ ഇന്‍ഫോ പാര്‍ക്കിലെ ഉത്തരേന്ത്യന്‍ സമൂഹം ഉത്തരേന്ത്യന്‍ മാവേലിയുമായാണ് ഓണാഘോഷത്തിനെത്തിയത്. ചെണ്ട മേളവും മേളപ്പെരുക്കങ്ങളും വടംവലിയുമൊക്കെയായി ഇന്‍ഫോ പാര്‍ക്ക് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ജീവനക്കാരുടെ ബന്ധുക്കളും പങ്കെടുത്തു. പൂക്കള മത്സരവും വടംവലിയുമാണ് മത്സര ഇനങ്ങളായി അരങ്ങേറിയത്.

English summary
Infopark techies celebrates organic Onam at Kakkanad campus. Vegetables collected from 120 organic farmers used to prepare Onam feast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X