കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണമിങ്ങെത്തി ഓണവില്ലൊരുങ്ങി, ഇനിയെന്തെല്ലാം, കാണൂ

  • By Meera Balan
Google Oneindia Malayalam News

ശ്രീപ്തമനാഭന് മുന്നില്‍ ഓണവില്ല് സമര്‍പ്പിയ്ക്കാതെ തലസ്ഥാനത്തെ ഓണക്കാഴ്ചകള്‍ പൂര്‍ണമാകില്ല. വര്‍ഷങ്ങളായി ഒരു അനുഷ്ഠാനം പോലെ നടന്നു വരുന്ന ചടങ്ങാണിത്. തിരുവോണ നാളിലാണ് ഓണവില്ല് ശ്രീപത്മനാഭന് മുന്നില്‍ സമര്‍പ്പിയ്ക്കുക. ഇതിനായുള്ള ഓണവില്ലുകള്‍ ഇതിനോടകം തന്നെ തയ്യാറാവുകയാണ്.

കരമനയില്‍ വാണിയംമൂല മൂത്താശാരി കുടുംബമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലേയ്ക്ക് ഓണവില്ലുകള്‍ നിര്‍മ്മിയ്ക്കുന്നത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും വരച്ച് ചേര്‍ക്കുന്ന ഓണവില്ല് അഞ്ച് നിറങ്ങളിലാണ് തയ്യാറാക്കുന്നത്.ഓണവില്ലിനെപ്പറ്റി കൂടുതല്‍ അറിയാം

ഓണവില്ല്

ഓണവില്ല്

കേരളത്തില്‍ വളരെ മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന ഒരു വാദ്യോപകരണമനാണ് ഓണവില്ല്. ഈ ഓണവില്ലിന്റെ രൂപത്തില്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വരച്ച് ചേര്‍ത്താണ് തലസ്ഥാനത്ത് ഓണവില്ല് നിര്‍മ്മിയ്ക്കുന്നത്

പത്മനാഭന് മുന്നില്‍

പത്മനാഭന് മുന്നില്‍

പത്മനാഭസ്വാമിയ്ക്ക് മുന്നില്‍ തിരുവോണ നാളില്‍ ഓണവില്ല് സമര്‍പ്പിയ്ക്കുന്നത് കാലാകാലങ്ങളായുള്‌ല ചടങ്ങാണ്.കരമനയില്‍ വാണിയംമൂല മൂത്താശാരി കുടുംബമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലേയ്ക്ക് ഓണവില്ലുകള്‍ നിര്‍മ്മിയ്ക്കുന്നത്.

ഐതിഹ്യം

ഐതിഹ്യം

മഹാവിഷ്ണുവിനെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ട് താഴത്തുന്നസമയം അദ്ദേഹത്തിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആഗ്രഹം പ്രകടിപ്പിയ്ക്കുന്നു. മാത്രമല്ല കാലാകാലങ്ങളായി ഉണ്ടാകുന്ന അവതാരങ്ങളും ഉപകഥകളും അറിയണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്രേ. തുടര്‍ന്ന് വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും മഹാബലവിയുടെ ആഗ്രഹം നിറവേറ്റാന്‍ കല്‍പ്പിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആളുകളെക്കൊണ്ട് വിഷ്ണുവിന്റെ അവതാരങ്ങള്‍ ചിത്രങ്ങളായി വരച്ച് ദേവസന്നിധിയില്‍ എത്തുന്ന മഹാബലിയ്ക്ക് കാട്ടിക്കൊടുക്കാമെന്ന് ഏറ്റു. ഈ ചടങ്ങാണ് ഇപ്പോഴും പതിവ് തെറ്റാതെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നടക്കുന്നത്

നിര്‍മ്മാണം

നിര്‍മ്മാണം

കടമ്പ് മരത്തിന്റെ തടിയിലാണ് ഓണവില്ല് നിര്‍മ്മാണം. പച്ച്, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളില്‍ അനന്തശയനം, ലക്ഷ്മി, താടക, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷി എന്നിവയുടെ ചിത്രങ്ങളാണ് വരയ്ക്കുന്നത്. മിഥുന മാസത്തിലാണ് ഓണവില്ലിന്റെ നിര്‍മ്മാണം തുടങ്ങുന്നത്.

English summary
Making ‘Onavillu’ All Year Round
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X