കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി അത്തമിടുന്പോള്‍ തമിഴ് നാടിന് കിട്ടുന്നത് 10കോടി രൂപ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: മഴയോടെ അത്തം പിറന്നു. ഇനി ഓണത്തിന് മഴയുണ്ടാകില്ലെന്ന പഴമൊഴിയെ വിശ്വസിയ്ക്കാം. ഇനി പത്ത് ദിവസക്കാലം ഓണ നാളുകള്‍ തന്നെ. നാട്ടിന്‍പുറങ്ങളില്‍ പൂ തേടുന്ന കുട്ടികളും ഓണക്കളികളും ഒന്നുമില്ലെങ്കിലും ഓരോ മലയാളിയും പറയും ഓണമിങ്ങെത്തി. ഇനിയുള്ള ദിവസങ്ങള്‍ തിരുവോണ നാളിനായുള്ള കാത്തിരിപ്പിന്റേതാണ്.

നല്ലൊരു ഓണ സദ്യയും പൂക്കളുവും ഒരുക്കണമെങ്കില്‍ മലയാളിയ്ക്ക് ഇത്തവണ കടമ്പകളേറെ കടക്കണം. പൊതു വിപണികള്‍ പലതും അത്തമെത്തിയിട്ടും സജീവമായില്ലെന്ന മാത്രമല്ല പല സാധനങ്ങളും ലഭിയ്ക്കാനുമില്ല. ഇനി നാട്ടിന്‍ പുറത്തെ പൂക്കളെമാത്രം ആശ്രയിക്കാനാകുമോ. അല്ലെങ്കില്‍ തന്നെ പൂ തേടാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരമുണ്ടോ

Pookalam

പേടിയ്‌ക്കേണ്ട തമിഴ്‌നാട്ടില്‍ നിന്ന് ഇത്തവണയും പൂക്കളെത്തും. പത്തുകോടിയുടെ പൂവിപണിയാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. ഇടയ്ക്ക് ഡിമാന്റ് അല്‍പ്പം കുറഞ്ഞതിനാല്‍ ചെണ്ടുമല്ലിയുടെ വില മാത്രമാണ് അല്‍പ്പമൊന്ന് കുറഞ്ഞത്. എന്ന് കരുതി ആശ്വസിയ്ക്കണ്ട മറ്റ് പൂക്കളുടെ വില ഉയര്‍ന്നു കഴിഞ്ഞു.

മഞ്ഞ ചെണ്ടുമല്ലിയ്ക്ക് തമിഴ്‌നാട്ടില്‍ പത്ത് മുതല്‍ പതിനഞ്ച് രൂപ വരെയാണ് വില. എന്നാല്‍ കേരളത്തിലെത്തുമ്പോഴോ വില 40 മുതല്‍ 45 വരെ. പൂക്കള്‍ക്ക് ഇരട്ടി വിലയോളമാണ് കേരളത്തില്‍ ഈടാക്കുന്നത്. വെള്ള അരളിയ്ക്ക് തമിഴ്‌നാട്ടില്‍ 120 ഉം 150 രൂപയാണ് വില എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 300 മുതല്‍ 350 വരെയാണ് വില. ഇത്തരത്തില്‍ ഓരോ പൂവിന്റെയും വില ഉയരും

ഇനിയുള്ള പത്ത് നാളുകളില്‍ റോക്കറ്റ് പോലെ കുതിച്ചുയരാന്‍ കാത്തിരിയ്ക്കുകയാണ് പച്ചക്കറി വില. വസ്ത്ര- ആഭരണ വിപണികളും വിലക്കൂടാന്‍ കാത്തിരിയ്ക്കുകയാണ്. എന്തായാലും ഓണമല്ലേ മോശമാക്കുന്നതെങ്ങനെ. കടവം വാങ്ങിയാണേലും മലയാളി ഇത്തവണത്തെ ഓണവും ഗംഭീരമായി ആഘോഷിയ്ക്കും.

English summary
Making Way for Mahabali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X