കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

  • By Aiswarya
Google Oneindia Malayalam News

കൊച്ചി: പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. അതിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഒരോ മലയാളിയും.
നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വീണ്ടുമെത്തുന്നു. ഓരോ മലയാളിയും ഉത്രാടപ്പാച്ചിലിലാണ് .

onam

ഉത്രാടദിനത്തില്‍ കേരളക്കരയാകെ ഓണാഘോഷത്തിന്റെ അലയൊലികളാകും കേള്‍ക്കുക. ഉത്രാടം ദിവസം വീടും പരിസരവും അടിച്ച് വൃത്തിയാക്കി തിരുവോണത്തെ വരവേല്‍ക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കും. ഈ ദിവസവും ഒരു പ്രത്യേക പൂവുണ്ടാകും പൂക്കളത്തില്‍. ആ പൂക്കളം കണ്‍തുറക്കുന്നത് ഉത്രാടത്തിലേക്കാണ്. ആ ഉത്രാടം കഴിഞ്ഞാല്‍ തിരുവോണം. മലയാളി കാത്തിരുന്ന തിരുവോണം സദ്യവട്ടം ഒരുക്കുന്നതിനും ഓണാഘോഷത്തിനും വിട്ടുപോയ സാധനങ്ങള്‍ വാങ്ങാന്‍ ഒരുദിനംമാത്രം.

പൂക്കളാണ് ഉത്രാടത്തില്‍ ചിലവാകുന്ന ഏറ്റവും പ്രധാന ഇനം. തിരുവോണത്തിന് വലിയ പൂക്കളങ്ങള്‍ക്കായി പൂക്കള്‍ വാങ്ങാന്‍ നീണ്ട നിരകളാണ്. പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. 400 രൂപ മുതലാണ് മുല്ലപ്പൂക്കള്‍ക്ക് വില. ചെണ്ടുമല്ലി, മന്ദാരം, പിച്ചി, വാടാമല്ലി പൂക്കള്‍ക്ക് 300ന് മുകളില്‍ ആണ് വില. അല്‍പം ഭേദം ജമന്തിക്കാണ്. കിലോ 80ന് താഴെയാണ് വില. തിരുവോണം ആകുന്നതോടെ വില ഇനിയും കൂടാം. ഒരുകെട്ട് തുമ്പപ്പൂവിന് 20 രൂപയാണ് വില. വില്‍പ്പനക്ക് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൃക്കാക്കരയപ്പന്മാരും ഉണ്ട്. വലിപ്പം അനുസരിച്ച് മുപ്പത്, നാല്‍പ്പത് രൂപയാണ് വില.

വിഷപ്പച്ചക്കറികള്‍ക്ക് പകരം ജൈവ പച്ചക്കറികള്‍ ഒരുപാട് എത്തിയെങ്കിലും ഏതാണ് വിഷം ഏതാണ് ജൈവം എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് മലയാളി.എങ്ങും തിരക്ക് തന്നെ. നഗരം പൂര്‍ണമായും ഓണാവേശത്തിലായി കഴിഞ്ഞു കച്ചവടസ്ഥാപനങ്ങളും ഓണച്ചന്തകളും സൂപ്പര്‍മാര്‍ക്കറ്റുകളുമെല്ലാം തിരക്കോടു തിരക്ക്. തെരുവോരങ്ങളിലും കച്ചവടം തകൃതിയായി നടക്കുകയാണ്,

English summary
Onam, the most colourful and sprightly festival of Kerala is here and heralding the arrival of the festival is the colourful floral patterns, Onappookalam or Athappookalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X