കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കളികള്‍ അന്നും ഇന്നും ..

  • By Pratheeksha
Google Oneindia Malayalam News

ഓണക്കാലത്ത് ഗ്രാമ പ്രദേശങ്ങളില്‍ കണ്ടുവരുന്ന കളികളെയായിരുന്നു പൊതുവെ ഓണക്കളികള്‍ എന്നറിയപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം നടക്കുന്ന ഓണക്കളികളില്‍ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തിരുന്നു. തലപ്പന്തുകളി ,അമ്പെയ്യല്‍, ഓണം തുളളല്‍ ,ഓണത്തല്ല്, കമ്പവലി തുടങ്ങിയ ഒട്ടേറെ വിനോദങ്ങളാണ് ഓണക്കാലത്ത് പ്രധാനമായും ഏര്‍പ്പെടുത്തിയിരുന്നത്.

ഓരോ പ്രദേശത്തും വ്യത്യസ്തമായ കായിക വിനോദങ്ങളാണ് ഉണ്ടായിരുന്നത്. ഓണം കളികളില്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവയിലൊന്നാണ് പുലിക്കളി. നാലാം ഒാണത്തിലാണ് പുലിക്കളി നടക്കാറുള്ളത്. തൃശൂര്‍ പുലിക്കളിയാണ് ഏറ്റവും പ്രശസ്തമെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും പുലിക്കളി അരങ്ങേറാറുണ്ട്.

onma-02-

ഓണത്തല്ലാണ് മറ്റൊരു ഇനം. കരുത്തു തെളിയിക്കേണ്ട ഒരു കായികവിനോദമാണിത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. പെണ്‍കുട്ടികളുടെ പ്രധാന ഓണവിനോദങ്ങളിലൊന്നായിരുന്നു തുമ്പി തുള്ളല്‍. ഓണവില്ല് കൊട്ടിപ്പാടി വരുന്ന ഗായകനൊപ്പം മാവേലിയുടെ വേഷമണിഞ്ഞ് ഓലക്കുടയും ചൂടി നടത്തുന്ന മാതേവര്‍കളിയും ഒരു കാലത്ത് ഉണ്ടായിരുന്നു.

എണ്ണിയാലൊടുങ്ങാത്ത വിനോദങ്ങള്‍ ഓരോ പ്രാദേശിക സമൂഹങ്ങളും നടത്തിയിരുന്നെങ്കിലും ഇന്നതിന്റെ
പകുതി പോലും നിലവിലില്ലെന്നാണ് വാസ്തവം. കമ്പവലി ,പുലിക്കളി തുടങ്ങിയ വിനോദങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നവയില്‍ ചിലത്. ഓണദിവസം സദ്യകഴിഞ്ഞാല്‍ ടിവി ചാനലുകള്‍ കണ്‍ നിറയെ വിനോദങ്ങള്‍ സമ്മാനിക്കുമ്പോള്‍ എന്തിനാണ് മറ്റു വിനോദങ്ങള്‍ എന്നു മാറി ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും.

എന്നാല്‍ കമ്പവലിയടക്കമുള്ള വിനോദങ്ങള്‍ കേരളത്തിലുളളവരേക്കാള്‍ മറുനാട്ടുകാര്‍ ആഘോഷിച്ചു വരുന്നതായാണ് കാണുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ മലയാളി സംഘങ്ങളുടെ മാസങ്ങള്‍ നീണ്ട ഓണാഘോഷങ്ങളില്‍ കമ്പവലിയെല്ലാം ഇന്നും സജീവമായി നിലനിലനില്‍ക്കുന്നുണ്ട്.

English summary
most of the onakkalikal is no more today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X