കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറച്ചു ബഹളമുണ്ടാക്കാതെ എന്ത് ഓണം; ന്യൂജെനറേഷന്റെ ഓണം

പഴയകാലത്തെ കലപരിപാടികളെ കുറച്ചു മോടിപിടിപ്പിച്ചാണ് പുതയ തലമുറ പയറ്റുന്നത്.

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

ഏതു നാട്ടിലായാലും മലയാളികള്‍ക്കെന്നും ഓണം ഏറ്റവും പ്രിയപ്പെട്ടതാണ്. പണ്ടെത്തെ തലമുറക്കും ഇപ്പോഴത്തെ തലമുറക്കും ഓണത്തെ കുറിച്ചു പറയാന്‍ രണ്ടു അഭിപ്രായമായിരിക്കും. പണ്ട് കാണം വിറ്റും ഓണം ഉണ്ണണം എന്നാണ്പ പഴമക്കാർ പറയുന്നത് എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കടംവാങ്ങിയും ഓണം ഉണ്ണണം എന്നാണ്.

ഭാര്യയെ കൊന്ന് 70 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഭര്‍ത്താവിന് ജീവപര്യന്തംഭാര്യയെ കൊന്ന് 70 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഭര്‍ത്താവിന് ജീവപര്യന്തം

അത്തം തുടങ്ങി പത്തുനാള്‍ പൂക്കളമിടലും തിരുവാതിര കളിച്ചും വളരെ നിശ്ബദമായിട്ടാണ് പഴയ തലമുറ ഓണം ആഘോഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനയല്ല കുറച്ചു ബഹളമുണ്ടാക്കിയില്ലെങ്കില്‍ എന്ത് ഓണം എന്നാണ് ഇന്നത്തെ ന്യൂ ജെന്നുകള്‍ ചോദിക്കുന്നത്. പഴയകാലത്തെ കലപരിപാടികളെ കുറച്ചു മോടിപിടിപ്പിച്ചാണ് പുതയ തലമുറ പയറ്റുന്നത്.തിരുവാതിര, പുലി കളി, വടം വലി എന്നിവയൊക്കെ ന്യൂജെന്‍ സ്റ്റൈലിലാണ് പയറ്റുന്നത്. എന്നാല്‍ ഇതു ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗുണമാണ്. നമ്മുടെ നാടും നന്മയും ആഘോഷവുമെന്നും അന്യം നിന്നു പോകില്ല. വരും തലമുറയും ഇതു കണ്ട് ഓണം ആഘോഷിക്കും.

onam

ഓണത്തിനു ഏറ്റവും പ്രധാനം സദ്യയാണ്. പണ്ട് ചിങ്ങ മാസത്തിലാണ് ജനങ്ങളുടെ വീടുകളിലെ അടുപ്പുകളില്‍ തീ പുകയുന്നത്. തങ്ങളുടെ ഒരു വര്‍ഷത്തെ കഷ്ടപാടിന്റെ ഫലമാണ് ഓണത്തിനു വീടുകളിലെ അടുക്കളയില്‍ നിന്ന് വരുന്ന കാളന്റേയും ഓലന്റേയും പയസത്തിന്റേയും മണം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയെല്ല വീട്ടില്‍ ഉണ്ടാക്കേണ്ട കാര്യമില്ല. ഒന്നു ഫോണ്‍വിളിച്ചു പറഞ്ഞാല്‍ ഓണ സദ്യ വീട്ടിലത്തും. കൂടെ തൂശനിലയും. ഓണത്തിനും കാലഘട്ടത്തിന്റേതായ രിതിയില്‍ മാറ്റമുണ്ടെങ്കിലും അടിസ്ഥാനപരമായി രണ്ടും കാലത്തേയും ഓണം ഓരുപോലെ തന്നെയാണ്.

English summary
new genration onam celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X