പഴം ഗൊജ്ജുവും സാസ്സവും: ഓണ സദ്യ കെങ്കേമമാക്കാന്‍ ഇതാ രണ്ട് കൊങ്കിണി വിഭവങ്ങള്‍
വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൊവിഡ് ഭീതിയിലാണ് നാടെങ്കിലും ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാ മലയാളികളും. ഓണം എന്ന് പറയുമ്പോള്‍ ഏറ്റവും പ്രധാനം ഓണ സദ്യയാണ്. സദ്യയില്‍ അവിയലും സാമ്പാറും പച്ചടിയും കിച്ചടിയുമൊക്കെയുള്ള പതിവ് വിഭവങ്ങള്‍ക്ക് പുറമെ കഴിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ചില പുത്തന്‍ വിഭവങ്ങള്‍ പരീക്ഷിക്കാനും പലര്‍ക്കും താല്‍പര്യമുണ്ടാവും. അത്തരത്തിലുള്ള രണ്ട് കൊങ്കിണി വിഭവങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.
തയ്യാറാക്കിയത്: പ്രിയ ആര്‍ ഷേണായി
1-പഴം ഗൊജ്ജു (പഴം പച്ചടി)
ഇത്തവണ ഓണസദ്യ അലങ്കരിക്കാൻ ഇത്തിരി പഴം ഗൊജ്ജു കൂടേയാവാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാന്‍ കഴിയുന്നതും കുട്ടികൾക്ക് ഒരുപാടിഷ്ടാമാവുന്നതുമായ വിഭവമാണ് ഇത്. അടുപ്പില്‍ വെച്ച് ചൂടാക്കേണ്ട യാതൊരു ആവശ്യമില്ലാതെ നന്നായി ഇളക്കി ചേര്‍ക്കുന്നതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ വിഭവം.
ചേരുവകള്‍
*ചെറുപഴം - (ഏതു വേണമെങ്കിലും ആവാം ) 5-6 എണ്ണം
*പച്ചമുളക് - വട്ടത്തിൽ അരിഞ്ഞത് 3-4 എണ്ണം
*തേങ്ങാപ്പാൽ - 1 കപ്പ്...
*ഉപ്പ് - ആവശ്യത്തിന്
*പഞ്ചസാര - 1-2 ടീസ്പൂൺ
*കടുക്, കറിവേപ്പില, ഒന്നോ രണ്ടോ വറ്റൽ മുളക്- എണ്ണ താളിക്കാൻ....

തയ്യാറാക്കുന്ന വിധം
പഴവും പച്ചമുളകും കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്തും നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ചേർത്തു കടുക് കറിവേപ്പില വറ്റൽമുളക് താളിച്ചു ചേർക്കാം. ( ചൂടാക്കാറില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക)
2-സാസ്സം
മാമ്പഴവും കൂട്ടിനു നിറയെ കൈതച്ചക്കയും പിന്നൊരു പിടി മുന്തിരിയും. കൊങ്കണി കല്യാണസദ്യകളിൽ വിശേഷമായി വിളമ്പാറുണ്ട്. ഓണസദ്യയില്‍ ചോറിനൊപ്പം ഇടയ്ക്ക് ഒന്ന് തൊട്ടുനക്കാൻ മധുരക്കറി ഇഷ്ടമുള്ളവർക്ക് പരീക്ഷിക്കാന്‍ പറ്റിയ ഐറ്റമാണ്
ചേരുവകള്‍
മാമ്പഴം - 1 വലുത്
പൈനാപ്പിൾ - 1 കപ്പ്
മുന്തിരി - 1/2 കപ്പ്
തേങ്ങാ - 1 കപ്പ്
വറുത്ത വറ്റൽമുളക് - 5-6
ശർക്കര - 1/2 കപ്പ്
കടുക് - 1 ടീസ്പൂൺ
ഉപ്പ് - അല്പം
കടുക്, കറിവേപ്പില, എണ്ണ താളിക്കാൻ
തയ്യാറാക്കുന്ന വിധം വിധം
പഴങ്ങള്‍ എല്ലാം അരിഞ്ഞതിലോട്ടു ശർക്കര ചീകിയതും ഉപ്പും ചേർത്ത് അരമണിക്കൂറോളം വെയ്ക്കുക. തേങ്ങാ വറ്റൽമുളക് എന്നിവ അല്പം തരുതരുപ്പായി അരയ്ക്കുക. നന്നായി അരയേണ്ടതില്ല. അവസാനം കടുക് ചേർത്ത് ഒന്നൂടെ അരച്ച്, ഈ അരപ്പ് നേരത്തെ തയ്യാറാക്കി വെച്ച് ഫ്രൂട്ട്സിലേക്ക് ചേർത്ത് നന്നായി ഇളക്കുക. മധുരം കുറവാണെങ്കിൽ, ശർക്കര അല്പം കൂടെ കൂട്ടി ചേർക്കാം. അതിന് ശേഷം കടുകും കറിവേപ്പിലയും താളിച്ചു ചേർക്കാം. ഈ വിഭവവും ചൂടാക്കാറില്ല.
അതുകൊണ്ട് തന്നെ പെട്ടെന്ന് കേടാവാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെക്കാം. ഇത് മാമ്പഴം മാത്രമായും പൈനാപ്പിൾ മാത്രമായും ഈ വിഭവം ഉണ്ടാക്കാം.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്












Click it and Unblock the Notifications