കൊവിഡ് കവർന്ന ഓണം: ആഘോഷപ്പെരുമയില്ലാതെ മലയാളിയ്ക്ക് ഒരോണം കൂടി
കേരളത്തിലായാലും മറുനാട്ടിലായാലും മലയാളികൾക്ക് ഓണം കൂട്ടായ്മയുടെയും സന്തോഷം പങ്കുവെക്കലിന്റെയും ഉത്സവമാണ്. പത്ത് ദിവസവും വീടുകളിൾ പൂക്കളമിട്ടും കുടുംബാംഗങ്ങൾക്കൊപ്പം സദ്യയൊരുക്കിയും ചിങ്ങപ്പുലരിയെ വരവേൽക്കുന്ന മലയാളി പുറംനാടുകളിലേക്ക് കൂടുമാറുന്നതോടെ ആഘോഷത്തിന്റെ വട്ടവും രീതിയും മാറുക തന്നെ ചെയ്യും. ക്ലബ്ലുകളിലും മലയാളി അസോസിയേഷനുകളിലും മറ്റുമുള്ള ഓണാഘോഷങ്ങളും റെഡിമെയ്ഡ് ഓണസദ്യയും മുതൽ എന്തും ഫ്ലാറ്റുകളിലേക്കും ഇൻസന്ററ് ആഘോഷങ്ങളിലേക്ക് മാറുക തന്നെ ചെയ്യും.
സെറ്റുമുണ്ടും മുണ്ടും നേരിയതുമുടുത്ത് കുട്ടികൾക്കൊപ്പം രാവിലെ പൂക്കളമിട്ടും പലതരം വിഭവങ്ങൾക്കൊപ്പം സദ്യയൊരുക്കിയും പരമ്പരാഗത രീതിയിൽ ഓണത്തെ വരവേൽക്കുന്ന മലയാളികളും ഇവർക്കിടയിലുണ്ട്. ജോലിത്തിരക്കിനിടയിൽ വീണുകിട്ടുന്ന അൽപ്പനേരം കൊണ്ട് മലയാളിയാവാൻ കൊതിക്കുന്ന തനി നാട്ടിൻപുറത്തുകാരായി മാറുകയും ചെയ്യും. ഓർമകളിലെ ഓണവും മഴ മാറി ചിങ്ങം പുലരുന്നതോടെ നാട്ടിപുറത്തും പറമ്പിലും മേട്ടിലും കയറിയിറങ്ങി നടന്ന് തുമ്പപ്പൂവും മുക്കുറ്റിയും കൃഷ്ണകിരീടവും പറിച്ച് പൂക്കൂട നിറച്ച കുട്ടിക്കാലത്തിലേക്ക് ഇടയ്ക്ക് ഊളിയിട്ട് പോകും. ഹോട്ടലുകളിൽ നിന്ന് ഇൻസ്റ്റന്റ് സദ്യ വാങ്ങി ഓണം ആഘോഷിക്കുന്ന മലയാളികളും ഇക്കൂട്ടത്തിൽ കുറവല്ല. ഓണക്കാലത്ത് കേരളത്തിലേക്ക് ഓടിയെത്തി തിരിച്ചുപോകുന്ന പലർക്കും ഈ ഓണം പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന കൂടി നൽകുന്നതാണ്.
വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

നാട്ടിൻപുറത്തെ പൂക്കൾ മാഞ്ഞ് തുടങ്ങിയതോടെ വിപണയിലെ പൂക്കളെ ആശ്രയിച്ചതായി മലയാളികളുടെ ഓണം. ഗൾഫ് നാടുകളിലേക്ക് ഓണവിപണി കണക്കിലെടുത്ത് ലക്ഷക്കണത്തിന് രൂപയുടെ പൂക്കളാണ് മലയാളികളുടെ പൂക്കളമൊരുക്കാൻ വർഷം തോറും പറക്കാറുള്ളത്. കൊവിഡ് വ്യാപനത്തോടെ കഴിഞ്ഞ വർഷവും നാട്ടിലെ ഓണാഘോഷങ്ങളെന്ന പോലെ വിദേശത്തെ ഓണാഘോഷങ്ങളുടെ പ്രൌഢിയും നഷ്ടമായിരുന്നു. ഇത്തവണയും കൊവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ ഓണാഘോഷ പരിപാടികൾക്കുള്ള എല്ലാ സാധ്യതയും അടഞ്ഞുകഴിഞ്ഞിട്ടുണ്ട്. പുലികളിയും തിരുവാതിരക്കളിയും ഓണക്കളികളുമായി ഓണം കൊഴുപ്പിക്കുന്ന മറുനാട്ടിലെ കലാകാരന്മാർക്കും ഈ കാലം തിരിച്ചടി മാത്രമാണ് നൽകുന്നത്. ടെലിവിഷൻ ചാനലുകളിലേക്കും പരസ്യങ്ങളിലേക്കും മാത്രമായി ഓണാഘോഷം ഒതുങ്ങിപ്പോവുന്ന കാഴ്ചയാണ് അടുത്ത കാലത്തായുള്ളത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications