കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം വന്നോണം വന്നോണം വന്നേ..... ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, തിരക്കോട് തിരക്ക്

  • By Gowthamy
Google Oneindia Malayalam News

മലയാളിയുടെ വീട്ടു പടിക്കലെത്തി നില്‍ക്കുകയാണ് ഓണം. ഇനി വരവേറ്റ് വീടിനകത്തു കയറ്റിയാല്‍ മതിയാകും. നാളത്തെ ഉത്രാടപ്പാച്ചില്‍ കൂടി കഴിഞ്ഞാല്‍ തിരുവോണം എത്തും.

മലയാളിയുടെ ഓണ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പച്ചക്കറി വാങ്ങുന്നതിന്റെയും പലവ്യഞ്ജനം വാങ്ങുന്നതിന്റെയും തിരക്കിലാണ് നാടും നഗരവും. പുതു വസ്ത്രങ്ങള്‍ എടുക്കുന്നതിന്റെ തിരക്കും അവസാനിച്ചിട്ടില്ല. എല്ലാ കടകളിലും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വീട്ടമ്മമാരുടെ തിരക്കാണ്.

onamrangoli

നാളെ ഉത്രാടപ്പാച്ചില്‍ കൂടി കഴിഞ്ഞാല്‍ മലയാളിയെ കാത്തിരിക്കുന്നത് തിരുവോണവും. നിത്യോപയോഗ സാധനങ്ങള്‍ക്ക് തീ പിടി്ച്ച വിലയാണെങ്കിലും കാണം വിറ്റും ഓണമുണ്ണുമെന്ന മലയാളിയുടെ ശീലം ഇപ്പോഴും തുടരുന്നുണ്ട്. പച്ചക്കറി മുതല്‍ പലവ്യഞ്ജനം വരെ വാങ്ങുന്നതിന് ഇരട്ടിപ്പണമാണ് നല്‍കേണ്ടി വരുന്നത്.

സര്‍ക്കാരിന്റെ വേണ്ട ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഓണത്തില്‍ നിന്ന് വ്യത്യസ്തമായി അരിക്ക് ക്ഷാമമില്ലെങ്കിലും മറ്റ് സാധനങ്ങള്‍ക്കെല്ലാം തീപിടിച്ച വിലയാണെന്നാണ് പറയുന്നത്. ജിഎസ്ടിയും ഗ്യാസിന് വില കൂടിയതും ഇത്തവണ മലയാളിയുടെ വയറ്റത്തടിച്ചിട്ടുണ്ട്.

English summary
onam celebrations in last phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X