കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സര്‍ക്കാരിന്റെ ഓണവിരുന്നില്‍ ഭിന്നശേഷിക്കാരുടെ മെഗാ ഷോ

  • By Sandra
Google Oneindia Malayalam News

കൊച്ചി: കേരളസര്‍ക്കാര്‍ ഒരുക്കുന്ന ഓണവിരുന്നില്‍ ഭിന്നശേഷിക്കാരുടെ മെഗാ ഷോ അരങ്ങേറും. കേരളത്തനിമയുള്ള കലാരൂപങ്ങള്‍ക്കൊപ്പമാണ് മെഗാ ഷോ. കച്ചേരി, കോമഡി ഷോ, ഭിന്നശേഷിക്കാര്‍ നടത്തുന്ന വീല്‍ച്ചെയര്‍ നൃത്ത പരിപാടികള്‍ എന്നിവയാണ് ടൂറിസം വകുപ്പും കേരള സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ മുഖ്യാര്‍ഷണം. വിദേശത്ത് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള പ്രത്യാശ ഫൗണ്ടേഷനാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെ തിരികെ കൊണ്ടുവരികയാണ് ഓണഘോഷത്തിന് അവ അണിയിച്ചൊരുക്കുന്നതിന് പിന്നിലെ മുഖ്യ അജന്‍ഡയെന്ന് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ എസ് വിജയകുമാര്‍ പറയുന്നു. പുള്ളുവന്‍പാട്ട്, ചവിട്ടുനാടകം, കഥാപ്രസംഗം, എന്നിവയും സെപ്തംബര്‍ 13ന് ആരംഭിച്ച് നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയ്ക്കിടെ അരങ്ങേറും.

onam

പ്രധാനവേദിയ്ക്കുപുറമേ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, ഭൂതത്താന്‍കെട്ട്, ഫോര്‍ട്ട് കൊച്ചി, തൃക്കാക്കര, പെരുമ്പാവൂര്‍, കുമ്പളങ്ങി, കളമശ്ശേരി എന്നിവിടങ്ങളിലും പരിപാടികള്‍ അരങ്ങേറും. സാംസ്‌കാരിക വൈവിധ്യം അണിയിച്ചൊരുക്കുന്ന ഭൂതത്താന്‍കെട്ടില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറും. ഭൂതത്താന്‍കെട്ട് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരത്തിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് ഭൂതത്താന്‍കെട്ട് ഓണാഘോഷത്തിനുള്ള വേദിയായി ടൂറിസം വകുപ്പ് തിരഞ്ഞെടുത്തിട്ടുള്ളത്.

English summary
Onam fete to present mega show by disabled people. The programmes by disabled people will be the highlight of this year's Onam celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X