കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാബലിയില്‍ തുടങ്ങി ഇറാക്കില്‍ നിന്ന് വരെ എത്തുന്ന ഓണക്കഥകള്‍; ഐതിഹ്യങ്ങളുടെ കലവറയാണ് ഓണം!!

  • By Desk
Google Oneindia Malayalam News

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമാണ് ഓണം. നാട്ടിലായാലും മറുനാട്ടിലായാലും ഓണം കൂടാത്ത മലയാളികള്‍ ഉണ്ടാവില്ല. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. മഹാബലി തന്റെ നാട് കാണാന്‍ വര്‍ഷാവര്‍ഷം വരുന്നനാളാണ് ഓണമാഘോഷിക്കുന്നതെന്നും അല്ല വാമനമൂര്‍ത്തിയുടെ അവതാരനാളാണ് ഓണമെന്നും വാദമുണ്ട്. എന്നാല്‍ പരശുരാമന്‍, ശ്രീബുദ്ധന്‍, ചേരമാന്‍ പെരുമാള്‍, സമുദ്രഗുപതന്‍-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും അറിയപ്പെടാത്ത ഒട്ടനവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല. ചുരുക്കിപറഞ്ഞാല്‍ ഓണം' ഐതിഹ്യങ്ങളുടെ കലവറ കൂടിയാണ്.

ഓണത്തിന്റെ ഐതിഹ്യങ്ങള്‍ ഇങ്ങനെ

ഓണത്തിന്റെ ഐതിഹ്യങ്ങള്‍ ഇങ്ങനെ

ഓണവുമായി ബന്ധപെട്ടു ഏറ്റവും അധികം പ്രചരിക്കപ്പെട്ട ഐതിഹ്യം മഹാബലി തമ്പുരാനുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകള്‍ ഇല്ല. എ.ഡി. പത്താം നൂറ്റാണ്ടില്‍ ചെന്നെയ്ക്കടുത്തുള്ള മഹാബലിപുരം കേന്ദ്രമാക്കി മഹാബലി ഭരണം നടത്തിയിരുന്നതായി മൈസൂര്‍ ഗസറ്റിയറില്‍ കാണാം. മഹാബലി രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രം തൃക്കാക്കരയായിരുന്നു എന്നും ഐതിഹ്യമുണ്ട്. വാമന മൂര്‍ത്തീ സങ്കല്‍പ്പത്തിലുള്ള മഹാവിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് എറണാകുളം തൃക്കാക്കര ക്ഷേത്രം.


മഹാബലിയുടെ സദ്‌ഭരണത്തില്‍ ദേവന്മാര്‍ അസൂയാലുക്കളാവുകയും അങ്ങനെ അവര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചതനുസരിച്ച് ദേവദേവന്‍ വാമനനായി രൂപമെടുത്ത്‌ മഹാബലിയെ പാതാളത്തിലെക്ക് ചവിട്ടി താഴ്ത്തിയെന്നും, ആണ്ടിലൊരിക്കല്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയെന്നുമാണ് ഐതിഹ്യം. അതനുസരിച്ച്, വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി എഴുന്നള്ളുന്ന നാളുകളാണ് ഓണം എന്നാണു മിക്കമലയാളികളുടെയും വിശ്വാസം.

തൃക്കാക്കര മഹാദേവ ക്ഷേത്രവും ഓണവും

തൃക്കാക്കര മഹാദേവ ക്ഷേത്രവും ഓണവും

ഇതുകൂടാതെ ഓണം വാമനജയന്തിയാണെന്നുള്ള വാദങ്ങളും പലകോണില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. തൃക്കാക്കര ക്ഷേത്രവുമായി ബന്ധിച്ചാണ് ഈ വിശ്വാസവും നിലനില്‍ക്കുന്നത്. മലയാളിയുടെ ഓണ സങ്കല്‍പ്പത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണാണ് തൃക്കാക്കരയിലേത്. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പാദം പതിഞ്ഞയിടം എന്ന അര്‍ത്ഥത്തിലാണ് പ്രദേശത്തിന് തൃക്കാല്‍ക്കര അഥവാ തൃക്കാക്കര എന്ന പേര് ലഭിച്ചത്.

മഹാബലികര, വാമനക്ഷേത്രം എന്ന പേരിലും തൃക്കാക്കര അറിയപ്പെട്ടിരുന്നു. വൈഷ്ണവര്‍ വിശ്വസിക്കുന്ന 13 ദിവ്യദേശങ്ങളില്‍ ഒന്നാണ് തൃക്കാക്കര മഹാദേവ ക്ഷേത്രം.ഓണത്തിന് മിക്കയിടങ്ങളിലും പൂക്കളത്തിന് നടുവില്‍ തൃക്കാക്കരയപ്പനെ വെയ്ക്കുന്ന പതിവുണ്ട്. ഇത് മാവേലി അല്ല, മറിച്ച് വാമനന്‍ ആണ്. ഓണത്തപ്പന്‍ എന്ന് പറയുന്നതും വാമനനെ തന്നെ എന്നാണു വിശ്വാസം.

ഓണവും ബുദ്ധമത സ്വാധീനവും

ഓണവും ബുദ്ധമത സ്വാധീനവും

ഇതിനു പുറമേ കേരളത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധമത സ്വാധീനമാണ് ഓണാഘോഷം എന്ന് വിശ്വസിക്കുന്നവരുണ്ട്‌ എന്നറിയാമോ? സിദ്ധാര്‍ത്ഥ രാജകുമാരന്‌ ബോധോദയം ഉണ്ടായ ശേഷം മഞ്ഞവസ്ത്രം ധരിക്കാന്‍ തുടങ്ങിയത് ശ്രാവണത്തിലെ തിരുവോണ നാളില്‍ ആയിരുന്നത്രേ. ബുദ്ധമതം സ്വീകരിച്ച് ശ്രാവണപദത്തില്‍ പ്രവേശിച്ചവര്‍ക്ക് ശ്രീബുദ്ധന്‍ നല്‍കിയ മഞ്ഞവസ്ത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഓണക്കോടി എന്നാണു ഇതിനു പിന്നിലെ കഥ.

ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.

പരശുരാമനും ഓണവും

പരശുരാമനും ഓണവും

ഓണത്തെ സംബന്ധിച്ചു കിടക്കുന്ന മറ്റൊരു കഥ പരശുരാമനുമായി ബന്ധപെട്ടാണ്.വരുണനില്‍നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്.

വൈവിദ്ധ്യസുന്ദരമായ ഓണം

വൈവിദ്ധ്യസുന്ദരമായ ഓണം

അതുപോലെ ചേരമാന്‍ പെരുമാള്‍, സമുദ്രഗുപതന്‍-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും ഓണത്തെ കുറിച്ചു ഐതിത്യമുണ്ട്. ഇന്നത്തെ ഇറാക്കില്‍പെട്ട അസീറിയയില്‍ നിന്നാണ് ഓണാഘോഷം കേരളത്തില്‍ എത്തിയത് എന്ന് വരെ വാദങ്ങളുണ്ട്. അസീറിയ എന്ന വാക്കിന് അസുരന്മാര്‍ എന്ന വാകിനുള്ള സാമ്യം ഇതിന് തെളിവായി പറയുന്നത്. എന്തായാലും ഓണക്കഥകള്‍ക്ക് ഒരുകാലത്തും ക്ഷാമമില്ല. ഇങ്ങനെ ഒട്ടനവധി കഥകളുടെ വൈവിദ്ധ്യസുന്ദരമാണ് നമ്മുടെ ഓണം എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് അഭിമാനിക്കാം.

English summary
Onam History and mythological background connected with onam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X