കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്യയില്ലാതെ മലയാളികളികൾക്ക് എന്ത് ഓണം!! ഓണ സദ്യ എങ്ങനെ കഴിക്കണം!!!

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ വേറെ ചിലത് കൂടി ഇലയില്‍ എത്താനുണ്ട്. അവയേതെല്ലാം എന്ന് നോക്കാം.

  • By Ankitha
Google Oneindia Malayalam News

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല് . ഓണത്തിനെക്കുറിച്ച് എന്താണ് ആദ്യം ഓര്‍മ്മ വരുന്നതെന്ന് മലയാളികളോട് ചോദിച്ചാൽ ഓണസദ്യ എന്ന് തെല്ലു സംശയമില്ലാതെ അവർ പറയും. . എന്നാല്‍ ഓരോ നാട്ടിലും വ്യത്യസ്തതയോടെയാണ് ഓണ സദ്യ ഉണ്ടാക്കുന്നത് .

sadhya

ഓണസദ്യ എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പായസമാണ്. പായസമില്ലാതെന്തു സദ്യ? .സദ്യയുടെ കാര്യത്തില്‍ പക്ഷേ ഓരോ ജില്ലയിലും വ്യത്യസ്തമാണ്. തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ വേറെ ചിലത് കൂടി ഇലയില്‍ എത്താനുണ്ട്. അവയേതെല്ലാം എന്ന് നോക്കാം.

കേരളത്തിലെ ഓണ സദ്യ

കേരളത്തിലെ ഓണ സദ്യ

സദ്യയുടെ കാര്യത്തില്‍ പക്ഷേ ഓരോ ജില്ലയിലും വ്യത്യസ്തമാണ്. തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഓണസദ്യയിൽ ചില വ്യത്യാസങ്ങൾ ഉണ്ട്.

കാളന്‍, ഓലന്‍, എരിശ്ശേരി പ്രധാനം

കാളന്‍, ഓലന്‍, എരിശ്ശേരി പ്രധാനം

തെക്കായാലും വടക്കായാലും ഓണസദ്യയ്ക്ക് കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഈ മൂന്ന് വിഭവങ്ങൾ മലയാളികളുടെ ഇലയിൽ പ്രധാനമാണ്. ഇത് മൂന്നും ഇല്ലാതെ എന്തോണം? എങ്കിലും ഓരോ ജില്ലകളിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ മൂന്നും തയ്യാറാക്കുന്നത്.എന്നിരുന്നാലും കോഴിക്കോട്ടുകാര്‍ക്ക് കാളന്‍ ഒഴിവാക്കി ഒരു ഓണസദ്യ ഇല്ല എന്നു തന്നെ പറയാം.

രണ്ടാ സ്ഥാനത്ത് അവിയലിനും സാമ്പാറും

രണ്ടാ സ്ഥാനത്ത് അവിയലിനും സാമ്പാറും

സദ്യയിൽ അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനമാണുള്ളത്. തെക്കന്‍ കേരളത്തില്‍ അവിയലിന് പ്രാധാന്യമുണ്ടെങ്കിലും അവിടേയും സാമ്പാര്‍ പിൻതള്ളപ്പെടുന്നു. എന്നാല്‍ ഇന്ന് ഓരോ മലയാളിയും സാമ്പാര്‍ ഇല്ലാതെ എന്ത് ഓണസദ്യ എന്നും ചോദിക്കും.

മത്സ്യം വേണോ സദ്യക്ക്?

മത്സ്യം വേണോ സദ്യക്ക്?


തെക്കൻ കേരളത്തിൽ ഓണ സദ്യക്ക് മത്സ്യം പ്രധാനപ്പെട്ട ഒരു വിഭവമല്ല. എന്നാൽ വടക്കൻ കേരളത്തിൽ മത്സ്യ മാംസാദികള്‍ ഒഴിവാക്കിയ ഓരോണസദ്യയോ? കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ പ്രത്യേകിച്ചും. തിരുവോണ ദിവസം എന്തായാലും അവരുടെ ഇലയില്‍ ചിക്കനോ, മത്സ്യമോ കാണും.

ഓണ സദ്യ വിളമ്പുന്ന രീതി

ഓണ സദ്യ വിളമ്പുന്ന രീതി

ഓണത്തിന് വൈവിധ്യമാർന്ന പലല തരത്തിലുള്ള വിഭവങ്ങൾ നമുക്ക് തീൻ മേശയിൽ ഉണ്ടാകും. അതു വിളമ്പിനുമുണ്ട്‌ ചില ക്രമങ്ങള്‍. അച്ചാറുകള്‍, തോരന്‍, പച്ചടി, കാളന്‍, അവിയല്‍ എന്നിങ്ങനെ ഇടത്ത്‌ നിന്നും വലത്തോട്ട്‌ വിളമ്പി പോരുന്നു.ഇടതുഭാഗത്ത്‌ ഉപ്പേരി, ശര്‍ക്കര ഉപ്പേരി, വറ്റല്‍ എന്നിവ വിളമ്പും. തെക്കന്‍ കേരളത്തിലെ - തിരുവന്തപുരത്തെ - സദ്യയുടെ രീതി ഇങ്ങനെയാണ്‌.

ഓണ സദ്യ ആരോഗ്യത്തിന് ഉത്തമം

ഓണ സദ്യ ആരോഗ്യത്തിന് ഉത്തമം


. അധികം തവിടു പോകാത്ത കുത്തരിച്ചോറാണ്‌ സദ്യയിലെ പ്രധാനി. ഇതില്‍ വിറ്റാമിന്‍ ബി ധാരാളമടങ്ങിയിട്ടുണ്ട്‌. ഇതിനോടൊപ്പം പ്രോട്ടീന്‍ പ്രധാനമായ പരിപ്പുകറിയും നെയ്യും പര്‍പ്പടകവും.പിന്നെയാണ്‌ ഏറ്റവും പ്രധാനിയും, എന്നാല്‍ വിദേശിയുമായ സാമ്പാര്‍ വരുന്നത്‌. അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും തമിഴ്‌നാട്ടുകാരനായ ഇദ്ദേഹത്തിലൂടെ നമ്മുടെ ശരീരത്തിലെത്തിച്ചേരുന്നുണ്ട്‌.മധുരത്തിന്റെ വകഭേദങ്ങള്‍ പിന്നെ വരികയായി. അടപ്രഥമന്‍, കടലപ്രഥമന്‍, ചക്ക പ്രഥമന്‍, പാല്‍പ്പായസം തുടങ്ങി സദ്യ നടത്തുന്നവന്റെ കീശയുടെ വലിപ്പമനുസരിച്ച്‌ എണ്ണം കൂടുന്നു. പായസത്തിന്റെ കൂടെയുള്ള പഴം ഒഴിച്ചു കൂടാനാവാത്തതാണ്‌. പായസങ്ങള്‍ക്ക്‌ ശേഷമെത്തുന്നത്‌ പുളിശ്ശേരിയാണ്‌. മധുരിക്കുന്ന പല പായസങ്ങളുടെയും മത്ത്‌ കുറയ്ക്കാനാണിത്‌ നല്‍കുന്നത്‌. ചില സ്ഥലങ്ങളില്‍ ഇത്‌ മോരു കറിയാണ്‌. മാമ്പഴപുളിശ്ശേരിയാണ്‌ ഇതില്‍ മുഖ്യം. മാമ്പഴത്തിന്റെ ലഭ്യതക്കുറവു മൂലം കൈതച്ചക്കയും മറ്റും ഇതില്‍ ഉപയോഗിക്കുന്നുണ്ട്‌. ഇതോടൊപ്പം ഓലനും എത്തുന്നു.എന്തായാലും ഇതിലൂടെ ശരീരത്തിന്‌ ലഭിക്കുന്നത്‌ വിറ്റാമിനുകള്‍.ദഹനത്തെ വളരെ സഹായിക്കുന്ന ഒന്നാണ് മോര്‌. തുടര്‍ന്ന്‌ വരുന്ന രസവും ദഹനത്തെയും വയറിന്റെ എല്ലാ പ്രശ്നങ്ങളെയും തീര്‍ക്കാന്‍ പോന്നതാണ്‌‌

English summary
diffrent styel of onam sadhya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X