കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിനു റെയിൽവേയുടെ വക ഇരുട്ടടി; ടിക്കറ്റിന് ഇരട്ടി ചാർജ്

യഥാർഥ നിരക്കിൽനിന്ന് 100 മുതൽ 300 വരെ അധികം നിരക്ക് ഈടാക്കുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

തിരുവനന്തപുരം: ഓണത്തിന് റെയിൽവേയുടെ സമ്മാനം ജനങ്ങൾക്ക് തലവേദനയാകുന്നു. ഓണം സ്പെഷ്യൽ തീവണ്ടിക്കാണ് റെയിൽവേ അമിത ചർജ് ഈടാക്കുന്നത്.തീവണ്ടികളുടെ യഥാർഥ നിരക്കിൽ നിന്ന് 100 മുതൽ 300 രൂപവരെയാണ് അധികം നിരക്ക് ഈടാക്കുന്നത്. സാധരണ സ്ഥിതിയിൽ ചെന്നൈ-ആലപ്പുഴ സെക്കന്റ് ക്ലാസ് ടിക്കറ്റിന് 415 രൂപയാണ് നിരക്ക്. എന്നാൽ ഓണം സ്പെഷ്യൽ തീവണ്ടിയിൽ 525 രൂപയാണ് ചർജ്. കൂടാതെ ഫസ്റ്റ് ക്ലാസുകളിൽ 200 മുതൽ 300 രൂപവരെ കിലോമീറ്ററുകൽക്ക് അനുസൃതമായി റെയിൽവെ അധികം തുക ഈടാക്കുന്നു. എല്ലാ സ്പെഷ്യൽ ട്രെയിനുകളിലും തൽകാൽ നിരക്കിലാണ് ചാർജ് ഈടാക്കുന്നത്.

തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് ഓണം സ്പെഷ്യൽ തീവണ്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ 10 വരെയാണ് കൂടുതൽ തീവണ്ടികൾ ഓടുന്നത്.

railway

എന്നാൽ ചില സ്വകാര്യ ബസുകളും ജനങ്ങളെ ഊറ്റുന്നുണ്ട്. ഓണം പ്രമാണിച്ച് യാത്രക്കാരിൽ നിന്ന് മൂന്നിരട്ടി വരെ ചാർജാണ് ഈടാക്കുന്നത്.സാധരണഗതിയിൽ അലപ്പുഴ- ബെംഗളൂർ യാത്രക്ക് 1330 രൂപയാണ് ടിക്കറ്റ് ചാർജ്. എന്നാൽ ഓണം പ്രമാണിച്ച് 2600 മുപതൽ 3000 രൂപവരെയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ ചില ബസുകൾ അധികം നിരക്ക് ഈടാക്കുന്നില്ല. എന്നാൽ ഏറെ രസകരം കെഎസ്ആർടിയിയുടെ കാര്യമാണ്. ഓണക്കാലത്ത് ജനങ്ങളെ പാടെ കയ്യൊഴിഞ്ഞിരിക്കുകയാണ് കെഎസ്ആർടിസി. തിരക്കിനനുസരിച്ച് അധികം റൂട്ടുകൾ ഓടിക്കാൻ കെഎസ്ആർടിസി തയാറാകുന്നില്ല.

English summary
onsm special train indian railway chrage huge amount
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X