കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തമെത്തി, രാഷ്ട്രപതി ഭവനില്‍ ഓണാഘോഷവും

  • By Sandra
Google Oneindia Malayalam News

ദില്ലി: ആഘോഷത്തോടെ അത്തച്ചമയമെത്തിയതോടെ രാഷ്ട്രപതി ഭവനില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് പിണറായി സര്‍ക്കാര്‍. കൈരളി എന്ന് പേരിട്ട രാഷ്ട്രപതി ഭവനിലെ ആദ്യ ഓണാഘോഷ പരിപാടിയില്‍ ഓണസദ്യയും കലാ സാസംകാരിക പരിപാടികളും അരങ്ങേറി.

ശംഖ്, ഇലത്താളം, ചെണ്ട, മദ്ദളം, ഇടയ്ക്ക, തിമില, ചേങ്കില, കൊന്ന് എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കലാശ്രീ സികെ മാരാരും സംഗവും കലാപരിപാടികളവതരിപ്പിച്ചു. ഗീതോപദേശം ആസ്പദമാക്കിയുള്ള കേരള കലാമണ്ഡലത്തിന്റെ കഥകളും ഡോ ജയപ്രഭാ മേനോന്റെയും സംഘത്തിന്റേയും മോഹിനിയാട്ടത്തിനും രാഷ്ട്രപതി ഭവന്‍ സാക്ഷിയായി. ഗിരിജ റിഗാറ്റ സംവിധാനം നിര്‍വ്വഹിച്ച സംഗീത ശില്‍പ്പവും രാഷ്ട്രപതി ഭവനില്‍ ശ്രദ്ധ പിടിച്ചുപറ്റി.

rastrapati-bhawan

ചടങ്ങില്‍ വച്ച് ആയുര്‍വ്വേദ ആചാര്യന്‍ ധന്വന്തരിയുടെ ശില്‍പ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് സമ്മാനിച്ചു. മോഹിനിയാട്ടം കലാകാരി ഡോ. ജയപ്രഭ മേനോന്‍, കലാശ്രീ സി കെ മാരാര്‍, പ്രഭാവര്‍മ്മ, ഗിരിജ റിഗാറ്റ എന്നിവരെ രാഷ്ട്രപതി ആദരിച്ചു.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് പുറമേ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ഗവര്‍ണര്‍ പി സദാശിവം, മന്ത്രിമാരായ കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ടി ജലീല്‍ എന്നിവരും ഓണാഘോഷത്തില്‍ പങ്കെടുത്തു.

English summary
Rashtrapathi Bavan celebrates Onam on Atham day.Presiedent Pranab Mukherjee and Kerala CM present at Onam celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X