കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കിടക വാവില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

വടക്കേ മലബാറില്‍ വളരെ പ്രാധാന്യമുള്ള ദിവസമാണ് കര്‍ക്കിടക വാവ്. പിതൃപുണ്യത്തിനായി വ്രതമെടുത്ത് ബലിയര്‍പ്പിക്കുന്ന ദിവസം. വാവിന് അടുത്ത ദിവസം വീടു വൃത്തിയാക്കി ചാണകം മെഴുകി ശുദ്ധി വരുത്തും. വാവിന്റെ തലേ ദിവസത്തിലാണ് വ്രതം എടുക്കുന്നത്. മത്സ്യ-മാംസങ്ങള്‍ വീട്ടില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കും. വാവ് ബലി അര്‍പ്പിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

വ്രതം എടുക്കുന്നത്

വ്രതം എടുക്കുന്നത്


വാവിന്റെ തലേ ദിവസത്തിലാണ് വൃതം എടുക്കുന്നത്. വീട്ടില്‍ നിന്നും മത്സ്യ-മാംസങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. ഇത് കഴിക്കാനും പാടില്ല. രാവിലെ മുതലാണ് വ്രതം ആരംഭിക്കുന്നത്.

ഭക്ഷണക്രമം

ഭക്ഷണക്രമം


ഒരു നേരം മാത്രമാണ് വ്രതം എടുക്കുന്ന ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത്. രാവിലെ പൊതുവെ ഒന്നും കഴിക്കാറില്ല. ഉച്ചയ്ക്ക് സദ്യയുണ്ടാക്കി കഴിക്കും. രാത്രിയില്‍ ലഘുവായി(അരി ഭക്ഷണം ഒഴിവാക്കും) എന്തെങ്കിലും കഴിക്കാം.

വ്രതം തെറ്റിക്കരുത്

വ്രതം തെറ്റിക്കരുത്


പിതൃക്കള്‍ക്ക് ബലിയിടുന്നവരാണ് വ്രതം എടുക്കുന്നത്. ഇവര്‍ വ്രതം തെറ്റിച്ചാല്‍ പിതൃക്കള്‍ ബലി എടുക്കില്ല എന്നാണ് പറയുന്നത്. ഇവരുടെ ആത്മാവിന് ശാന്തി കിട്ടില്ലെന്നും പ്രായമായവര്‍ പറയാറുണ്ട്.

വാവ് ബലിയുടെ വിശ്വാസം

വാവ് ബലിയുടെ വിശ്വാസം

മരണപ്പെട്ട ആത്മാക്കളുടെ മോക്ഷത്തിന് വേണ്ടിയാണ് ബലിയര്‍പ്പിക്കുന്നത്.
വീട്ടിലും ബലിയര്‍പ്പിക്കാം

വീട്ടിലും ബലിയര്‍പ്പിക്കാം

വ്രതം എടുക്കുന്ന ആള്‍ പുലര്‍ച്ച കുളിച്ച് ഈറന്‍ ഉടുത്ത് കറുക മോതിരം ധരിച്ച്, മൂന്ന് കല്ലുകല്‍ തെക്കേ മുറ്റത്ത് കൂട്ടി അടുപ്പുണ്ടാക്കി അരിയും തേങ്ങയും ചേര്‍ത്ത് ബലി ചോര്‍ ഉണ്ടാക്കുക. ഇലയുടെ അഗ്രഭാഗം(നാക്കില) മുറിച്ചെടുത്ത് ചോറ് വിളമ്പി തേങ്ങയും ചേര്‍ത്ത് കിണ്ടിയില്‍ നിന്നും വെ ള്ളം കയ്യില്‍ ഒഴിച്ചു ബലി ചോറു വിളമ്പിയ ഇലയെ ചുറ്റി മൂന്ന് പ്രാവശ്യം ഒ ഴിക്കും. തെക്കോട്ട് നോക്കി നനഞ്ഞ കൈ മുകളിലേക്ക് ഉയര്‍ത്തി കൊട്ടി കാക്ക യെ വിളിക്കും, കൈ കൊട്ട് കേട്ടാല്‍ കാക്ക വന്നു ബലി എടുക്കും എന്നതു വി ശ്വാസം.
ബലിതര്‍പ്പണം കഴിഞ്ഞാല്‍

ബലിതര്‍പ്പണം കഴിഞ്ഞാല്‍

പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ ഭക്ഷണം ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും.

English summary
What is the relevance of karkidaka vavu bali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X