കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എണ്ണത്തില്‍ റെക്കോര്‍ഡുമായി കോഴിക്കോട് കോര്പറേഷന് കുടുംബശ്രീ പൂക്കളം
കോഴിക്കോട്: എണ്ണത്തില്‍ റെക്കോര്‍ഡ് നേടി കോഴിക്കോട് കോര്പറേഷന് കുടുംബശ്രീ പൂക്കളം. സ്നേഹപാലിക എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2021 പൂക്കളങ്ങളാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയത്.
2021 കുടുംബശ്രീ, അയ്യല്ക്കൂട്ടങ്ങള് ചേര്‍ന്നാണ് പൂക്കളങ്ങള്‍ തയ്യാറാക്കിയത്. 60 വിധികര്‍ത്താക്കളും 10,000 ലധികം സ്ത്രീകളും മത്സരത്തില്‍ പങ്കെടുത്തു.
60,000 ചതുരശ്രയടി വേദിയാണ് മത്സരത്തിനായി ഒരുക്കിയിരുന്നത്. രണ്ട് മണിക്കൂറായിരുന്നു മത്സര സമയം. ഒന്നും രണ്ടും മൂന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് എട്ട് ഗ്രാം, നാല് ഗ്രാം, രണ്ട് ഗ്രാം എന്നിങ്ങനെയാണ് സമ്മാനം നല്‍കിയത്.