കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Parambikulam Dam Water Level Today | പറമ്പിക്കുളം ഡാം ജലനിരപ്പ് ഇന്ന്

Google Oneindia Malayalam News

Newest First Oldest First
9:55 AM, 27 Jul

2023 ജൂലൈ 27 ന് പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 34.2 അടി.
9:58 AM, 5 Aug

72 അടിയാണ് ഡാമിന്റെ സംഭരണ ശേഷി
9:52 AM, 5 Aug

മഴയുടെ ശക്തി കൂടുന്നതനുസരിച്ച് ഷട്ടറുകൾ കൂടുതലായി ഉയർത്തും
9:51 AM, 5 Aug

ഡാമിലെ നിലവിലെ ജലനിരപ്പ് 68.58 അടിയിൽ എത്തിയതോടെയാണ് മൂന്ന് ഷട്ടറുകളും കഴിഞ്ഞ ദിവസം തുറന്നു

പറമ്പിക്കുളം ഡാമിന്റെ ചരിത്രം

പറമ്പിക്കുളം വന്യവീവി സംരക്ഷണ കേന്ദ്രത്തിലൂടെ ഒഴകുന്ന നദിയാണ് പറമ്പിക്കുളം നദി. ഈ നദിയില്‍ നിര്‍മിച്ച അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്. 1967 ല്‍ ആണ് ഡാം തുറന്നുകൊടുത്തത്.

കേരളത്തിലാണ് പറമ്പിക്കുളം ഡാം സ്ഥിതി ചെയ്യുന്നത് എങ്കിലും ഇതിന്റെ പ്രവര്‍ത്തന നിയന്ത്രണവും സംരക്ഷണ ഉത്തരവാദിത്തവും തമിഴ്‌നാടിനാണ്. കാമരാജ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഡാം നിര്‍മാണവും ഇതുമായി ബന്ധപ്പെട്ട കരാറും നിലവില്‍ വരുന്നത്. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരം 7.25 ടിഎംസി വെള്ളം കേരളത്തിന് എല്ലാ വര്‍ഷവും ലഭിക്കേണ്ടതാണ്.

പറന്പിക്കുളം ഡാം സ്ഥിതി ചെയ്യുന്നത്

പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപ്പഞ്ചായത്തിലാണ് പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. ഇതിലൂടെ ഒഴികുന്ന പറമ്പിക്കുളം പുഴയിലാണ് അണക്കെട്ട്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് മുതലമട.

പറന്പിക്കുളം ഡാമിന്റെ സംഭരണ ശേഷി

രാജ്യത്തെ ഏറ്റവും അധികം ജലസംഭരണ ശേഷിയുള്ള അണക്കെട്ടാണ് പറമ്പിക്കുളം അണക്കെട്ട്. ഇതൊരു എംബാങ്ക്‌മെന്റ് അണക്കെട്ടാണ്. ജലസംഭരണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ആദ്യ 10 എംബാങ്ക്‌മെന്റ് അണക്കെട്ടുകളില്‍ ഒന്നാണിത്. 73.15 മീറ്റർ ആണ് ഡാമിന്റെ ഉയരം. 896.12 മീറ്റർ ആണ് നീളം. 69,165,000 ഘനമീറ്റർ ആണ് റിസർവോയറിന്റെ സംഭരണ ശേഷി

ഡാമിനോട് ചേന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പറമ്പിക്കുളം വന്യജീവി സങ്കേതം തന്നെയാണ് അണക്കെട്ടിനോട് അടുത്ത ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം. കൂടാതെ നെല്ലിയാമ്പതിയും ഇതിനോട് വളരെ അടുത്താണ്. ടോപ് സ്ലിപ്പിലേക്കും ഇവിടെ നിന്ന് അധികം ദൂരമില്ല.

തൂണക്കടവ് അണക്കെട്ട്, പെരുവാരിപള്ളം അണക്കെട്ട് എന്നിവയും പറമ്പിക്കുളം അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലാണ്.

Parambikulam Dam

English summary
Parambikulam Dam Water Level Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X