മുംബൈ പോലീസിന് കരുത്താകാൻ 100 പുതിയ വാഹനങ്ങൾ കൂടി; 15 കോടി സംഭാവന നൽകി അദാനി ഫൗണ്ടേഷൻ

മുംബൈ പോലീസിന് 15 കോടി രൂപ സംഭാവന നൽകി അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി. സേനയ്ക്ക് 100 പുതിയ വാഹനങ്ങൾ വാങ്ങുന്നതിനാണ് തുക കൈമാറിയത്. നഗരത്തിലെ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി.

'മുംബൈ നഗരത്തെ ഏറ്റവും സുരക്ഷിതമാക്കാൻ അഹോരാത്രം പ്രയത്സനിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ആദരവാണിത്. ഇത്തരത്തിൽ സേനയെ പിന്തുണയ്ക്കാൻ കഴിഞ്ഞതിനെ ഒരു ബഹുമതിയായാണ് കാണുന്നത്', അദാനി പറഞ്ഞു. ഉറങ്ങാത്ത നഗരം എന്ന് വിശേഷിപ്പിക്കുന്ന മുംബൈ പോലൊപു നഗരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങളാൽ സാധിക്കുന്ന ചെറിയ കാര്യം ചെയ്യാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദാനി കൂട്ടിച്ചേർത്തു. പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നഗരത്തിൻ്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും അദാനി ഫൌണ്ടേഷൻ നൽകുന്ന പിന്തുണയെ പോലീസ് വകുപ്പും സ്വാഗതം ചെയ്തു.

adani2-

കേന്ദ്രസർക്കാരിൻ്റെ സമുദ്ര മന്ദൻ പദ്ധതിയെ അടുത്തിടെ അദാനി പുകഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പദ്ധതി ഇന്ത്യയുടെ തീരക്കടൽ ഊർജ്ജ ശേഖരം തുറന്നുകൊടുക്കാൻ വഴിയൊരുക്കുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ആഭ്യന്തര എണ്ണ, വാതക പര്യവേക്ഷണം വേഗത്തിലാക്കുമെന്നും രാജ്യത്തിന്റെ ദീർഘകാല ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്താൻ ഉതകുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തീരക്കടൽ ഊർജമേഖലയിലെ രാജ്യത്തിൻ്റെ ദീർഘകാലങ്ങളായുള്ള സ്വപ്നങ്ങളെ വികസിപ്പിക്കുന്നതിൽ നിർണായക നാഴികകല്ലായിരിക്കും പദ്ധതിയെന്നും അ്ദേഹം പറഞ്ഞു. പദ്ധതി മേഖലയിലെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും, സുരക്ഷിത ഊർജം എന്ന ലക്ഷ്യത്തേയും വികസിത ഭാരതം എന്ന കാഴ്ചപ്പാടിനേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഊർജ സുരക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനേയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിൻ്റെ തീരദേശ സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പിനാണ് പദ്ധതിക്ക് അംഗീകാരം നൽിയതിലൂടെ കേന്ദ്ര മന്ത്രിസഭ നടത്തിയിരിക്കുന്നത്',അദ്ദേഹം എക്സിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma