ആന്ധ്ര പ്രദേശില്‍ 8500 കോടിയുടെ വൈദ്യുത പദ്ധതി; അദാനി എനര്‍ജി സൊലൂഷന്‍സിന് കരാര്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടപ്പാക്കുന്ന 8,500 കോടി രൂപയുടെ അന്തര്‍സംസ്ഥാന വൈദ്യുതി പ്രസരണ പദ്ധതിയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് ലിമിറ്റഡിന്. വരാനിരിക്കുന്ന ഹരിത ഹൈഡ്രജന്‍, ഹരിത അമോണിയ പദ്ധതികള്‍ക്ക് ആവശ്യമായ വൈദ്യുതി വിതരണം സുഗമമാക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മേഖലയിലെ വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള താരിഫ് അടിസ്ഥാനമാക്കിയ ലേല പ്രക്രിയയിലൂടെയാണ് അദാനി ഗ്രൂപ്പ് ഈ പദ്ധതി സ്വന്തമാക്കിയത്.

വിസാഗ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്ന പേരില്‍ രൂപീകരിക്കുന്ന കമ്പനിയിലൂടെയാണ് പദ്ധതി നടപ്പാക്കുക. വിശാഖപട്ടണം മേഖലയില്‍ വരാനിരിക്കുന്ന ഹരിത വൈദ്യുതീകരണ സംരംഭങ്ങള്‍ക്ക് ഏകദേശം 4,500 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരും. ഇത് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ പ്രസരണ ശൃംഖല. 30 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് കമ്പനി തയാറെടുക്കുന്നത്.

adani andhra project

പെന്ദുര്‍ത്തി-വിസാഗ് മേഖലയില്‍ ഒട്ടേറെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുകളും വന്‍കിട ഡാറ്റാ സെന്ററുകളും വന്നുകൊണ്ടിരിക്കുകയാണ്. ഇവയ്ക്ക് ആവശ്യമായ ഉയര്‍ന്ന വോള്‍ട്ടേജ് ശേഷിയുള്ള വൈദ്യുതി എത്തിക്കാനും പുതിയ പദ്ധതിയോടെ സാധിക്കും. നിലവില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഐടി മേഖലയ്ക്കും ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ ഇതൊരു മുതല്‍ക്കൂട്ടാകും.

പദ്ധതിയുടെ ഭാഗമായി പെന്ദുര്‍ത്തി, ഖമ്മം എന്നിവിടങ്ങളില്‍ സബ്‌സ്റ്റേഷനുകള്‍ കമ്പനി നിര്‍മ്മിക്കും. ഇത് പ്രസരണ ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കും. ഈ പദ്ധതിയുടെ നിര്‍മാണത്തിലൂടെ 1,582 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും 10,500 എംവിഎ ട്രാന്‍സ്‌ഫോര്‍മേഷന്‍ ശേഷിയുമാണ് കമ്പനിയുടെ ശൃംഖലയിലേക്ക് പുതുതായി വരുന്നത്.

വിശാഖപട്ടണത്തെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ആകെ പ്രസരണ ശൃംഖലയുടെ ദൈര്‍ഘ്യം 29,531 സര്‍ക്യൂട്ട് കിലോമീറ്ററായി ഉയരും. കൂടാതെ കമ്പനിയുടെ മൊത്തം ട്രാന്‍സ്‌ഫോര്‍മേഷന്‍ ശേഷി 1,33,675 എംവിഎ എന്ന നിരക്കിലേക്ക് എത്തുകയും ചെയ്യും. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതി വിതരണ-പ്രസരണ കമ്പനിയെന്ന പേര് നിലനിര്‍ത്താന്‍ ഈ പദ്ധതി അദാനി ഗ്രൂപ്പിനെ സഹായിക്കും.

ഇന്ത്യയുടെ പുതിയ ഊര്‍ജ്ജ സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ വിസാഗ് ട്രാന്‍സ്മിഷന്‍ പ്രൊജക്ട് നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദാനി എനര്‍ജി സൊല്യൂഷന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കന്ദര്‍പ് പട്ടേല്‍ പറഞ്ഞു. വരാനിരിക്കുന്ന വ്യാവസായിക മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജ അടിത്തറ നല്‍കാനും ആന്ധ്രാപ്രദേശിലെ ഹരിത ഹൈഡ്രജന്‍ പ്രൊജക്ടുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ഈ സബ്‌സ്റ്റേഷന്‍ ശൃംഖല വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടലിലൂടെയുള്ള കേബിള്‍ കണക്റ്റിവിറ്റി, ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍, എഐ സംരംഭങ്ങള്‍, ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്ററുകള്‍ എന്നിവയുടെ വികസനത്തിലൂടെ വിശാഖപട്ടണം വൈകാതെ ഇന്ത്യന്‍ വ്യവസായ ഭൂപടത്തില്‍ പ്രധാന ഹബ്ബായി മാറും. ഇത്തരം അത്യാധുനിക സാങ്കേതിക പദ്ധതികള്‍ക്ക് തടസമില്ലാതെ വൈദ്യുതി നല്‍കാന്‍ പ്രസരണ സംവിധാനങ്ങള്‍ കൂടിയേ തീരൂ. വരാനിരിക്കുന്ന വ്യാവസായിക മുന്നേറ്റങ്ങള്‍ക്ക് ആവശ്യമായ ദീര്‍ഘകാല മത്സരശേഷിയും ഗ്രിഡ് സ്ഥിരതയും പുതിയ പദ്ധതി കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma