ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്കുകൾ വിന്യസിക്കാനൊരുങ്ങി അദാനി സിമൻ്റ്സ്

സിമൻ്റ്, ക്ലിങ്കർ എന്നിവ വിതരണം ചെയ്യുന്നതിന് ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്കുകൾ വിന്യസിക്കാനൊരുങ്ങി അദാനി സിമൻ്റ്സ്. ആദ്യ വാഹനം
ഗുജറാത്തിലെ സംഘി പ്ലാന്റിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് ഇത്തരത്തിൽ ഇലക്ട്രിക് ട്രെക്കുകൾ കമ്പനി ഉപയോഗിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

ആദ്യ ഘട്ടമായി അടുത്ത വർഷം മാർച്ചിനുള്ളിൽ 410 ഇലക്ട്രിക് ട്രെക്കുകൾ വിന്യസിക്കും. ഇലക്ട്രിക്ക് ട്രക്കുകൾ ഉപയോഗിക്കുന്നത് വഴി കാർബണ്‍ ഡയോക്സൈഡ് പുറന്തള്ളൽ പ്രതിവർഷം 25000 ടണ്ണിലധികം കുറക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ ഡീസൽ ഉപയോഗം 11 മില്യണ്‍ ലിറ്റർ കുറക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. 2030 ഓടെ റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന 10 ശതമാനം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് കമ്പനിയുടെ പദ്ധതി. അതായത് 2000ത്തിന് മുകളിൽ ഇവി ട്രെക്കുകൾ ഇത്തരത്തിൽ വിന്യസിക്കും.

adanin-6

സംഘിയിലെ ഇവി ട്രെക്ക് വിന്യാസം വെറുമൊരു തുടക്കം മാത്രമാണെന്ന് അദാനി ഗ്രൂപ്പ് സിമൻ്റ് ബിസിനസ് സിഇഒ വിനോദ് ബഹെട്ടി പറഞ്ഞു. ഇവി ട്രെക്കുകളുടെ ഉപയോഗം കാർബണ്‍ പുറന്തള്ളൽ കുറക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ ഡീസൽ വില ലാഭിക്കുന്നതിലൂടെ ലോജിസ്റ്റിക് ചെലവുകളും വലിയ തോതിൽ ചുരുങ്ങും, അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ചയിൽ പിന്തുണ നൽകുന്നതിനോടൊപ്പം തന്നെ പരിസ്ഥിതി സൌഹൃദമായ ഒരു മത്സരരംഗം സൃഷ്ടിക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ ഉത്തരവാദിത്തമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സിമൻ്റ് വ്യവസായ മേഖലയിൽ ഹെവി ഡ്യൂട്ടി ഇലക്ട്രിക് ട്രക്കുകൾ സാമ്പത്തികമായി വളരെ പ്രായോഗികമാണെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡീസൽ വിലയിൽ 60 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്. എന്നാൽ ലിഥിയം-അയണ്‍ ബാറ്ററി പാക്കുകളുടെ വിലയിൽ ഏകദേശം 70 ശതമാനത്തിൻ്റെ ഇടിവ് സംഭവിച്ചു. സോളാർ നികുതിയും ഈ കാലയളവിൽ 47 ശതമാനം കുറഞ്ഞു.

ഒരു കിമി ഓടിയാൽ സാധാരണ ഡീസൽ ട്രെക്കുകൾ പുറത്തുവിടുന്ന സിഒ2 അളവ് 0.7375 കിലോ ആണ്. അതേസമയം പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ട്രക്കുകളാകട്ടെ കാർബണ്‍ പുറന്തള്ളൽ 100 ശതമാനം ഇല്ലാതാക്കും. അതായത് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് വഴി സ്കോപ്പ് 3 പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും', കമ്പനി വ്യക്തമാക്കി. 410 ഇലക്ട്രിക് ട്രെക്കുകൾ നിരത്തിലിറക്കുന്നത് വഴി നിരവധി പാരിസ്ഥിതിക ഗുണങ്ങൾ ഉണ്ടാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിമൻ്റ് ഉത്പാദക രാജ്യമാണ് ഇന്ത്യ. സിമൻ്റ് ചുണ്ണാമ്പുകല്ല്, ക്ലിങ്കർ എന്നിവയുടെ വിതരണശൃംഖല വലിയ അളവിൽ കാർബണ്‍ പുറന്തള്ളുന്നുണ്ട്. അതിനാൽ ഇലക്ട്രിക്കൽ വാഹനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങളും അതുപോലെ തന്നെ പ്രവർത്തന ചെലവുകളും കുറക്കാനാകുമെന്നാണ് കമ്പനിയുടെ വിലയരുത്തൽ.

അംമ്പുജ സിമെന്റ്സ് ലിമിറ്റഡ് ഉപസ്ഥാപനങ്ങളായ എസിസി ലിമിറ്റഡ് , ഓറിയന്റ് സിമെന്റ് ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്ന അദാനി സിമൻ്റ്സ്. പ്രതിവർഷം 113.5 ദശലക്ഷം ടൺ ആണ് കമ്പനികളുടെ ആകെ ഉത്പാദന ശേഷി. 2050 ഓടെ കാർബണ്‍ പുറന്തള്ളൽ 100 ശതമാനവും കുറക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. കാർബണ്‍ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി 1 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജത്തിലും 376 മെഗാവാട്ട് വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റങ്ങളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. കാർബണ്‍ ലഘൂകരണ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ലൈലാക്ക് , കൂൾബ്രൂക്ക് എന്നീ സ്ഥാപനങ്ങളുമായും കമ്പനി സഹകരിക്കുന്നുണ്ട്.

ജലസുരക്ഷിതമായും പ്ലാസ്റ്റിക് വിരുദ്ധ മാതൃകയിലുമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. കമ്പനിയുടെ ബ്ലെൻഡഡ് സിമന്റ് ഉൽപ്പന്നങ്ങൾക്ക് ഗ്രീൻപ്രോ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കൂടാതെ കമ്പനിയുടെ നൂതന ഉത്പ്നങ്ങൾ ഗൃഹ പ്രൊഡക്ട് കാറ്റലോഗിലും ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. കാർബൺ മലിനീകരണം കുറയ്ക്കുന്നതിനുള്ള കൂട്ടായ്മയായ അലയൻസ് ഫോർ ഇൻഡസ്ട്രിയൽ ഡീകർബണൈസേഷനിൽ അംഗമാകുന്ന ലോകത്തിലെ ആദ്യ സിമന്റ് കമ്പനിയും കൂടിയാണ് അദാനി സിമൻ്റ്സ്. ലീഡ്ഐടിയും കമ്പനി അംഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma