25 വർഷത്തേക്ക് 2500 മെഗാവാട്ട് പുനരുപയോഗ ഊർജ്ജം, കരാർ സ്വന്തമാക്കി അദാനി എനർജി സൊല്യൂഷൻസ്

പശ്ചിമ ബംഗാൾ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിൽ നിന്ന് പുനരുപയോഗ ഊർജ്ജ കരാർ സ്വന്തമാക്കി അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വർപൾസ് ട്രേഡിംഗ് സൊല്യൂഷൻസ് ലിമിറ്റഡ്. 25 വർഷത്തേക്ക് 1750 മെഗാവാട്ട് പുനരുപയോഗ ഊർജ്ജം തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള കരാറാണിത്.

750 മെഗാവാട്ട് കൂടി അധികമായി നൽകാനുള്ള വ്യവസ്ഥയും ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ഇത് ഉപയോഗപ്പെടുത്തുകയാണെങ്കിൽ ആകെ കരാർ ശേഷി 2500 മെഗാവാട്ടായി ഉയരും.

ഓൺലൈൻ ലേലത്തിലൂടെയാണ് പവർപൾസ് ട്രേഡിംഗ് സൊല്യൂഷൻസ് ലിമിറ്റഡ് ഈ കരാർ സ്വന്തമാക്കിയത്. 1750 മെഗാവാട്ട് വൈദ്യുതിയുടെ വിതരണം 2028 ജൂലൈ 1ന് ആരംഭിക്കും. അധികമായുള്ള 750 മെഗാവാട്ട് കൂടി വേണമെങ്കിൽ അതിന്റെ വിതരണം 2029 ഏപ്രിൽ 1 മുതൽ തുടങ്ങും.

Adani

"ഇന്ത്യയുടെ ഊർജ്ജ കൈമാറ്റത്തിന് നിർണ്ണായകം": അദാനി എനർജി സൊല്യൂഷൻസ് സിഇഒ

ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ മാറ്റത്തിന് മുഴുവൻ സമയ പുനരുപയോഗ ഊർജ്ജം നിർണ്ണായകമാകുമെന്ന് അദാനി എനർജി സൊല്യൂഷൻസ് സിഇഒ കന്ദർപ് പട്ടേൽ പറഞ്ഞു. പുനരുപയോഗ ഊർജ്ജത്തിന്റെ സുസ്ഥിരതയും വൈദ്യുതി പ്രസരണ സംവിധാനങ്ങളുടെ മികച്ച ഉപയോഗവും ഒരുമിച്ച് കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസിപ്പിക്കാവുന്ന ഊർജ്ജ പരിഹാരങ്ങൾ നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധത ഈ കരാറിലൂടെ കൂടുതൽ വ്യക്തമാവുകയാണെന്നും പശ്ചിമ ബംഗാളിന്റെ ദീർഘകാല സുസ്ഥിര വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഡബ്ല്യുബിഎസ്ഇഡിസിഎല്ലുമാമായി സഹകരിക്കാൻ ഇത് അവസരമൊരുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ പരിഹാരങ്ങൾ ഒരുക്കാൻ കഴിയുന്നതിനാൽ അവരുടെ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയായി അദാനി എനർജി സൊല്യൂഷൻസ് അതിവേഗം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദാനി എനർജി സൊല്യൂഷൻസിന്റെ വളരുന്ന പദ്ധതികൾ

ഊർജ്ജ പരിഹാരങ്ങളുടെ മേഖലയിൽ അദാനി എനർജി സൊല്യൂഷൻസിന്റെ വളർച്ചയ്ക്ക് ഈ കരാർ വലിയൊരു മുതൽക്കൂട്ടാണെന്ന് കമ്പനി അറിയിച്ചു. വൈദ്യുതി ഉൽപ്പാദനത്തിനായി ഏകദേശം 4.6 ജിഗാവാട്ട് സൗരോർജ്ജ, കാറ്റാടി വൈദ്യുതി ശേഷിയും, 3.5 ജിഗാവാട്ട്-അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ശേഷിയും അദാനി എനർജി സൊല്യൂഷൻസ് ഉറപ്പാക്കിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾ, ഡാറ്റാ സെന്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വൈദ്യുതി വിതരണ കമ്പനികൾ തുടങ്ങിയ വലിയ ഉപഭോക്താക്കളുമായി ദീർഘകാല വൈദ്യുതി വിതരണ കരാറുകളിൽ ഏർപ്പെട്ടുകൊണ്ട് കമ്പനി തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തി വരികയാണ്.

അദാനി എനർജി സൊല്യൂഷൻസിനെക്കുറിച്ച്

അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി എനർജി സൊല്യൂഷൻസ് വൈദ്യുതി പ്രസരണം , വിതരണം , സ്മാർട്ട് മീറ്ററിംഗ്, കൂളിംഗ് സൊല്യൂഷൻസ് എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. 30683 സർക്യൂട്ട് കിലോമീറ്റർ പ്രസരണ ശൃംഖലയും 146585 എംവിഎ ട്രാൻസ്ഫോർമേഷൻ ശേഷിയുമുള്ള കമ്പനി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി പ്രസരണ കമ്പനിയാണ്.

ചില്ലറ വൈദ്യുതി വിതരണ രംഗത്ത് മുംബൈ നഗരത്തിലും വ്യാവസായിക കേന്ദ്രമായ മുന്ദ്ര സെസിലുമായി ഏകദേശം 1.3 കോടി ഉപഭോക്താക്കൾക്ക് അദാനി എനർജി സൊല്യൂഷൻസ് വൈദ്യുതി എത്തിക്കുന്നുണ്ട്. തങ്ങളുടെ സ്മാർട്ട് മീറ്ററിംഗ് ബിസിനസ്സ് വിപുലീകരിക്കുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും മുൻനിര സ്മാർട്ട് മീറ്ററിംഗ് ദാതാവായി മാറാനുള്ള പാതയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma