ബിഹാറില്‍ 500 കോടിയുടെ വൈദ്യുതി പ്രസരണ പദ്ധതി അദാനിക്ക്; രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകും

ബിഹാറിലെ വന്‍കിട വൈദ്യുതി പ്രസരണ പദ്ധതി അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് (എഇഎസ്എല്‍) സ്വന്തമാക്കി. സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന പിര്‍പൈന്തി അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിന്ന് 2400 മെഗാവാട്ട് വൈദ്യുതി വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പദ്ധതി. അദാനി പവറിന്റെ കീഴില്‍ സജ്ജമാകുന്ന ഈ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണത്തിനായി വിക്രംശില പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് രൂപീകരിച്ചു.

എണ്ണ ഒഴുക്കാന്‍ റഷ്യയും അമേരിക്കയും ചൈനയും; ആണവ യുദ്ധം തടയും, ചരിത്ര പ്രഖ്യാപനം
എണ്ണ ഒഴുക്കാന്‍ റഷ്യയും അമേരിക്കയും ചൈനയും; ആണവ യുദ്ധം തടയും, ചരിത്ര പ്രഖ്യാപനം

കേന്ദ്ര സര്‍ക്കാരിന്റെ താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സര ലേല പ്രക്രിയയിലൂടെയാണ് (ടിബിസിബി) കമ്പനി പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ നേടിയത്. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രതിവര്‍ഷം 500 കോടി രൂപയുടെ താരിഫ് വരുമാനമാണ് അദാനി എനര്‍ജി സൊല്യൂഷന്‍സ് പ്രതീക്ഷിക്കുന്നത്. 'ഇവാക്യുവേഷന്‍ ഓഫ് പവര്‍ ഫ്രം 3*800 മെഗാവാട്ട് എസ്ടിപിപി പിര്‍പൈന്തി' എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി 2028 അവസാനത്തോടെ പൂര്‍ത്തിയാകും. ഇതോടെ കമ്പനിയുടെ പ്രസരണ മേഖലയിലെ മൂലധന നിക്ഷേപം 91500 കോടി രൂപയായി.

adani energy solutions bihar project-

ബിഹാറില്‍ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാന്‍ പദ്ധതി സഹായിക്കുമെന്ന് അദാനി എനര്‍ജി സൊല്യൂഷന്‍സ് സിഇഒ കന്ദര്‍പ് പട്ടേല്‍ പറഞ്ഞു. 2400 മെഗാവാട്ട് വൈദ്യുതി പ്രസരണം സാധ്യമാകുന്നതോടെ സംസ്ഥാനത്തെ വ്യാവസായിക, ഗാര്‍ഹിക മേഖലകളിലേക്ക് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംകെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎല്‍എ വിഎസ് ബാബു അന്തരിച്ചു; തീരാ നഷ്ടമെന്ന് വിജയ്
എംകെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎല്‍എ വിഎസ് ബാബു അന്തരിച്ചു; തീരാ നഷ്ടമെന്ന് വിജയ്

പദ്ധതി പൂര്‍ണ സജ്ജമാകുന്നതോടെ 881 സര്‍ക്യൂട്ട് കിലോമീറ്റര്‍ പുതിയ പ്രസരണ ലൈനുകളും 3160 എംവിഎ ട്രാന്‍സ്‌ഫോര്‍മേഷന്‍ ശേഷിയും കമ്പനിയുടെ അടിസ്ഥാന സൗകര്യ ശൃംഖലയോട് കൂട്ടിച്ചേര്‍ക്കപ്പെടും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജാജര്‍പൂര്‍, ബെതൗലി, ബെഗുസരായ് എന്നിവിടങ്ങളില്‍ നാല് ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പിര്‍പൈന്തി-ജാജര്‍പൂര്‍, പിര്‍പൈന്തി-ബെഗുസരായ്, ബെഗുസരായ്-ഭക്തിയാര്‍പൂര്‍ എന്നീ റൂട്ടുകളില്‍ 400 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനുകള്‍ സ്ഥാപിക്കും.

ഇതിനു പുറമേ ജാജര്‍പൂര്‍-ബെതൗലി, ബെഗുസരായ്-ബെഗുസരായ് ടൗണ്‍ എന്നീ മേഖലകളെ ബന്ധിപ്പിച്ച് 220 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനുകളും നിര്‍മിക്കും. ജാജര്‍പൂരിലെ നിലവിലുള്ള 220 കെവി, 132 കെവി ലൈനുകളുടെ പുനഃക്രമീകരണവും ഭക്തിയാര്‍പൂര്‍ ഗ്രിഡ് സബ്‌സ്റ്റേഷനില്‍ 400 കെവി ലൈന്‍ ബേകളുടെ പുതിയ നിര്‍മാണവും ഈ പദ്ധതിയുടെ ഭാഗമാണ്. വടക്കന്‍ ബിഹാറിലെ വോള്‍ട്ടേജ് ക്ഷാമവും വിതരണ തടസങ്ങളും പരിഹരിക്കാന്‍ ഇത് ഉപകരിക്കും.

അദാനി എനര്‍ജിയുടെ പ്രസരണ ശൃംഖല ഉയരുന്നു

വിക്രംശില പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ ആകെ വൈദ്യുതി പ്രസരണ ശൃംഖല 30683 സര്‍ക്യൂട്ട് കിലോമീറ്ററായി ഉയരും. കൂടാതെ കമ്പനിയുടെ മൊത്തം ട്രാന്‍സ്‌ഫോര്‍മേഷന്‍ ശേഷി 146585 എംവിഎ ആയി വികസിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ്ജ പ്രസരണ കമ്പനിയെന്ന തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഈ നേട്ടം അദാനി എനര്‍ജിയെ സഹായിക്കും. ദേശീയതലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജ കൈമാറ്റം സുഗമമാക്കുന്നതില്‍ കമ്പനി വലിയ പങ്ക് വഹിക്കുന്നുണ്ട്.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ആറ് പേര്‍ക്ക് ജാമ്യം, അപ്പീല്‍ നല്‍കും
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ആറ് പേര്‍ക്ക് ജാമ്യം, അപ്പീല്‍ നല്‍കും

അദാനി ഗ്രൂപ്പിന്റെ പ്രമുഖ ഊര്‍ജ്ജ വിഭാഗമായ അദാനി എനര്‍ജി സൊല്യൂഷന്‍സ് പ്രസരണ ശൃംഖലകള്‍ക്ക് പുറമേ വൈദ്യുതി വിതരണം, സ്മാര്‍ട്ട് മീറ്ററിങ്, സ്മാര്‍ട്ട് കൂളിങ് സൊല്യൂഷനുകള്‍ എന്നീ മേഖലകളിലും ശക്തമായ സാന്നിധ്യമാണ്. മുംബൈയിലും ഗുജറാത്തിലെ മുന്ദ്ര സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലുമായി 1.3 കോടിയോളം ഉപഭോക്താക്കള്‍ക്ക് കമ്പനി വൈദ്യുതി ലഭ്യമാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സുസ്ഥിര ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma