അദാനി എൻ്റർപ്രൈസസ് സാമ്പത്തിക ഫലം പുറത്ത്:എച്ച്1 എബിറ്റ്ഡ 11,958 കോടി,56 ശതമാനം വർധനവ്
അദാനി ഗ്രൂപ്പിന് കീഴിലെ മുൻനിര കമ്പനിയായ അദാനി എൻ്റർപ്രൈസസ് (എഇഎൽ) രണ്ടാം പാദത്തിലേയും അർധവർഷത്തേയും സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. 11,958 കോടിയാണ് കമ്പനിയുടെ അർധവാർഷിക എബിറ്റ്ഡ. എക്കാലത്തേയും ഉയർന്ന കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 56 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പടെുത്തിയത്.
2027ൻ്റെ ആദ്യപകുതിയിലെ എഇഎൽൻ്റെ ആകെ വരുമാനം 71569 കോടിയാണ്.മുൻവർഷം ഇതേ കാലയളിവിനേക്കാൾ 62 ശതമാനമാണ് വരുമാനത്തിലെ വർധനവ്. എബിറ്റ്ഡ 56 ശതമാനം ഉയർന്ന് 11,958 കോടിയായി. നികുതിക്ക് മുൻപുള്ള ലാഭം 45 ശതമാനം വർധിച്ച് 3297 കോടിയും. 2027ൻ്റെ ആദ്യ പാദത്തിലെ വിദേശ ആസ്തി നിയന്ത്രണ വകുപ്പിൻ്റെ ഒറ്റത്തവണ ഒത്തുതീർപ്പ് തുകയായ 2644 കോടി ഒഴിവാക്കിയുള്ള കണക്ക് ആണിത്.

അതേസമയം ഉടമകൾക്കുള്ള നികുതി കിഴിച്ചുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിഞ്ഞു. നേരത്തേ ഇത് 4189 കോടിയായിരുന്നു, ഇപ്പോൾ 332 കോടിയും. ആദ്യപാദത്തിലെ ഒത്തുതീർപ്പ് ചെലവുകളും 3583 കോടിയുടെ മറ്റ് ചെലവുകളുമാണ് ഈ വലിയ വ്യത്യാസത്തിന് കാരണമായത്. ചെമ്പ് വ്യവസായത്തിലുണ്ടായ വർധനവാണ് എബിറ്റ്ഡയും പിബടിയും വർധിക്കാൻ കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. 2033 കോടിയാണ് ബിസിനസിലൂടെ ഉണ്ടായ എബിറ്റ്ഡ. കൂടാതെ കെയർ റേറ്റിംഗ്സ് എഇഎല്ലിൻ്റെ ദീർഘകാല റേറ്റിംഗും വർധിപ്പിച്ചു. എഎ/സ്റ്റേബിൾ ആക്കിയാണ് ഉയർത്തിയത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആണിത്.
2027ലെ രണ്ടാം പാദത്തിലെ പ്രകടനം ഇങ്ങനെ
ജുലൈ-സപ്റ്റംബർ പാദത്തിൽ വരുമാനം 74 ശതമാനം വർധിച്ച് 38,023 കോടിയായി. അതേസമയം എബിറ്റ്ഡ 62 ശതമാനം ഉയർന്ന് 6316 കോടിയും. പിബിടി 146 ശതമാനം ഉയർന്ന് 2002 കോടിയായി. ഉടമകൾക്കുളള പിഎടി 1492 കോടിയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 55 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 3304 കോടിയായിരുന്നു.
ബിസിനസ് ഹൈലൈറ്റ്സ്
അനിൽ ( ന്യൂ എനർജി എക്കോ സിസ്റ്റം)
2026 സപ്റ്റംബറിൽ 4.3 ജിഗാ വാട്ടിൻ്റെ ടോപ്കോണ്‍ കപ്പാസിറ്റി കമ്മീഷൻ ചെയ്തതോടെ അദാനി ന്യ്യൂ ഇൻഡസ്ട്രീസ് തങ്ങളുടെ സോളാർ മൊഡ്യൂൾ ലൈൻ ശേഷി 10 ജിഗാ വാട്ടായി വർധിപ്പിച്ചിരുന്നു. മാത്രമല്ല 6 ജിഗാവാട്ടിൻ്റെ സെൽ ലൈൻ നിർമ്മാണവും പുരോഗമിക്കുകയാണ്. രണ്ടാം പാദത്തിൽ മൊഡ്യൂൾ വിൽപ്പന 35 ശതമാനം വർധിച്ച് 1478 മെഗാവാട്ടായി. കൂടാതെ വിൻഡ് ടർബൈൻ ജനറേറ്റർ (ഡബ്വ്യുടിജി) വിൽപ്പന 25 ശതമാനം വർധിച്ച് 35 സെറ്റായി. അതേസമയം അനിൽ എക്കോസിസ്റ്റത്തിൻ്റെ രണ്ടാം പാദത്തിലെ എബിറ്റ്ഡ 7ശതമാനം ഇടിഞ്ഞ് 1094 കോടിയായി. എച്ച്1 എബിറ്റ്ഡ 13 ശതമാനം ഇടിഞ്ഞ് 2,066 കോടിയും.
ഡാറ്റാ സെൻ്റർ
നവി മുംബൈ ഡാറ്റാ സെൻ്ററിനായി അദാനികൊണക്സിന് 240 മെഗാവാട്ടിണ്റെ പുതിയ ഹൈപ്പർ സെയിൽ ഓഡർ ലഭിച്ചിരുന്നു. ഇതോടെ അവരുടെ ആകെ ശേഷി 1.2 ജിഗാവാട്ടായി. പ്രവർത്തന ശേഷി 94.6 മെഗാവാട്ടായി ഉയർന്നു. ഇതിൽ നോയിഡയിൽ 10 മെഗാവാട്ടും പൂനെയിൽ 19.2 മെഗാവാട്ടും ഉപഭോക്താക്കൾക്ക് നൽകി.
ചെമ്പ്- രണ്ടാം പാദത്തിൽ വിൽപ്പന 5.8 ശതമാനം ഉയർന്ന് 80.6 കിലോ ടണ്‍ ആയി. എച്ച്1 ൽ ഇത് 145.3 കിലോ ടണ്‍ ആയിരുന്നു. അതായത് 5.2 മടങ്ങ് വർധനവ്.
എയർപോർട്ട്-രണ്ടാം പാദത്തിൽ ആകെ വരുമാനം 20 ശതമാനം വർഝിച്ച് 3786 കോടിയായി. എബിറ്റ്ഡ 55 ശതമാനം ഉയർന്ന് 1641 കോടിയും. എന്നാൽ പിബിടിയിൽ 290 കോടി നഷ്ടം സംഭവിച്ചു. നവി മുംബൈ എയർപോർട്ട് കാപ്പിറ്റലൈസേഷൻ്റെ ഭാഗമായാണ് ഈ നഷ്ടം സംഭവിച്ചതെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. രണ്ടാം പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിലും 6 ശതമാനം ഇടിവുണ്ടായി. എന്നാൽ കാർഗോ 11 ശതമാനം വർധിച്ച് 3.2 ലക്ഷം ടണ്‍ ആയി.
മൈനിംഗ് സേവനങ്ങളും ഐആർഎമ്മും
രണ്ടാം പാദത്തിൽ ഖനന സേവനങ്ങളുടെ വിതരണം 10.7 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നു. അതായത് 2 ശതമാനത്തിൻ്റെ വർധനവ്. ഇൻഡഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെൻ്റ് ( ഐആർഎം) വിൽപ്പന 34 ശതമാനം ഇടിഞ്ഞ് 7.4 എംഎംടി ആയി, എന്നാൽ കൈകാര്യ ശേഷി 41 ശതമാനം ഉയർന്ന് 6.0 എംഎംടി ആയി.
ചെയർമാൻ്റെ പ്രതികരണം
നമ്മുടെ ആഗ്രഹങ്ങൾ തുടർച്ചയായി വളർത്തിക്കൊണ്ടിരിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. വലുതും സങ്കീർണവുമായ ഉത്തരവാദിത്തങ്ങൾ നമ്മുടെ എല്ലാ വ്യവസായങ്ങളിലും മികച്ച രീതിയിൽ നടപ്പാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എഐ എക്കോസിസ്റ്റംസ്, എയർപോർട്ട്, ഇൻഡഗ്രേറ്റഡ് എനർജി എന്നിവയിലാണ് കമ്പനിക്ക് നിക്ഷേപമുള്ളത്. ആഭ്യന്തര -അന്താരാഷ്ട്ര നിക്ഷേപകർ ഞങ്ങളിൽ പുലർത്തുന്ന വിശ്വാസമാണ് ഞങ്ങളുടെ കരുത്ത്', ഗൌതം അദാനി പറഞ്ഞു.
ഇന്ത്യയുടെ മുന്നേറ്റത്ത് കരുത്താകുന്ന ഘടകങ്ങൾ ശക്തിപ്പെടുമ്പോൾ ആ അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങളും പൂർണസജ്ജരാകുകയാണ്. ഇന്ത്യയുടെ ഭാവിയിൽ ഞങ്ങൾക്ക് വലയ പ്രതീക്ഷയുണ്ട്, അതുകൊണ്ട് തന്നെ ഞങ്ങളുടെ വളർച്ചയിലുള്ള ആത്മവിശ്വാസവും ഉയരുകയാണ്',അദ്ദേഹം കൂട്ടിച്ചേർത്തു.
എച്ച്1 എബിറ്റ്ഡയിലുള്ള വളർച്ച കഴിഞ്ഞ കുറച്ച് വർഷമായി നിക്ഷേപങ്ങളിൽ കാണിക്കുന്ന പക്വതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി പറഞ്ഞു. അനിൽ മൊഡ്യൂൾ ലൈൻ ശേഷി വർധിപ്പിക്കുന്നതോടെ ഈ വളർച്ച നിലനിർത്താൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അദാനി എൻ്റർപ്രൈസിനെ കുറിച്ച്
അദാനി ഗ്രൂപ്പിന് കീഴിലുള്ള മുൻനിര കമ്പനിയാണ് അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ്. നൂതനമായ പല ബിസിനസുകളും ആരംഭിച്ച് പിന്നീട് ഇവയെ അദാനി പോർട്സ് ആൻ്റ് സെസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ എന്നിങ്ങനെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളാക്കി മാറ്റുകയാണ് കമ്പനി ചെയ്തത്. എയർപോർട്ട് മാനേജ്മെൻ്റ്, ഡാറ്റാ സെൻ്ററുകൾ, റോഡുകൾ, കൂടാതെ ചെമ്പ്, പെട്രോകെമിക്കൽ തുടങ്ങിയ അടിസ്ഥാന വ്യവസായങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് കമ്പനി അടുത്ത ഘട്ട നിക്ഷേപങ്ങൾ നടത്തുന്നത്.


Click it and Unblock the Notifications
