എഐ, ഡാറ്റാ സെന്റർ ഹാർഡ്‌വെയർ നിർമ്മാണത്തിനായി സംയുക്ത സംരംഭം; ഒപ്പുവെച്ച് അദാനി ഗ്രൂപ്പും ജെബിലും

ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡാറ്റാ സെന്റർ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവെച്ച് അദാനി എന്റർപ്രൈസസ് ലിമിറ്റഡും (എഇഎൽ) യുഎസ് മുൻനിര നിർമ്മാണ കമ്പനിയായ ജെബിൽ ഇങ്കും (ജെവൈഎൻഎസ്: ജെബിഎൽ). .50:50 അനുപാതത്തിലുള്ള സംയുക്ത സംരംഭത്തിലാണ് ഒപ്പുവെച്ചത്. ബാധ്യതകളില്ലാത്ത ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്.എഐ റാക്കുകൾ, സെർവറുകൾ, നെറ്റ്വർക്കിംഗ്, പവർ ആൻ്റ് കൂളിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ജിഗാവാട്ട് എഐ ഇഫ്രാസ്ട്രച്കർ പ്ലാറ്റ്ഫോം നിർമ്മിക്കുകയാണ് കരാറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

2030 ഓടെ രാജ്യത്തിൻ്റെ ഡാറ്റ സെൻ്റർ ശേഷി 5-8 ജിഗാ വാട്സ് ആകുമെന്നാണ് മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നത്. 50 ബില്യണ്‍ ഡോളറിലധികം തുക ക്ലൌഡ് എഐ എക്കോ സി്സ്റ്റംസ്, ഡാറ്റാ സെൻ്റർ എന്നീ മേഖലയിലേക്ക് ചെലവഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേഖലയ്ക്ക് കരുത്ത് പകരാൻ ഇത് സഹായിക്കും. അടുത്ത 7 വർഷത്തിനുള്ളിൽ ആഗോള വിപണികളിൽ 3 ട്രില്യണ്‍ ഡോളറിൻ്റെ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനികൾ കണക്കുകൂട്ടുന്നു. ഹൈപ്പർസ്‌കേലറുകൾ, നിയോക്ലൗഡുകൾ, ഡാറ്റാ സെന്റർ ഓപ്പറേറ്റർമാർ, എന്റർപ്രൈസുകൾ എന്നിവർക്കായിരിക്കും എഇഎൽ-ജെബിഎൽ സംയുക്ത പദ്ധതിയിൽ നിന്നുള്ള ഇൻഫ്രാസ്ട്രച്കർ ലഭിക്കുക.

adam2-

ഇന്ത്യയിൽ എഐ ഡാറ്റാ സെൻ്റർ ഇൻഫ്രാസ്ട്രച്കർ നിർമ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി തന്ത്രപരമായ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് ഈ വർഷം ജൂണിൽ ഇരു കമ്പനികളും പ്രഖ്യാപനം നടത്തിയിരുന്നു. ഇതിൻ്റെ തുടർനടപടിയാണ് പുതിയ ധാരണാപത്രം. അതേസമയം ആവശ്യമായ അംഗീകാരങ്ങളും നിശ്ചിത വ്യവസ്ഥകളുമെല്ലാം ലഭിക്കുന്നതിന് അനുസരിച്ച് മാത്രമായിരുന്നു ഇരുസ്ഥാപനങ്ങളും തമ്മിൽ അന്തിമ കരാറിൽ ഏർപ്പെടുക.

എന്താണ് നിർമ്മിക്കുക

എഐ റാക്കുകൾ, സെർവറുകൾ, ഡാറ്റാ സെൻ്ററുകളിൽ ഉപയോഗിക്കുന്ന സ്റ്റോറേജ് ആൻ്റ് നെറ്റ്വർക്കിംഗ് ഉപകരണങ്ങൾ എന്നിവയാണ് കമ്പനികൾ നിർമ്മിക്കുക. എഐ ആപ്ലിക്കേഷനുകൾക്കും മറ്റ് ഡിജിറ്റൽ സർവ്വീസുകൾക്കും ആവശ്യമായ മികച്ച പ്രവർത്തനശേഷിയുള്ള കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും ഇവ പ്രധാനം ചെയ്യും. ഇതുകൂടാതെ ഇവ പവർ ചെയ്യുന്നതിനും കൂൾ ചെയ്യുന്നതിനുമുള്ള പവർ ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ, ലിക്വിഡ് കൂളിങ് സംവിധാനങ്ങൾ, ട്രാൻസ്ഫോമേഴ്സ് എന്നിവയും കമ്പനികൾ നിർമ്മിക്കും. മൾട്ടി-ഗിഗാവാട്ട് എഐ റാക്കുകൾ നിർമ്മിക്കാനുള്ള ശേഷിയുള്ളതായിരിക്കും പദ്ധതി. വ്യത്യസ്ത ജിഗാവാട്ട് ശേഷിയുള്ള കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളെ ഇവയ്ക്ക് പിന്തുണയ്ക്കാനാകും. കൂടാതെ ഇവ സ്ഥാപിക്കാനും പ്രവർത്തിക്കാനുള്ള സർവ്വീസുകളും ലഭ്യമാക്കും.

ആഗോള എഐ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്; ഗൌതം അദാനി

എഐ മേഖലയിലെ വിപ്ലവങ്ങൾക്ക് അൽഗൊരിതങ്ങളിലെ മൂന്നേറ്റം മാത്രം പോരെന്ന് ഗൌതം അദാനി. ഊർജവും ഹൈപ്പർസ്കെയിൽ ഇൻഫ്രാസ്ട്രച്കറും , അത്യാധുനിക കംമ്പ്യൂട്ടിങ്ങും പ്രിസിഷൻ മാനുഫാക്ചറിംഗുമൊക്കെ ഉൾപ്പെടെയുന്ന ഒരു അത്യാധുനിക ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്ചർ തന്നെ അതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തലമുറ കമ്പ്യൂട്ടിംഗിനെ നിർവ്വചിക്കുന്ന പ്രധാന സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തുകൊണ്ട് എഐ വാല്യു ചെയിനിനെ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുത്. അദാനി ഗ്രൂപ്പിൻ്റെ ഊർജ-അടിസ്ഥാന സൌകര്യ-ഡാറ്റ സെൻ്റർ മേഖലയിലെ കരുത്തും ജെബിൽ ഗ്രൂപ്പിൻ്റെ എഞ്ചിനിയറിംഗ് -നിർമ്മാണക്കഴിവും ആഗോള എഐ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കെട്ടിപ്പടുക്കുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യയിൽ മികച്ചൊരു എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണ പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള ഇരു കമ്പനികളുടേയും കൂട്ടായ ശ്രമത്തിൻ്റെ ആദ്യപടിയാണ് ധാരണാപത്രമെന്ന് ജബിൽ സിഇഒ മൈക്ക് ദസ്തൂർ പറഞ്ഞു. എഐ ഇൻഫ്രാസ്ട്രക്ചറിന് വലിയ ഡിമാൻ്റുള്ള വിപണിയായി ഭാവിയിൽ ഇന്ത്യ മാറും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇരുകമ്പനികളും കൈകോർക്കുന്നതിലൂടെ ഇന്ത്യയിലും ലോകത്തുമുള്ള കൂടുതൽ ഹൈപ്പർസ്‌കേലറുകളിലേക്ക് കൂടുത റാക്ക് ലെവൽ ഡാറ്റാ സെൻ്റർ സെല്യൂഷനുകൾ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഐ അഡോപ്ഷൻ, ക്ലൌഡ് എക്സ്പാൻഷൻ, ഡാറ്റ ലോക്കലൈസേഷൻ എന്നിവയിലൂടെ ഇന്ത്യയുടെ ഡാറ്റ സെൻ്റർ ശേഷി 2030 ഓടെ 5-8 ജിഡബ്ല്യു ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിദഗ്ധരെ പിന്തുണക്കുന്നിനും ഇന്ത്യയിലൊരു നിർമ്മാണ അടിത്തറ ഉണ്ടാക്കാനും ഈ സംയുക്ത സംരംഭത്തിലൂടെ സാധിക്കും.

2023ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് വ്യക്തിഗത വിവര സംരക്ഷണത്തിനായുള്ള വ്യക്തമായ ചട്ടക്കൂട് ഉറപ്പാക്കുന്നുണ്ട്. അതുപോലെ തന്നെ 2026 ലെ കേന്ദ്ര ബജറ്റിലും ഡാറ്റാ സെൻ്ററുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ ഡാറ്റാ സെൻ്റർ ഇൻഫ്രാസ്ട്രക്ചറിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കും.

ഹരിത ഊർജത്തിൽ പ്രവർത്തിക്കുന്ന 5ജിഗാ വാട്ട് എഐ ഡാറ്റാ സെൻ്ററുകൾ 2030 ഓടെ സാധ്യമാക്കാനുള്ള ലക്ഷ്യത്തിലാണ് അദാനി ഗ്രൂപ്പ്. ഇതിനായി 100 ബില്യണ്‍ ഡോളറിൻ്റെ പദ്ധതിയാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. കൂടാതെ ഇൻഫ്രാസ്ട്രക്ചർ, ഊർജ്ജം, ലോജിസ്റ്റിക്സ്, ഡാറ്റാ സെന്ററുകൾ എന്നിങ്ങനെയുള്ള കമ്പനിയുടെ വിവിധ മേഖലകളിലേക്ക് ഹാർഡ്വെയർ നിർമ്മാണം കൂടി കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്. ഇതിനോടെല്ലാം ചേർന്ന് നിൽക്കുന്നതാണ് പുതിയ സംയുക്ത പദ്ധതി.

ജുബൈലിൻ്റെ ഇന്ത്യൻ സാന്നിധ്യത്തിന് കരുത്ത് പകരപം

2026ൽ 36 ബില്യണ്‍ ഡോളർ വരുമാനം നേടിയ കമ്പനിയാണ് ജുബൈൽ. തങ്ങളുടെ എഞ്ചിനിയറിംഗ്-നിർമ്മാണ മേഖലയിലെ വൈദഗ്ധ്യം ഇന്ത്യയിലൂടെ ഡാറ്റാ സെന്റർ വിപണിയിൽ ഫലവത്തായി നടപ്പാക്കാൻ പുതിയ സംരംഭം കമ്പനിയെ സഹായിക്കും.

പവർ ആൻ്റ് മാനേജ്മെൻ്റ് സൊല്യൂഷൻസ് നൽകുന്ന ഹാൻലി എനർജി ഗ്രൂപ്പിനെ നേരത്തേ തന്നെ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതുകൂടാതെ ഉയർന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന കമ്പ്യൂട്ടിംഗ് സിസ്റ്റംങ്ങൾക്ക് ലിക്വിഡ് കൂളിങ് സൊല്യൂഷൻ വിതരണം ചെയ്യുന്ന മിക്രോസ് ടെക്നോളജീസിനേയും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഇതിനോടകം തന്നെ തങ്ങളുടെ ഡാറ്റാ സെൻ്റർ ശേഷി ശക്തിപ്പെടുത്താൻ ജെബിലിന് സാധിച്ചു.

അദാനി ഗ്രൂപ്പിനെ കുറിച്ച്

ഇന്ത്യയിലെ മുൻനിര സംയോജിത ഇൻഫ്രാസ്ട്രച്കർ കമ്പനികളിലൊന്നാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പ്. ലോജിസ്റ്റിക്സ്, ഊർജം, കൃഷി, റിയൽ എസ്റ്റേറ്റ്, റിസോഴ്സസ്, പൊതുഗതാഗത അടിസ്ഥാന സൌകര്യങ്ങൾ, കണ്‍സ്യൂമർ ഫിനാൻസ്, പ്രതിരോധം എന്നീ മേഖലകളിൽ കമ്പനിക്ക് സ്വാധീനമുണ്ട്. രാജ്യ നിർമ്മാണം, നൻമയിലൂടെ വളർച്ച എന്നിങ്ങനെയുള്ള ആപ്ത വാക്യങ്ങളിലൂന്നിയാണ് കമ്പനി പ്രവർത്തിക്കുന്നത്. സുസ്ഥിര വികസനവും പ്രാദേശിക പരിവർത്തനവും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

ജബിലിനെ കുറിച്ച്

പ്രമുഖ ആഗോള ബ്രാൻറുകൾക്ക് എഞ്ചിനിയറിംഗ് , സ്പ്ലൈ ചെയിൻ, നിർമ്മാണ സൊല്യൂഷൻസ് എന്നിവ പ്രധാനം ചെയ്യുന്ന കമ്പിയാണ് ജബിൽ. കഴിഞ്ഞ 60 വർഷമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ആഗോളതലത്തിൽ 120 ഓളം രാജ്യങ്ങളിൽ നെറ്റ്വർക്കുണ്ട്. ആഗോള തലത്തിൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തന്നെ പ്രാദേശിക തലത്തിലുള്ള വൈദഗ്ധ്യവും കമ്പനി ഉറപ്പ് നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma