ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ അദാനി ഗ്രൂപ്പിന് വലിയ പങ്ക്; പ്രശംസിച്ച് ജെഫ്രി സാക്സ്

രാജ്യത്തെ അടിസ്ഥാന സൌകര്യ വികസനങ്ങളിലും സാമ്പത്തിക രംഗത്തും അദാനി ഗ്രൂപ്പിൻ്റെ സംഭാവനകളെ പുകഴ്ത്ത പ്രമുഖ സാമ്പത്തിക വിദഗ്ധനും കൊളംബിയ യൂനിവേഴ്സിറ്റി പ്രൊഫസറുമായ ജെഫ്രി ഡി സാക്സ്. രാജ്യത്തിൻ്റെ പുരോഗതിക്കും മാറ്റത്തിനും വലിയ ചാലകശക്തിയായി അദാനി ഗ്രൂപ്പ് പ്രവർത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. വാരണാസിയിൽ നടന്ന ആഗോള സെമിനാറിൽ "ആധുനിക വെല്ലുവിളികൾക്ക് പൗരാണിക ജ്ഞാനം" എന്ന സെമിനാറിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

രാജ്യത്തും ആഗോളതലത്തിലും സുസ്ഥിര വികസനം സാധ്യമാക്കുന്നതിൽ അദാനി ഗ്രൂപ്പും അദാനി ഫൌണ്ടേഷനും ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. യുണൈറ്റഡ് നേഷൻസ് സസ്റ്റെയ്നബിൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ പ്രസിഡന്റും കൊളംബിയ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ സസ്റ്റെയ്നബിൾ ഡെവലപ്‌മെന്റിന്റെ ഡയറക്ടറുമാണ് സാക്സ്.

adani2-

'കുടുംബത്തിൻ്റെ പേരിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ വാണിജ്യ താത്പര്യത്തോടെ മാത്രം പ്രവർത്തിക്കുന്നതല്ല. അവ ആ കുടുംബത്തിൻ്റെ സ്വത്വം, മൂല്യം, പാരമ്പര്യം , സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്നിവയെ എല്ലാം പ്രതിനിധാനം ചെയ്യുന്നതാണ്. ബിസിനസുകളുടെ സാമ്പത്തികമായ പ്രകടനത്തെക്കാൾ പ്രവർത്തിക്കുന്ന മേഖലകളിൽ ബിസിനസുകൾ നൽകുന്ന സംഭാവനങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. വളർച്ചയും സാമ്പത്തികമായ മുന്നേറ്റങ്ങളും സമൂഹത്തിൻ്റെ വളർച്ചയ്ക്ക് കൂടി ഉതകുന്നതാകണമെന്ന് ഇത്തരം ബിസിനസുകൾ ഉറപ്പാക്കേണ്ടതുണ്ട്',അദ്ദേഹം പറഞ്ഞു.

പൊതുവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വാണിജ്യപരമായ താൽപര്യങ്ങളും വിശാലമായ സാമൂഹികമായ ഉത്തരവാദിത്തങ്ങളും ഒത്തുകൊണ്ടുപോകുന്നതിലെ വെല്ലുവിളികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യൂനിലിവർ മുൻ സിഇഒ പോൾ പോൾമാണ്റെ ഉദാഹരണമാണ് സാക്സ് ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടിയത്. ഒരു സാമൂഹിക ഉത്തരവാദിത്തമുള്ള സ്ഥാപനമായി യൂനിലിവറിനെ മാറ്റിയെടുക്കാനുള്ള യാത്രയിൽ ഷെയർഹോൾഡർമാർ, നിക്ഷേപകർ, മാർക്കറ്റ് അനലിസ്റ്റുകൾ എന്നിവരിൽ നിന്നും നേരിടേണ്ടി വന്ന എതിർപ്പുകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സുസ്ഥിരതയ്ക്കും വിശാലമായ കോർപറേറ്റ് ഉത്തരവാദിത്തങ്ങൾക്കും അദ്ദേഹം മുൻഗണന നൽകിയപ്പോൾ ഷെയർഹോൾഡർമാരുടെ താത്പര്യം വരുമാനം മാത്രമായിരുന്നു, സാക്സ് പറഞ്ഞു.

എഐ വാണിജ്യവത്കരണത്തിൽ സാക്സ് ആശങ്ക പ്രകടിപ്പിച്ചു. ആന്ത്രോപികിനെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. കമ്പനിയുടെ ടെക്നോളജി ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന വിനാശകരമായ പ്രത്യാഘാതത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോൾ തന്നെ കമ്പനി ഒരു വൻകിട ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ് അദ്ദേഹം പറഞ്ഞു. ടെക്നോളജി ദൂരവ്യാപകമായ പ്രത്യാഘാതത്തിന് കാരണമായേക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ വാണിജ്യാടിസ്ഥിൽ കമ്പനി വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. വാണിജ്യ താത്പര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുന്നതിനേക്കാൾ ഇത്തരം വെല്ലുവിളികളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാക്സിൻ്റ പ്രതികരണങ്ങൾ രണ്ട് കാര്യങ്ങളാണ് പ്രധാനമായും അടിവരയിടുന്നത്. ഒന്ന് കുടുംബങ്ങൾ നേതൃത്വം നൽകുന്ന കമ്പനികൾ പുലർത്തേണ്ട സാമൂഹിക ഉത്തരവാദിത്തമാണ്. മറ്റൊന്ന് വലിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന കമ്പനികളിൽ നിന്നും പ്രതീക്ഷിക്കേണ്ട സാമൂഹിക ഉത്തരവാദിത്തവും. അടിസ്ഥാന സൌകര്യ വികസനങ്ങൾ ആയാലും സുസ്ഥിരമായ സംരഭങ്ങളിലൂടെയായാലും ഉത്തരവാദിത്തപ്പെട്ട സാങ്കേതിക നവീകരണങ്ങളിലൂടെയായാലും ലാഭത്തേക്കാൾ ഇത്തരം കമ്പനികൾ സമൂഹത്തോടുള്ള ഉത്തരവാദിത്തം കാണിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma