മാഹാരാഷ്ട്രയ്ക്കായി 6 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പ് 6 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് പ്രണവ് അദാനി. 2.6 ലക്ഷം കോടിയുടെ പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ 'ഇൻവെസ്റ്റ് മഹാരാഷ്ട്ര'പദ്ധതിയുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിൻ്റെ നോഡൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോഡിയുടെ ഉദ്ഘാടനമാണ് ചടങ്ങിൽ നടന്നത്. 'വികസിത് മഹാരാഷ്ട്ര'യെന്ന കാഴ്ചപ്പാട് മികച്ച രീതിയിൽ നടപ്പാക്കാൻ ഉതകുന്ന 'എഞ്ചിനാണ്' ഈ ബോഡിയെന്ന് പ്രണവ് അദാനി പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി സുനേത്ര അജിത് പവാർ, മറ്റ് കാബിനറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ രംഗത്തെ വിദഗ്ധർ എന്നിവരെല്ലാം പരിപാടിയിൽ പങ്കെടുത്തു.

pad2-60

മഹാരാഷ്ട്ര വെറുതെ ഇന്ത്യയുടെ വളർച്ചയുടെ ഭാഗമാകുകയല്ല, മറിച്ച് സാമ്പത്തികമായ പിന്തുണ നൽകുകയാണ്, അത്തരമൊരു സ്വപ്നം കെട്ടിപ്പടുക്കുകയാണ്, പുനർവചിക്കുകയാണ്', അദ്ദേഹം പറഞ്ഞു. ഇന്ത്യ റോക്കറ്റ് ആണെങ്കിൽ മഹാരാഷ്ട്ര അതിൻ്റെ ലോഞ്ച്പാഡ് ആണ്. മഹാരാഷ്ട്ര ലോഞ്ച്പാഡ് ആണെങ്കിൽ മുംബൈ അതിൻ്റെ സാമ്പത്തിക ഇന്ധനമാണ്. 2030 ഓടെ ഒരു ട്രില്യണ്‍ എക്കോണമി ആകാനുള്ള ലക്ഷ്യത്തിലാണ് മഹാരാഷ്ട്ര. ഇതിൽ മുംബൈ മെട്രോപോളിറ്റൻ മേഖലയ്ക്കാണ് പ്രാധാന പങ്ക്', അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുമായി നൂറ്റാണ്ടുകൾ നീണ്ട ബന്ധമാണ് അദാനി ഗ്രൂപ്പിന് ഉള്ളതെ്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ ഊർജ്ജം, വ്യോമയാനം, എയ്റോ-ഡിസ്ട്രിക്റ്റുകൾ, നഗര പുനരുജ്ജീവനം, ഡാറ്റാ സെന്ററുകൾ, കൽക്കരി ഗ്യാസിഫിക്കേഷൻ എന്നിവയിലുള്ള ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ദാവോസിൽ നടന്ന വേൾഡ് എകണോമിക് ഫോറത്തിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രണവ് അദാനി പറഞ്ഞു.

ഏവിയേഷൻ- ചത്രപതി ശിവാജ് മഹാരാജ് ഇൻ്റർനാഷ്ണൽ എയർപോർട്ട് അദാനി ഗ്രൂപ്പിൻ്റെ കീഴിലാണ്. നവി മുംബൈയിൽ ഒരു ഗ്രീൻഫീൽഡ് വിമാനത്താവളവും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. വർഷത്തിൽ 90 മില്യണ്‍ യാത്രക്കാരെ ഉൾക്കൊള്ളാൻ എയർപോർട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല എയർപോരർട്ചുകളോട് ചേർന്ന് ബിസിനസ്സ്, ഹോസ്പിറ്റാലിറ്റി ഡിസ്ട്രിക്റ്റുകൾ എന്നിവയും സ്ഥാപിക്കും.

ഊർജം-മുംബയിലെ 3 മില്യണ്‍ വീടുകളിലും സിറ്റികളിലെ മറ്റ് പ്രധാന സ്ഥാപനങ്ങളിലും മുംബൈ അദാനി ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് വൈദ്യുതി എത്തിക്കുന്നത്. ഇതിൽ 60 ശതമാനവും വരുന്നത് പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്നാണ്. 1,000 എംഡബ്ല്യു എച്ച്വിഡിസി ട്രാൻസ്മിഷൻ ലിങ്കാണ് നഗരത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 24 മണിക്കൂറും ഹരിത അടിസ്ഥാന ഊർജം ഉറപ്പാക്കുന്നതിന് പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുത പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.

ധാരാവി വികസനം-ജനങ്ങൾക്കാണ് ഇതിൽ മുൻഗണന. .നൂതന വീടുകളാണ് പദ്ധതിയിൽ ലഭ്യമാക്കുന്നത്. കൂടാതെ ആയിരക്കണക്കിന് വരുന്ന മൈക്രോ സംരംഭങ്ങളെ സുരക്ഷിതമാക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ അനൌദ്യോഗിക സംവിധാനത്തെ ഒരു എകണോമിക് ഹബ് ആക്കി മാറ്റുകയെന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. മുംബൈ 3.0ക്ക് ഗ്രൂപ്പിൻ്റെ സംഭാവനായണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതൃത്വത്തെ വാനോളം പുകഴ്ത്തി പ്രണവ് അദാനി

ജനങ്ങൾക്കാണ് ആദ്യ മുൻഗണന എന്നതാണ് സർക്കാരിൻ്റെ നയം. ആധുനിക അടിസ്ഥാന വികസനങ്ങളുടെ ശിൽപിയാണ് ഫഡ്നാവിസ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മോഡലുകളും വാർ റൂമുമെല്ലാം വളരെ മികച്ച മാതൃകകളാണ്. ലോക നിക്ഷേപങ്ങൾ കോണ്‍ക്രീറ്റ് , ജോലി, സ്റ്റീൽ എന്നിവയിലേക്ക് മാറ്റാൻ ഇത് സഹായിച്ചു.

സംസ്ഥാനത്തിൻ്റെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായ സുനേത്ര പവാറിനേയും അദ്ദേഹം പ്രശംസിച്ചു. ഗ്രാമീണ തലത്തിലെ ശാക്തീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നൂറ്റാണ്ടുകളോളം പ്രവർത്തിച്ച വ്യക്തിയാണ് സുനേത്രയെന്ന് പ്രണവ് അദാനി പറഞ്ഞു.

മികച്ച ഭരണം, കണക്ടിവിറ്റി, നടപ്പാക്കൽ , യോഗ്യത,മാനവ വിഭവശേഷി ഇവയെല്ലാമാണ് ആഗോള-ആഭ്യന്തര സംരംഭങ്ങളെ മഹാരാഷ്ട്രയിലേക്ക് ആകർഷിക്കുന്നത്. നിക്ഷേപകർക്ക് നിക്ഷേപത്തിന് മികച്ച വഴിയൊരുക്കുന്ന സംവിധാനം കൂടിയാണ് ഇൻവെസ്റ്റ് ഇൻ മഹാരാഷ്ട്ര. അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. വ്യവസായ രംഗത്തെ മേധാവിത്വവും ഓരോ പൌരൻ്റേയും അന്തസും ചേർന്ന ഇരട്ട എഞ്ചിനുകളിലാണ് സംസ്ഥാനത്തിൻ്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma