ഐഎസ്എസ്ഒ നാഷ്ണൽ ഗെയിംസ് ചെസ് മത്സരത്തിന് ആതിഥേയത്വം വഹിച്ച് അദാനി ഇൻ്റർനാഷ്ണൽ സ്കൂൾ
അഹമ്മദാബാദിൽ നടക്കുന്ന ഐഎസ്എസ്ഒ നാഷ്ണൽ ഗെയിംസ് ചെസ് മത്സരത്തിന് ആതിഥേയത്വം വഹിച്ച് അദാനി ഇൻ്റർനാഷ്ണൽ സ്കൂൾ. പത്തോളം സംസ്ഥാനങ്ങളിൽ നിന്നുള്ള 800 ഓളം വിദ്യാർത്ഥികളാണ് മത്സരത്തിൻ്റെ ഭാഗമായത്.
കുട്ടികൾക്ക് ദേശീയ തലത്തിൽ തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരമാണ് ഐഎസ്എസ്ഒ ഗെയിംസിലൂടെ ലഭിച്ചത്. അണ്ടർ-11, അണ്ടർ-14, അണ്ടർ-17, അണ്ടർ-17 എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് മത്സരം നടന്നത്. ചെസിലുള്ള വൈദഗ്ധ്യം തെളിയിക്കാൻ മാത്രമല്ല കുട്ടികളുടെ ശ്രദ്ധ, തീരുമാനം എടുക്കാനുള്ള ശേഷി, സമ്മർദ്ദങ്ങൾക്കിടയിലും പിടിച്ചു നിൽക്കാനുള്ള കഴിവ് എന്നിവയ്ക്കും വലിയ പ്രാധാന്യമാണ് ടൂർണമെൻ്റിൽ ലഭിച്ചത്.

ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രജ്ഞാനന്ദ, ഐഎസ്എസ്ഒ അഡ്വൈസറി ബോർഡ് അംഗവും അദാനി ഇന്റർനാഷണൽ സ്കൂൾ പ്രൊമോട്ടറുമായ നമ്രത അദാനി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇരുവരും മത്സരാർത്ഥികളുമായി ഏറെ നേരം സംവദിച്ചു. ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ സംഘവിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചെസിലും മറ്റ് മത്സര ഇനങ്ങളിലും പങ്കെടുക്കുന്നതിലൂടെ കുട്ടികൾക്ക് വലിയ പാഠങ്ങൾ പഠിക്കാനാകുമെന്ന് നമ്രത അദാനി പറഞ്ഞു. 'ചിന്തിക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും സമ്മർദ്ദങ്ങൾക്കിടയിലും ശാന്തരായി തുടരാനുമെല്ലാം ചെസ് നിങ്ങളെ സഹായിക്കും.അതുപോലെ തന്നെ ഇത്തരത്തിലൊരു ദേശീയ ചാമ്പ്യൻഷിപ്പ് വിദ്യാർത്ഥികളെ അച്ചടക്കമുള്ളവരായിരിക്കാനും ആത്മവിശ്വാസത്തോടെ മത്സരിക്കാനും പ്രാപ്തരാക്കും. മാത്രമല്ല ഫലം എന്ത് തന്നെയായാലും എല്ലാ മത്സരങ്ങളിൽ നിന്നും പലതും അവർക്ക് പഠിക്കാനാകും', നമ്രത പറഞ്ഞു.
വലിയൊരു മത്സരവേദിയിൽ പങ്കെടുക്കാനുള്ള അവസരം മാത്രമല്ല ഇത്തരത്തിലുള്ള ദേശീയ ചാമ്പ്യൻഷിപ്പുകൾ നൽകുന്നത്. മറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാനും ചെസിനോടുള്ള പൊതുവായ താത്പര്യത്തിലൂടെ ബന്ധങ്ങൾ വികസിപ്പിക്കാനും അത് വഴിയൊരുക്കുന്നു. വ്യക്തിപരമായുള്ള നേട്ടത്തിനപ്പുറമുള്ള കാര്യങ്ങളാണ് ഈ മത്സരങ്ങളിലൂടെ നേടിയെടുക്കാൻ സാധിക്കുന്നത്.
വിദ്യാഭ്യാസത്തിൽ കായിക മേഖലയ്ക്കും പ്രാധാന്യമുണ്ടെന്ന വിശാലമായ കാഷ്ടപ്പാടിൻ്റെ ഭാഗമായിട്ടാണ് അദാനി ഇൻ്റർനാഷ്ണൽ സ്കൂൾ ഐഎസ്എസ്ഒ നാഷ്ണൽ ഗെയിംസ് ചെസ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം അരുളുന്നത്. അച്ചടക്കം, ആത്മവിശ്വാസം,നേതൃപാടവം, കായികമനോഭാവം എന്നിങ്ങനെയുള്ള കഴിവുകൾ പ്രോത്സാഹിപ്പിച്ച് അർത്ഥവത്തായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് പ്രധാനം ചെയ്യുകയാണ് ഇിലൂടെ സ്കൂൾ ലക്ഷ്യം വെയ്ക്കുന്നത്.
അദാനി ഇൻ്റർനാഷ്ണൽ സ്കൂൾ
ആഗോളതലത്തിലുള്ള പഠനാനുഭവം പ്രധാനം ചെയ്യുന്ന രാജ്യത്തെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നാണ്
അദാനി ഇൻ്റർനാഷ്ണൽ സ്കൂൾ. പ്രായോഗിക പഠനരീതികളിലൂന്നിയുള്ള പാഠ്യപദ്ധതിയാണ് സ്കൂളിൻ്റെ പ്രത്യേകത. അക്കാദമിക പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് സ്കൂൾ പിന്തുടരുന്നത്. സമഗ്രമായ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം തന്നെ വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ളവരും സന്തോഷവാൻമാരും ബോധമുള്ള പൌരൻമാരുമായി വളർത്താനുമാണ് സ്കൂൾ ലക്ഷ്യം വെയ്ക്കുന്നത്.


Click it and Unblock the Notifications
