48000 കോടി രൂപയുടെ വൈദ്യുതി പദ്ധതിക്ക് തുടക്കമിട്ട് അദാനി പവര്‍; എനര്‍ജി ഹബ്ബാകാന്‍ അസം
അദാനി പവര്‍ ലിമിറ്റഡിന്റെ 3200 മെഗാവാട്ട് താപവൈദ്യുതി പദ്ധതിക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തറക്കല്ലിട്ടു. ധുബ്രി ജില്ലയിലെ ചാപറിലാണ് അസമിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതികളിലൊന്നിന് തുടക്കമിട്ടിരിക്കുന്നത്. 48000 കോടി രൂപയുടെ ഈ പദ്ധതി അസമിന്റെ വൈദ്യുതി ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. 2030 മുതല്‍ ഘട്ടങ്ങളായി പദ്ധതി പ്രവര്‍ത്തനക്ഷമമാകും.
നിര്‍മാണ ഘട്ടത്തില്‍ 20000 പേര്‍ക്കും പ്രവര്‍ത്തനക്ഷമമായാല്‍ 5000 പേര്‍ക്കും ജോലി സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു. 800 മെഗാവാട്ടിന്റെ നാല് യൂണിറ്റുകള്‍ ഉള്‍പ്പെടുന്നതാണ് ചാപര്‍ വൈദ്യുതി നിലയം. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാകും നിലയത്തിന്റെ പ്രവര്‍ത്തനം. വീടുകളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കും വ്യവസായ മേഖലയിലേക്കും തടസമില്ലാത്ത വൈദ്യുതി എത്തിക്കാന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി ഹബ്ബായി മാറുകയാണ് അസം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി വൈദ്യുതി പദ്ധതികളാണ് സംസ്ഥാനത്ത് വരാന്‍ പോകുന്നത്. ചാപര്‍ പദ്ധതിക്ക് 48000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. അസമിലെ വൈദ്യുതി മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വന്നാല്‍ മേഖലയിലെ വാണിജ്യരംഗത്തിനും സംരംഭകര്‍ക്കും സാമ്പത്തിക രംഗത്തിനുമുണ്ടാകുന്ന നേട്ടം മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസമില്‍ അദാനി ഗ്രൂപ്പിന് 80000 കോടി രൂപയുടെ നിക്ഷേപം
വീടുകളിലേക്കും വ്യവസായങ്ങള്‍ക്കും തടസമില്ലാതെ വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്് അദാനി ഗ്രൂപ്പ് ഡയറക്ടര്‍ ജീത് അദാനി പറഞ്ഞു. അസമിന് പുതിയൊരു അധ്യായമാണിത്. അസമില്‍ നിരവധി പദ്ധതികളാണ് അദാനി ഗ്രൂപ്പ് നടപ്പാക്കുന്നത്. വിവിധ മേഖലകളിലായി 80000 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത നാല് വര്‍ഷത്തിനകം സംസ്ഥാനത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുമെന്നും ജീത് അദാനി കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പ് അസമില്‍ നടത്തുന്ന വിവിധ പദ്ധതികള്‍ വഴി നേരിട്ടും അല്ലാതെയും 40000 തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. 4500 യുവാക്കളെ ഇതിനകം വിവിധ ജോലികള്‍ക്കായി എടുത്തു എന്നും ജീത് അദാനി പറഞ്ഞു.
അസമില്‍ 63000 കോടി രൂപയുടെ വൈദ്യുതി പദ്ധതികള്‍ അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ചാപര്‍ പ്രൊജക്ടും. ചാപര്‍ താപവൈദ്യുതി നിലയം 48000 കോടി രൂപയുടെ പദ്ധതിയാണ്. മറ്റ് രണ്ട് വൈദ്യുതി നിലയങ്ങള്‍ക്ക് ചെലവിടുന്നത് 15000 കോടി രൂപയാണ്. 2700 മെഗാവാട്ട് വൈദ്യുതി ഉള്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നതാണ് ഈ പദ്ധതികള്‍. സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്ററിങ് പദ്ധതി അദാനി എനര്‍ജി സൊലൂഷന്‍സും നടപ്പാക്കി വരുന്നുണ്ട്.
ഭൂമിശാസ്ത്രം, ജലവിഭവം, പുനരുപയോഗ ഊര്‍ജ സാധ്യതകള്‍, തന്ത്രപ്രധാന സ്ഥാനം എന്നിവ കൊണ്ടെല്ലാം ഊര്‍ജ ഹബ്ബായി മാറാന്‍ ശേഷിയുള്ള സംസ്ഥാനമാണ് അസം എന്ന് ജീത് അദാനി പറഞ്ഞു. ഇന്ത്യയുടെ ബാറ്ററിയാകാന്‍ സാധിക്കുന്ന സംസ്ഥാനമാണിത് എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഗുവാഹത്തി എയര്‍പോര്‍ട്ട് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍
ഊര്‍ജ രംഗത്ത് മാത്രമല്ല അസമില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്. ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബൊര്‍ദോലോയ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന്റെ വികസനത്തിലും അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഗുവാഹത്തി എയര്‍പോര്‍ട്ട് സിറ്റി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. രണ്ട് ഹോട്ടലുകള്‍, ചില്ലറ-ഭക്ഷ്യ-ബീവറേജ്-വിനോദ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്. സിമന്റ്, സ്മാര്‍ട്ട് മീറ്ററുകള്‍, എംആര്‍ഒ സര്‍വീസുകള്‍ എന്നിവയിലെല്ലാം അദാനി ഗ്രൂപ്പ് അസമില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്.
അദാനി ഫൗണ്ടേഷനും അസമില്‍ വിവിധ പദ്ധതികളുണ്ട്. ദിമാജി, ശിവസാഗര്‍ എന്നീ ജില്ലകളിലെ പ്രളയ ദുരിതാശ്വാസ രംഗത്ത് ഫൗണ്ടേഷന്‍ മുന്നിലുണ്ടായിരുന്നു. പ്രളയബാധിതര്‍ക്ക് ഭക്ഷണവും മരുന്നും ശുചീകരണ വസ്തുക്കളും വിതരണം ചെയ്തു. കാമരൂപ് റൂറല്‍ ജില്ലയില്‍ 19 ഗ്രാമങ്ങളില്‍ ഫൗണ്ടേഷന്റെ സഹായഹസ്തം ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, അടിസ്ഥാന സൗകര്യം, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ഗുവാഹത്തി എയര്‍പോര്‍ട്ട് സ്‌കൂളില്‍ 414 കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ജീത് അദാനി പറഞ്ഞു.
താപവൈദ്യുത നിലയം നിര്‍മിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലേലം നടന്നത്. ലേലത്തില്‍ വിജയിച്ചതോടെ അസം പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് (എപിഡിസിഎല്‍) തൊട്ടടുത്ത മാസം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കി. ഇന്ന് നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും പങ്കെടുത്തു.
#WATCH | Chapar, Assam | Addressing the foundation stone laying ceremony of 3200 MW Ultra Super Critical Thermal Power Plant, Jeet Adani, Director, Adani Group, says, "The upcoming 3,200 MW Thermal Power Project by Adani Power represents an investment of Rs 48,000 Crore. In just… pic.twitter.com/NfSpApMZJP
— ANI (@ANI) September 20, 2026


Click it and Unblock the Notifications
