770 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി നിർമ്മിക്കും: ഭൂട്ടാൻ്റെ 'ഡ്രുക്കു'മായി കരാർ ഒപ്പുവെച്ച് അദാനി പവർ

ഭൂട്ടാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡ്രുക് ഗ്രീൻ പവർ കോർപ്പറേഷനുമായി കരാറിൽ ഒപ്പുവെച്ച് അദാനി പവർ. ഭൂട്ടാനിൽ 770 മെഗാവാട്ട് ശേഷിയുള്ള 'ചാംഖർച്ചു-I' ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനാണ് കരാർ.ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊർജ സഹകരണത്തിലെ മറ്റൊരു നിർണായക ചുവടുവെപ്പുകൂടിയാണിത്.

ഭൂട്ടാൻ സർക്കാരും അദാനി പവറും തമ്മിലുള്ള 5000 മെഗാ വാട്ട് ഹൈഡ്രാപവർ വികസന പദ്ധതിയും ഇതിൻ്റെ ഭാഗമാണ്. ഭൂട്ടാൻ പ്രധാനമന്ത്രി ലിയോഞ്ചൻ ദാഷോ ഷെറിങ് ടോബ്ഗെ, ഡ്രക് ഹോൾഡിംഗ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡ് പ്രതിനിധികൾ, ഭൂട്ടാൻ പവർ കോർപറേഷൻ, ഡിജിപിസിയുടെ ബോർഡ് മാനേജ്മെൻ്റ്, അദാനി പവാർ അധികൃതർ എന്നിവർ ചടങ്ങിൽ ഭാഗമായി.

adanij-4

ബിഒഒടി മോഡലിലാണ് 'ചാംഖർച്ചു-I'പ്രൊജക്ട് നിർമ്മിക്കുന്നത്. 49:51എന്ന നിലയിലായിരിക്കും അദാനി പവറും ജഡിജിപിസിയും തമ്മിലുള്ള ഓഹരി പങ്കാളിത്തം. ഭൂട്ടാൻ്റെ സെംഗാങ് ജില്ലയിലെ ചാംഖർച്ചു നദിയുടെ തീരത്താണ് പദ്ധതി ആരംഭിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങുന്നത് മുതൽ 30 വർഷത്തേക്കാണ് കണ്‍സെഷൻ കാലാവധി. 2027 പകുതിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.തറക്കല്ലിട്ട് ആറ് വർഷത്തിനുള്ളിൽ കമ്മീഷനിംഗ് തുടങ്ങാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

രണ്ടാമത്തെ വലിയ ഹൈഡ്രോ പവർ സഹകരണം

അദാനി പവറും ഡിജിപിസിയും തമ്മിലുള്ള രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി സഹകരണം ആണിത്. നേരത്തേ ഇരു കമ്പനികളും ചേർന്ന് 570 മെഗാ വാട്സിൻ്റെ വാങ്ചു ഹൈഡ്രോളിക് പ്രൊജക്ടിനായി കരാർ ഒപ്പുവെച്ചിരുന്നു. 2025 മെയിൽ ഒപ്പുവെച്ച 5,000 മെഗാവാട്ട് ജലവൈദ്യുത പദ്ധതി വികസന ധാരണാപത്രത്തിന്റെ ഭാഗം കൂടിയാണ് 'ചാംഖർച്ചു-I' പദ്ധതി.

ഭൂട്ടാൻ്റെ ഊർജ സുരക്ഷ ഉറപ്പാക്കും

ദക്ഷിണേഷ്യയിലെ ഊർജ വിതരണത്തിൽ പദ്ധതി നിർണായക പങ്കുവഹിക്കുമെന്ന് അദാനി പവർ മാനേജിംഗ് ഡയറക്ടർ അനിൽ സർദാന പറഞ്ഞു. പദ്ധതി ഊർജ സുരക്ഷ ഉറപ്പാക്കുമെന്നും കാർബൺ തീവ്രത കുറയ്ക്കുകയും സുസ്ഥിരത ലക്ഷ്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശൈത്യകാലത്തെ ഭൂട്ടാൻ്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പദ്ധതി സഹായിക്കുമെന്ന് ഡിജിപിസി മാനേജിംഗ് ഡയറക്ടർ മാഷോ ചെവാങ് റിൻസിൻ പറഞ്ഞു. കൂടാതെ ചൂടുകാലത്ത് ഇന്ത്യയ്ക്ക് ആവശ്യമായ ഹരിത ഊർജം കയറ്റുമതി ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂട്ടാൻ്റെ ജലവൈദ്യുതി വികസന പദ്ധതികളിലെ നാഴികക്കല്ലാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

പുനരുപയോഗ ഊർജ്ജ മേഖലയിൽ
മുന്നേറ്റം ലക്ഷ്യമിട്ട് ഭൂട്ടാൻ

ഭൂട്ടാനിലെ പ്രധാന
പുനരുപയോഗ ഊർജ്ജ ഉത്പാദന കമ്പനിയാണ് ഡിജിപിസി. കൂടാതെ ഡ്രക് ഹോൾഡിംഗ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ്സ് ലിമിറ്റഡിൻ്റെ ഉപകമ്പനി കൂടിയാണ്. നിലവിൽ 3500 മെഗാ വാഡ്സ് വൈദ്യുതി കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. ഭൂട്ടാൻ്റെ
പുനരുപയോഗ ഊർജ്ഡ ശേഷി 2024 ഓടെ 25,000 മെഗാവാട്ടായി വികസനപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 2008 ലാണ് കമ്പനി സ്ഥാപിതമായത്. ജലവൈദ്യുതി പദ്ധതി വികസനത്തിലും പ്രവർത്തനത്തിലും വലിയ അനുഭവസമ്പത്തുള്ള കമ്പനി സോളാർ അടക്കമുള്ള മറ്റ് പുനരുപയോഗ ഊർജ്ജ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma