അദാനി സർവ്വകലാശലയിൽ നിന്നും ബിരുദം നേടി 374 പേർ; ഐഐ സാധ്യതയും ആശങ്കയുമെന്ന് പ്രൊഫ.ഗോവിന്ദൻ രംഗരാജൻ

വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രീയ ഗവേഷണങ്ങളിലും പുതിയ അവസരങ്ങൾ തുറക്കുമ്പോൾ തന്നെ സത്യവും വിശ്വാസവും മാനുഷിക ബന്ധങ്ങളിലുമെല്ലാം എഐയുടെ വളർന്നുവരുന്ന സ്വാധീനം വലിയ ആശങ്ക തീർക്കുന്നുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ. അഹമ്മദാബാദിലെ അദാനി യൂനിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 അധ്യയന വർഷത്തിൽ 374 പേരാണ് സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയത്. മികച്ച അക്കാദമിക നിലവാരം പുലർത്തിയ 10 വിദ്യാർത്ഥികൾ പ്രത്യേക മെഡലിന് അർഹരായി. അഞ്ച് പേർക്ക് സ്വർണ മെഡലും 3 വെള്ളി, രണ്ട് വെങ്കല മെഡലുകളുമാണ് വിതരണം ചെയ്തത്.

'സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കും എഐ വളരെ സഹായകരമാണ്. എന്നാൽ എഐയുടെ പ്രത്യാഘാതങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ചിത്രങ്ങളും വീഡിയോകളും വിവരങ്ങളുമെല്ലാം വളരെ എളുപ്പത്തിൽ എഐ ഉപയോഗിച്ച് ചെയ്യുമ്പോൾ ഇവയൊക്കെ സത്യമാണോയെന്ന് എങ്ങനെയാണ് നമ്മുക്ക് വിശ്വസിക്കാൻ സാധിക്കുക? ഡിജിറ്റൽ സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തോട് ഇത്രയും അടുത്ത് നിൽക്കുമ്പോൾ നമ്മൾ മനുഷ്യരിൽ നിന്ന് അകന്ന് പോകുകയാണോ? എഐക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോഴും എന്താണ് അതിലൂടെ നമ്മുക്ക് നഷ്ടമാകാൻ പോകുന്നതെന്ന് കൂടി നമ്മൾ മനസിലാക്കണം', അദ്ദേഹം പറഞ്ഞു.

adan2-3505

ചടങ്ങിൽ അദാനി യൂനിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ പ്രീതി അദാനി അധ്യക്ഷത വഹിച്ചു. വ്യവസായവും അക്കാദമിക മേഖലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ അവർ സംസാരിച്ചു. 'വ്യവസായ മേഖല വെറുതെ ഒരു സർവ്വകലാശാലയോടെ എന്ത് പഠിക്കണമെന്ന് നിർദേശിക്കുകയല്ല ചെയ്യുന്നത്. യഥാർത്ഥ സഹാചര്യങ്ങൾ നേരിടുമ്പോൾ വ്യവസായ മേഖലയ്ക്കോ അക്കാദമിക രംഗത്തിനോ തനിച്ച് നേരിടാൻ കഴിയാത്ത പുതിയ ചോദ്യങ്ങളും ചിന്തകളുമെല്ലാം ഉയർന്ന് വരും', അവർ പറഞ്ഞു.

ഏറ്റവും മികച്ച രീതിയിലുള്ള അടിസ്ഥാന സൌകര്യ വികസനങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇനി പുതിയ കണ്ടുപിടിത്തങ്ങളാണ് ഉണ്ടാകേണ്ടത്. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലേക്ക് എത്തിച്ചേരുന്ന തരത്തിലുള്ള പുതിയ കാര്യങ്ങളിൽ കൂടുതലായി പ്രവർത്തിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം', അവർ പറഞ്ഞു.

വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു

പ്രൊഫ ദാവൽ പൂജാര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരുടേയും ജീവനക്കാരുടേയും വിദ്യാർത്ഥികളുടേയും വ്യവസായ പങ്കാളികളുടേയും സംഭാവനകളെ കുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിച്ചു. സർവ്വകലാശാലയുടെ അക്കാദമിക അടിത്തറ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഗവേഷൻ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനെ കുറിച്ചും വ്യവസായ മേഖലയുമായും സമൂഹവുമായും ചേർന്ന് പ്രവർത്തിക്കേണ്ടതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചു.

രാജ്യത്തിൻ്റെ വികസനത്തിനും രാഷ്ട്രനിർമ്മാണത്തിനും സംഭാവന നൽകാൻ ഉതകുന്ന വിദ്യാഭ്യാസവും ഗവേഷണവും ഒരുമിച്ച് ഒരുക്കാൻ കഴിയുന്ന ഒരു സ്ഥാപനമായി വളരുകയാണ് സർവ്വകലാശാലയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അദാനി സർവ്വകലാശാലയെ കുറിച്ച്

2022 ലാണ് അദാനി സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്. വ്യവാസായ അധിഷ്ഠിത വിദ്യാഭ്യാസം, പ്രായോഗിക പഠനം, ഗവേഷണം എന്നിവയ്ക്കാണ് സ്ഥാപനം ഊന്നൽ നൽകുന്നത്. വിവിധ വിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഗവേഷണം , വിജ്ഞാന രൂപീകരണം, അടിസ്ഥാന സൌകര്യ വികസനത്തിലെ അധ്യാപന-പഠന പ്രക്രിയ, ഊർജം, സാങ്കേതിക വിദ്യ, ഡിജിറ്റൽ ആരോഗ്യസംരക്ഷണം എന്നിവി ലക്ഷ്യിട്ടുകൊണ്ടാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം.

നൈപുണ്യ വികസം, പ്രൊഫഷണൽ വികസനം, അധ്യാപക പരിശീലനം, സംരംഭകത്വം, നവീകരണം, ഉത്പാദന വികസനം, ഐപിആർ നിർമ്മാണം, ഗുണനിലവാരവും സർട്ടിഫിക്കേഷനും, കണ്‍സൾട്ടൻസി, ലോകത്തെ വിവിധ സ്ഥാപനങ്ങളുമായി ചേർന്നുള്ള കൂട്ടായ ഗവേഷണം എന്നിവയെല്ലാം ചേർന്നൊരു
ഉന്നത വിദ്യാഭ്യാസ ആവാസ വ്യവസ്ഥയാണ് സർവ്വകലാശാലയ്ക്ക് കീഴിൽ സൃഷ്ടിക്കപ്പെട്ടിരക്കുന്നത്.

നിലവിൽ എഞ്ചിനിയറിംഗ്, ടെക്നോളജി ആൻ്റ ബിസിനസ് മാനേജ്മെൻ്റ്, പുതിയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള ബി ടെക് + എം ബി എ കൂടാതെ ബി ടെക് + എം ടെക് പ്രോഗ്രാമുകൾ, പി.എച്ച്.ഡി പ്രോഗ്രാം എന്നിങ്ങനെയുള്ള കോഴ്സുകളാണ് സർവ്വകലാശാല നൽകി വരുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന
ISO 21001:2018 അംഗീകാരം ലഭിക്കുന്ന ഗുജറാത്തിലെ ഏക സർവ്വകലാശാല കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma