സര്‍ഗാത്മകതയും പുതുമയും ഒത്തുചേരുന്നു; ആഡ്‌വേള്‍ഡ് ഷോഡൗണ്‍ 2023 ന് വേദിയൊരുങ്ങി
മാര്‍ക്കറ്റിംഗ് ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടികളിലൊന്നായ ആഡ്‌വേള്‍ഡ് ഷോഡൗണ്‍ 2023 ന് വേദിയൊരുങ്ങി. ഗ്ലോബല്‍ ട്രെന്‍ഡ് ഫോറവുമായി സഹകരിച്ച് ഇങ്ക്സ്‌പെല്‍ ആണ് പരിപാടി അവതരിപ്പിക്കുന്നത്. ഇത് സര്‍ഗാത്മകതയും പുതുമയും സമ്മേളിക്കുന്ന മാര്‍ക്കറ്റിംഗ് മികവിന്റെ പോര്‍ക്കളമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആഡ്‌വേള്‍ഡ് ഷോഡൗണ്‍ 2023 ഒരു മാര്‍ക്കറ്റിംഗ് ഇവന്റ് എന്നതിലുപരി ഈ മേഖലയിലെ ഏറ്റവും വിദഗ്ധരുടെ കൂട്ടായ്മ കൂടിയാണ്. മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, പരസ്യം എന്നിവയില്‍ അഭിനിവേശമുള്ള പരിചയസമ്പന്നരായ വിപണന വിദഗ്ധര്‍ മുതല്‍ വളര്‍ന്നുവരുന്ന പ്രതിഭകള്‍ വരെ ഒത്തുചേരുന്ന ഇടമായി ഇത് മാറും. ഈ മേഖലയിലെ ഏറ്റവും മികച്ചവരുമായി അടുത്തിടപഴകി പഠിക്കാനുള്ള ഒരു സവിശേഷ അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നത്.

ഇങ്ക്‌സ്‌പെല്ലിന്റെ ആഡ്‌വേള്‍ഡ് ഷോഡൗണില്‍ മികവ് എന്നത് ലക്ഷ്യം മാത്രമല്ല, ഒരു മാനദണ്ഡം കൂടിയാണ്. ബ്രാന്‍ഡിംഗ്, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍സ്, പരസ്യ ഫലപ്രാപ്തി എന്നിവയിലെ മികവ് തിരിച്ചറിയാനും ആഘോഷിക്കാനുമാണ് ഇവന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവന്റിന്റെ ഹൈലൈറ്റുകളിലൊന്നായ പുരസ്‌കാരദാനം വിവിധ വിഭാഗങ്ങളിലെ മികച്ച പ്രതിഭകളെ ആദരിക്കും.
ബ്രാന്‍ഡ് അഡ്വര്‍ടൈസിംഗ് മികവ് മുതല്‍ ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് & സ്ട്രാറ്റജി, ബ്രാന്‍ഡ് ഐഡന്റിറ്റി, പിആര്‍, മീഡിയ പ്ലാനിംഗ് എന്നീ അവാര്‍ഡുകള്‍ ഫലപ്രദമായ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ നയിക്കുന്നതിലെ സര്‍ഗാത്മകത, നവീകരണം, ആസൂത്രണ മികവ് എന്നിവയെ അടയാളപ്പെടുത്തുന്നു.
ആഡ്‌വേള്‍ഡ് ഷോഡൗണ്‍ 2023 നിങ്ങളുടെ മാര്‍ക്കറ്റിംഗ് യാത്രയെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു അനുഭവമായിരിക്കും എന്നുറപ്പാണ്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏറ്റവും പുതിയ വ്യവസായ ട്രെന്‍ഡുകള്‍ അറിയാനും വ്യവസായ പ്രമുഖരുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും സാധിക്കും. തങ്ങളുടെ മാര്‍ക്കറ്റിംഗ് ശ്രമങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി പ്രയോജനപ്പെടുത്താനും അവസരം ലഭിക്കും.
ഈ ചടങ്ങിന്റെ ഭാഗമാകാന്‍ എല്ലാ വിപണനക്കാരെയും മാര്‍ക്കറ്റിംഗില്‍ താല്‍പ്പര്യമുള്ളവരെയും ക്ഷണിക്കുന്നു. മാര്‍ക്കറ്റിംഗ്, ക്രിയേറ്റീവ് സ്ട്രാറ്റജി, വളര്‍ച്ചാ വിപണന വൈദഗ്ദ്ധ്യം എന്നിവ കൂടിച്ചേരുന്ന ഇടമായിരിക്കും ആഡ്‌വേള്‍ഡ് ഷോഡൗണ്‍ 2023. വ്യക്തിപരമായും തൊഴില്‍പരമായും നവീകരിക്കാനും വളരാനുമുള്ള ഒരു വേദി കൂടിയാണിത്.
ഗ്ലോബല്‍ ട്രെന്‍ഡ്‌സ് ഫോറം, ഇന്ത്യ ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ് കൗണ്‍സില്‍, ജോഷ് ആപ്പ്, വണ്‍ഇന്ത്യ, കെന്‍സ്യോ, ഫോര്‍പ്രസ്‌റീലീസ് ഡോട്ട് കോം, ഇഡി ടൈംസ്, ദി പ്രിവാലന്റ് ഇന്ത്യ & 24 ഫ്രെയിംസ് ഡിജിറ്റല്‍ എന്നിവ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെ പിന്തുണയ്ക്കുന്നു.
ഷെഡ്യൂള്‍, സംവേദകര്‍ & ജൂറിമാര്‍, രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കായി പരിപാടിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഭാവിയിലേക്കുള്ള മാര്‍ക്കറ്റിംഗ് യാത്രയെ മുന്നോട്ട് നയിക്കാന്‍ ആഡ് വേള്‍ഡ് ഷോഡൗണ്‍ 2023 കാത്തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ക്കും, ദയവായി https://theadworld.in സന്ദര്‍ശിക്കുക.
എന്‍ട്രികള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:
ഗീതിക കൗശല്‍ | +91 7863851515 | [email protected]












Click it and Unblock the Notifications