'അതിഗംഭീരം', അദാനി ഗ്രൂപ്പിന്റെ ഖാവ്‌ദ പുനരുപയോഗ ഊർജ്ജ പ്ലാന്റ് സന്ദർശിച്ച് ഗായകൻ ദിൽജിത് ദൊസാൻജ്

ഗുജറാത്തിലെ കച്ചിലുള്ള അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ്ജ, ബാറ്ററി സ്റ്റോറേജ് പദ്ധതിയായ ഖാവ്‌ദ സന്ദർശിച്ച് പ്രശസ്ത നടനും ഗായകനുമായ ദിൽജിത് ദൊസാൻജ്. രാജ്യത്തെ ഹരിത ഊർജ്ജ മാറ്റം എത്രത്തോളം വലുതാണെന്ന് കണ്ട് താൻ അത്ഭുതപ്പെട്ടതായി ദിൽജിത് ദൊസാൻജ് പ്രതികരിച്ചു. ഖാവ്‌ദ ഈ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായാണ് കണക്കാക്കപ്പെടുന്നത്

''ഇത് അതിഗംഭീരമാണ്", ദിൽജിത് പറഞ്ഞു. തന്റെ ദേശീയ സംഗീത പര്യടനത്തിന്റെ ഭാഗമായാണ് ദിൽജിത് ഗുജറാത്തിൽ എത്തിയത്. ഈ ആഴ്ച ആദ്യമാണ് 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഖാവ്‌ദ പുനരുപയോഗ ഊർജ്ജ പ്ലാന്റ് അദ്ദേഹം സന്ദർശിച്ചത്.

ജനവാസ കേന്ദ്രത്തിൽ നിന്ന് 70 മുതൽ 100 കിലോമീറ്റർ വരെ അകലെയുള്ള ഉപ്പുവെള്ളം നിറഞ്ഞ ഒറ്റപ്പെട്ട പ്രദേശത്ത് ഇത്ര വലിയൊരു പദ്ധതി നിർമ്മിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ദിൽജിത് പ്ലാന്റിലെ എൻജിനീയർമാരുമായി സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് മുന്നിൽ നിൽക്കുന്ന അദാനി ഗ്രീൻ വാരിയേഴ്സ് എന്ന ടീമിനെയും അദ്ദേഹം പ്രശംസിച്ചു.

പരന്ന് കിടക്കുന്ന സോളാർ പാനലുകളും ഉയരമുള്ള കാറ്റാടി യന്ത്രങ്ങളും സൈറ്റിലെ വ്യൂവിംഗ് ടവറിൽ നിന്ന് ദിൽജിത് നോക്കിക്കണ്ടു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റലായി എങ്ങനെയാണ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് സെൻട്രൽ കൺട്രോൾ റൂമിൽ വെച്ച് ടീം അദ്ദേഹത്തിന് കാണിച്ച് കൊടുത്തു. തുടർന്ന് പദ്ധതി പ്രദേശത്ത് ദിൽജിത് ഒരു തൈ നടുകയും ചെയ്തു.

Adani

കച്ചിൽ നിന്നുള്ള സമ്മാനങ്ങൾ

കച്ചിലെ പ്രസിദ്ധമായ പരമ്പരാഗത കലാരൂപമായ രോഗൻ ആർട്ട് കൂടാതെ ഒരു അജ്റഖ് പ്രിന്റ് ഷാളും ഖാവ്ദ ടീം ദിൽജിതിന് സമ്മാനമായി നൽകി . 30 ജിഗാവാട്ട് ശേഷിയുള്ള ഖാവ്ദ റിന്യൂവബിൾ എനർജി പ്രോജക്റ്റ് ലോകത്തിന് തന്നെ ഒരു മാതൃകയായി മാറിയിരിക്കുകയാണ്. ഇതിൽ 11 ജിഗാവാട്ടിലധികം പുനരുപയോഗ ഊർജ്ജ ഉൽപ്പാദന ശേഷി ഇതിനകം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. പദ്ധതി പൂർത്തിയാകുമ്പോൾ ഇതിൽ നിന്ന് 26 ജിഗാവാട്ട് സൗരോർജ്ജവും 4 ജിഗാവാട്ട് കാറ്റാടി ഊർജ്ജവും ഉൽപ്പാദിപ്പിക്കും.

ഖാവ്ദ ഒറ്റനോട്ടത്തിൽ

6.63 ജിഗാവാട്ട് അവർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും ഈ പ്ലാന്റിലുണ്ട്. ഇന്ത്യയിൽ നിലവിൽ പ്രവർത്തിക്കുന്ന ആകെ ബാറ്ററി സ്റ്റോറേജ് ശേഷിയുടെ 50 ശതമാനത്തിലധികം ഇത് വരും. കൂടാതെ എല്ലായ്‌പ്പോഴും തടസ്സമില്ലാത്ത ഹരിതോർജ്ജവും ഗ്രിഡിന്റെ സ്ഥിരതയും ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. 50 ജിഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് ശേഷിയാണ് ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

ഈ പദ്ധതിയിൽ നിലവിൽ 15000ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. പാരീസിന്റെ അഞ്ചിരട്ടി വലിപ്പമുള്ള പ്ലാന്റ് പൂർത്തിയാകുമ്പോൾ ബഹിരാകാശത്ത് നിന്നും കാണാൻ സാധിക്കും. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടപ്പിലാക്കുന്ന ഖാവ്ദ ഇന്ത്യയുടെ ഊർജ്ജ മാറ്റത്തിനായി അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ്. തരിശായി കിടന്ന ഒരു പ്രദേശത്തെ ഈ ഊർജ്ജ മാറ്റത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ഈ പദ്ധതി. കൂടാതെ വർഷം തോറും 1.7 കോടിയിലധികം വീടുകൾക്ക് ഈ പദ്ധതിയിലൂടെ വൈദ്യുതി നൽകും. 2029ഓടെ ലോകത്തിലെ ഏറ്റവും വലിയ പവർ പ്ലാന്റായി ഖാവ്ദ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma