അംബുജ സിമന്റിന് നേട്ടം; പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ചു, വന്‍ ലക്ഷ്യങ്ങളുമായി കമ്പനി

അദാനി പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ അംബുജ സിമന്റിന് നേട്ടം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ പ്രവര്‍ത്തന ലാഭം വര്‍ധിച്ചു. ഒരു ടണ്‍ സിമന്റില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ച് 931 രൂപയായി. പാദവാര്‍ഷികങ്ങളില്‍ വന്ന മാറ്റം അടിസ്ഥാനമാക്കിയാണ് ഈ ലാഭം. ഇക്കാലയളവില്‍ ആകെ വിറ്റഴിച്ച 17.1 മില്യണ്‍ ടണ്‍ സിമന്റില്‍ പ്രിമിയം ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച 34 ശതമാനമായി.

അംബുജ സിമന്റിന്റെ പാദവാര്‍ഷിക വരുമാനം 9500 കോടിയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 1589 കോടിയാണ്. ചില്ലറ വിപണിയിലെ വിഹിതം നാല് ശതമാനം വര്‍ധിച്ച് 78 ശതമാനമായി. നികുതിക്ക് ശേഷമുള്ള അറ്റാദായം 660 കോടി രൂപയായി രേഖപ്പെടുത്തി. കാര്യക്ഷമമായ രീതിയില്‍ വിഭവങ്ങള്‍ വിനിയോഗിച്ചതിലൂടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സാധിച്ചത് നേട്ടമായി.

ambuja cement adani

പ്രവര്‍ത്തന മൂല്യത്തിലുള്ള വളര്‍ച്ച ലക്ഷ്യമിട്ടാണ് കമ്പനി നീങ്ങുന്നതെന്ന് അംബുജ സിമന്റ്‌സ് ലിമിറ്റഡ് സിഇഒ വിനോദ് ബാഹടി പറഞ്ഞു. പ്രിമിയം ഉല്‍പ്പന്നങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിച്ചും കാര്യക്ഷമമായ ആസൂത്രണത്തിലൂടെയും നേട്ടങ്ങള്‍ കൈവരിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വെല്ലുവിളിയായി നിലനില്‍ക്കുമ്പോഴും ഒരു ടണ്‍ സിമന്റില്‍ 206 രൂപയുടെ ചെലവ് ചുരുക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാര്യക്ഷമമായ ആഭ്യന്തര മാനേജ്‌മെന്റ്, ക്ലിങ്കര്‍ ഘടകത്തിലെ ശാസ്ത്രീയ ക്രമീകരണം, വിഭവ വിനിയോഗം എന്നിവയാണ് നേട്ടങ്ങള്‍ക്ക് സഹായിച്ചത്. മികച്ച ഗുണനിലവാരം നിലനിര്‍ത്തി ഉപഭോക്താക്കളുടെ വിശ്വാസ നേടാന്‍ സാധിച്ചതും നേട്ടമായി. കമ്പനിയുടെ ശക്തമായ വിതരണ ശൃംഖല പ്രധാന വിപണികളില്‍ അതിവേഗം ഇടപെടാന്‍ സഹായിച്ചെന്നും വിനോദ് ബാഹടി പറയുന്നു.

ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുക ലക്ഷ്യം

കമ്പനിയുടെ നിലവിലെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 109 ദശലക്ഷം ടണ്‍ ആണ്. 2027 സാമ്പത്തിക വര്‍ഷം ഇത് 119 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. വിവധ സംസ്ഥാനങ്ങളിലെ സിമന്റ് പ്ലാന്റുകളുടെ വിപുലീകരണം വൈകാതെ പൂര്‍ത്തിയാക്കും. ഗുജറാത്തിലെ ദാഹേജ്, യുപിയിലെ സലായ് ബന്‍വ, പഞ്ചാബിലെ ബതിന്‍ഡ, രാജസ്ഥാനിലെ ജോധ്പൂര്‍ എന്നിവിടങ്ങളിലെ പുതിയ പ്ലാന്റുകളില്‍ ഉല്‍പ്പാദനം ആരംഭിച്ചു.

കലംബോളി, വരിസാലിഗഞ്ച് എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ രണ്ടാംപാദത്തില്‍ ഉല്‍പ്പാദനം തുടങ്ങും. മഹാരാഷ്ട്രയിലെ മറാത്ത ക്ലിങ്കര്‍ ലൈന്‍ അടുത്ത വര്‍ഷം പൂര്‍ണ തോതില്‍ സജ്ജമാകും. ഇതോടെ വിപണിയില്‍ തടസമില്ലാതെ സിമന്റ് എത്തിക്കാന്‍ കഴിയും. ലോജിസ്റ്റിക് ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

കടബാധ്യതകളില്ലാതെയാണ് അംബുജ സിമന്റ്‌സ് മുന്നോട്ട് പോകുന്നത് എന്നതാണ് എടുത്തു പറയേണ്ടത്. 71954 കോടി രൂപയുടെ അറ്റമൂല്യമുള്ള കമ്പനിയുടെ കൈവശം 844 കോടി രൂപയുടെ കരുതല്‍ ധനമുണ്ട്. ക്രിസില്‍, കെയര്‍ എന്നീ റേറ്റിങ് ഏജന്‍സികള്‍ അംബുജ സിമന്റിന് എഎഎ, എ1പ്ലസ് എന്നീ ഉയര്‍ന്ന റേറ്റിങ് ആണ് നല്‍കിയിട്ടുള്ളത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ അംബുജ സിമന്റ്‌സ് പ്രധാന്യം നല്‍കുന്നുണ്ട്. ആദ്യപാദത്തില്‍ പുനരുപയോഗ ഊര്‍ജ ശേഷി 75 മെഗാവാട്ട് വര്‍ധിപ്പിച്ച് 973 മെഗാവാട്ടില്‍ എത്തിച്ചു. കമ്പനിയുടെ മൊത്തം ഊര്‍ജ ആവശ്യത്തിന്റെ 34 ശതമാനം ഹരിത ഊര്‍ജത്തിലേക്ക് മാറ്റാന്‍ സാധിച്ചു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ബ്രിട്ടനിലെ ലൈലാക് ലിമിറ്റഡുമായി കരാറുണ്ടാക്കിയിട്ടുണ്ട്. 2050ഓടെ പൂര്‍ണമായും കാര്‍ബണ്‍ രഹിത ഉല്‍പ്പാദനം കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സിഐഐയുടെ ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത് കമ്പനിയുടെ പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങളുടെ ഫലമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന ഹിന്‍ഡ്‌സെം, ബിര്‍ഡ്‌സെം പ്രോ എന്നീ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് സാധിച്ചു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ സിമന്റ് മേഖലയില്‍ ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ വേളയിലാണ് അംബുജ സിമന്റ് മികച്ച പ്രവര്‍ത്തന ലാഭം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma