പ്രമേഹത്തിനുളള മരുന്നുകൾ വൃക്കകളെ തകരാറിലാക്കുമോ? യാഥാർത്ഥ്യമറിയാം

പ്രമേഹത്തിന് തുടർച്ചയായി വർഷങ്ങളോളം മരുന്നു കഴിക്കുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന ഭയവും ആശങ്കയും പങ്കുവെക്കുന്നവർ നിരവധിയാണ്. ഈ ആശങ്ക കാരണം ഡോക്ടർ നിർദേശിക്കാതെ തന്നെ മരുന്നും ചികിത്സയും അവസാനിപ്പിക്കുന്നവരും കുറവല്ല. യഥാർത്ഥത്തിൽ മരുന്ന് കഴിക്കുന്നത് പ്രശ്നമാണോ? ഇത് നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ?

Gyaan by Ganesh: മേക്കിംഗ് ഇന്ത്യ വിൻ ഓവർ ഡയബിറ്റീസ് എന്നത് അമേരിക്കൻ ഡയബിറ്റീസ് അസോസിയേഷനുമായി ചേർന്ന് സൺ ഫാർമ നടത്തുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ്. പ്രമേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിനെ ഫലപ്രദമായി നിയന്ത്രിക്കാനും വിദഗ്ധരുടെ സഹായത്തോടെ ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുകയാണ് ഈ ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യം.

Diabetes

വില്ലൻ പ്രമേഹമാണ്, മരുന്നല്ല

വിട്ടുമാറാത്ത വൃക്കരോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പ്രമേഹമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നീണ്ട കാലത്തോളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന തോതിൽ തുടർന്നാൽ അത് വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കും. ഇവ നശിച്ച് പോകാൻ തന്നെ പ്രമേഹം കാരണമായേക്കും. ഇത്തരത്തിൽ രക്തക്കുഴലുകൾ നശിച്ചാൽ അത് ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളും അധിക ദ്രാവകങ്ങളും അരിച്ചെടുക്കാനുള്ള വൃക്കക്കളുടെ ശേഷിയെ ഇല്ലാതാക്കും. അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ വൃക്കകൾ പൂർണമായും തകരാറിലാവുന്നതിന് കാരണമാകും.

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് രക്തത്തിലെ പഞ്ചസാരയുടെ അളവാണ്. പ്രമേഹ മരുന്നുകൾക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്.

എന്തുകൊണ്ട് ചില പ്രമേഹ മരുന്നുകളുടെ ഡോസിൽ മാറ്റം വരുത്തുന്നു?

ചില പ്രമേഹ മരുന്നുകൾ വൃക്കകളിലൂടെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളുന്നത്. അതിനാൽ വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലായ രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ അളവുകൾ ഡോക്ടർമാർ ക്രമീകരിച്ചേക്കാം. അല്ലെങ്കിൽ മറ്റ് മരുന്നുകൾ നൽകിയേക്കും. സുരക്ഷ ഉറപ്പാക്കാനുള്ള ഒരു മുൻകരുതൽ നടപടി മാത്രമാണിത്. അല്ലാതെ ഈ മരുന്നുകൾ നിങ്ങളുടെ വൃക്കകളെ നശിപ്പിക്കുമെന്നല്ല.

മാത്രമല്ല SGLT2 ഇൻഹിബിറ്ററുകൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ ടൈപ്പ് 2 പ്രമേഹ രോഗികളിൽ തുടർച്ചയായ വൃക്ക സംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കും എന്നതുകൊണ്ടുതന്നെ ചില രോഗികൾക്ക് അവരുടെ ആരോഗ്യാവസ്ഥ അനുസരിച്ച് ഡോക്ടർമാർ ഈ മരുന്നുകൾ നിർദേശിക്കാറുണ്ട്.

പ്രമേഹ രോഗികൾ കൃത്യമായ ഇടവേളകളിൽ താഴെ പറയുന്ന വൃക്ക പരിശോധനകൾ നടത്തേണ്ടതും വളരെ പ്രധാനമാണ്:

  • സെറം ക്രിയാറ്റിൻ
  • എസ്റ്റിമേറ്റർ ഗ്ലോമെറുലാർ ഫിൽറ്ററേഷൻ റേയ്റ്റ് (eGFR)
  • യൂറിൻ ആൽബുമിൻ (മൈക്രോ ആൽബുമിൻ)

ഈ പരിശോധനകളിലൂടെ വൃക്കകളുടെ പ്രവർത്തനവും ആരോഗ്യവുമെല്ലാം വിലയിരുത്താം. വൃക്കകൾക്ക് തകരാറുകൾ ഉണ്ടെങ്കിൽ അത് നേരത്തേ കണ്ടെത്താനും രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ വിദ്ഗധ ചികിത്സ ഉറപ്പാക്കാനും ഡോക്ടർമാർക്ക് ഇതിലൂടെ സാധിക്കും.

" വൃക്ക സംബന്ധമായ രോഗങ്ങൾ സ്ഥിരീകരിച്ചാൽ പ്രമേഹ രോഗികളുടെ ചികിത്സാ രീതിയിൽ മാറ്റം വരുത്തുന്നതിനാൽ പല രോഗികളും കരുതുന്നത് പ്രമേഹ മരുന്നുകളാണ് യാഥാർത്ഥ വില്ലൻ എന്നാണ്. എന്നാൽ വർഷങ്ങളായി പ്രമേഹം നിയന്ത്രിക്കാത്തതാണ് വൃക്ക രോഗത്തിന് കാരണമെന്നതാണ് യാഥാർത്ഥ്യം. വൃക്കയുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ചാണ് ഞങ്ങൾ ചികിത്സയും നിയന്ത്രിക്കുന്നത്. പല നൂതന പ്രമേഹ മരുന്നുകളും പ്രമേഹത്തെ നിയന്ത്രിക്കാൻ മാത്രമല്ല വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നവയാണ്. ഡോക്ടർമാർ നിർദേശിച്ചത് പ്രകാരമുള്ള മരുന്നുകൾ കഴിക്കുകയും തുടർച്ചയായി വൃക്ക പരിശോധനകൾക്ക് വിധേയമാകുകയും ചെയ്യുക എന്നത് തന്നെയാണ് പ്രധാനം''.

DR. SREEJITH M, CONSULTANT ENDOCRINOLOGIST & DIABETOLOGIST, AMALA HOSPITAL, TRISSUR

Diabetes

ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ വൃക്കകളെ അപകടത്തിലാക്കുന്ന പ്രധാന വില്ലൻ അനിയന്ത്രിതമായ പ്രമേഹം തന്നെയാണ്, അല്ലാതെ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ അല്ല. ഡോക്ടർമാരുടെ നിർദേശം ഇല്ലാതെ ഒരിക്കലും മരുന്ന് മാറ്റുകയോ ചികിത്സ അവസാനിപ്പിക്കുകയോ ചെയ്യരുത്. അതോടൊപ്പം തന്നെ കൃത്യമായ പരിശോധകൾ, ആരോഗ്യകരമായ ജീവിതശൈലി, പ്രമേഹം നിയന്ത്രിക്കുന്നത് , ശരിയായ ചികിത്സ എന്നിവയെല്ലാം നടത്തിയാൽ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. SPI-IN-CVD-ZT---08-20260333

Disclaimer: ഈ വിവരങ്ങൾ രോഗികൾക്ക് അറിവും ബോധവൽക്കരണവും നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇത് ഒരു ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധന്റെയോ നിർദ്ദേശങ്ങൾക്ക് പകരമല്ല. കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ നൽകാൻ സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡ് (SPLL) പരമാവധി ശ്രമിക്കുമെങ്കിലും അതിൽ പൂർണ്ണമായ ഉറപ്പ് നൽകുക സാധ്യമല്ല. നിങ്ങൾ ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധരുടെയോ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ (SPLL) മുൻകൂർ അനുവാദം ഇല്ലാതെ ഇതിന്റെ ഒരു ഭാഗവും ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ പകർപ്പെടുക്കാനോ മറ്റുള്ളവരിലേക്ക് എത്തിക്കാനോ സൂക്ഷിച്ചുവെക്കാനോ പാടുള്ളതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma