'അറിവിന്റെ കരുത്ത് ആഘോഷമാക്കാം; ഇന്ത്യ കണ്ടന്റ് ലീഡർഷിപ്പ് അവാർഡ് 2023 പ്രഖ്യാപനം ഉടൻ
ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'ഇന്ത്യ കണ്ടന്റ് ലീഡർഷിപ്പ് അവാർഡ് 2023' പ്രഖ്യാപനം ഉടൻ. കണ്ടന്റിന്റെ വിജയത്തിനായി ഡാറ്റയും അനലിറ്റിക്‌സിന്റെയും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അംഗീകാരം നൽകുന്ന വേദിയാണിത്. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കണ്ടന്റാണ് വിജയകരമായ വിപണന തന്ത്രങ്ങളുടെ അടിസ്ഥാനം.എന്നിരുന്നാലും, ഉള്ളടക്കത്തിന്റെ യഥാർത്ഥ സാധ്യത എന്ന് പറയുന്നത് അതിന്റെ സ്വാധീനം മനസ്സിലാക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകൾ പ്രയോജനപ്പെടുത്തുന്നതിലുമാണ്.
മികച്ച കണ്ടന്റുകൾ സൃഷ്ടിക്കുകയും അത് ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ വിപ്ലവം സൃഷ്ടിച്ച, ഡാറ്റയും അനലിറ്റിക്സും ഉപയോഗിക്കുന്നതിൽ വൈദഗദ്ധ്യം നേടിയ വ്യക്തികൾക്കും സംഘങ്ങൾക്കും തിളങ്ങുന്നതിനുള്ള വേദി കൂടിയാണ് 'ഇന്ത്യ കണ്ടന്റ് ലീഡീർഷിപ്പ് അവാർഡ് 2023'. കണ്ടന്റുകളും അതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും കണ്ടെന്‍റ് അനാലിസിസിന്റെ പങ്ക് എന്തെന്ന് കൃത്യമായി അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ അവാർഡ് ദാന ചടങ്ങ്. ഉപയോക്താവിന്റെ സ്വഭാവ രീതികൾ മുതൽ കണ്ടെന്റ് പെര്ഫോമൻസ് പാറ്റേണുകൾ വരെ മനസിലാക്കി കണ്ടന്റ് രംഗത്ത് പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചവരായിരിക്കും വിജയികൾ.

കണ്ടന്റ് അനലറ്റിക്സിലും ഇൻസൈറ്റിലും മികവ് തെളിയിച്ചവർക്ക് പ്രത്യേക വിഭാഗങ്ങളിലായി അവാർഡുകൾ നൽകും. വിവരങ്ങളിൽ അധിഷ്ഠിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന, മേഖലയിലെ പുതിയ ട്രന്റുകൾ തിരിച്ചറിയുന്ന, കണ്ടന്റ് ലീഡേഴ്സിന്റെ കഴിവുകളും നേട്ടങ്ങളും അംഗീകരിക്കപ്പെടുന്നതായിരിക്കും ഓരോ വിഭാഗങ്ങളിലേയും പുരസ്കാരങ്ങൾ.
സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട് അതത് മേഖലയിലെ വിദഗ്ദരും പ്രമുഖരും അടങ്ങിയ പാനലാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
കണ്ടന്റിന്റെ കരുത്ത്, സ്ട്രാറ്റജി, അതുണ്ടാക്കിയ സ്വാധീനം, ഡാറ്റാധിഷ്ഠിത സമീപനങ്ങളിലൂടെ കൈവരിച്ച ബിസിനസ് നേട്ടങ്ങൾ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തൽ നടക്കുക.പ്രഭാഷണങ്ങൾ, ആകർഷകമായ പാനൽ ചർച്ചകൾ, വ്യവസായ രംഗത്തെ പ്രമുഖരുമായി സംവദിക്കാനുള്ള പ്രത്യേക സെഷനുകൾ എന്നിവയും പരിപാടിയിൽ ഉണ്ടാകും.
പങ്കെടുക്കുന്നവർക്ക് ഈ മേഖലയിലെ വിദഗ്ദരിൽ നിന്ന് പഠിക്കാനും കണ്ടന്റ് അനലിറ്റിക്‌സിലെ മികച്ച രീതികളെ കുറിച്ച് മനസിലാക്കാനും മേഖലയിലെ പുതിയ പ്രവണതകളെ കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനും അവസരം ഒരുക്കും.
2023-ലെ ഇന്ത്യ കണ്ടന്റ് ലീഡർഷിപ്പ് അവാർഡിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്ന് ഇന്ത്യ കണ്ടന്റ് ലീഡർഷിപ്പ് അവാർഡ്,ഇൻക്‌സ്പെൽ മീഡിയ സിഒഒ വിപുൽ തിവാരി പറഞ്ഞു. അസാധാരണമായ നേട്ടങ്ങൾ തിരിച്ചറിയുക മാത്രമല്ല, വ്യവസായ പ്രൊഫഷണലുകൾക്ക് വളർച്ച കൈവരിക്കുന്നതിനുമുള്ള ആശയങ്ങൾ കൈമാറുന്നതിനുള്ള വേദി കൂടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
അവാർഡിന്റെ ഭാഗമാകാൻ കണ്ടന്റ് ലീഡേഴ്സ്, അനലിറ്റിക്സ് പ്രൊഫഷണലുകൾ, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റുകൾ, മേഖലയിൽ താത്പര്യമുള്ളവർ എന്നിവരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.പ്രേക്ഷകരുമായി ബന്ധപ്പെടാനും ബിസിനസ് വിജയം നേടാനും സഹായിക്കുന്ന കണ്ടന്റ് ഇൻസൈ്റ്റ് അനലിറ്റിക്‌സിലെയും സ്ഥിതിവിവരക്കണക്കുകളിലെയും നേട്ടങ്ങളും മുന്നേറ്റങ്ങളും നമുക്ക് ഒരുആഘോഷിക്കാം.
ഇന്ത്യ കണ്ടന്റ് ലീഡർഷിപ്പ് അവാർഡുകളെയും ഇവന്റ് അപ്‌ഡേറ്റുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക https://www.indiacontentleadership.com
സോഷ്യൽ സ്റ്റാർ അവാർഡ്സ് 2023
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ കഥ പറച്ചിലിലൂടെ മികവ് പുലർത്തിയ താരങ്ങളെ കണ്ടെത്തിയ സോഷ്യൽ സ്റ്റാർസ് അവാർഡ് 2023 ന് ഒരുങ്ങാം. ഡിജിറ്റൽ മേഖലയിൽ വ്യത്യസ്തവും ആകർഷണീയവുമായ രീതിയിൽ ആഖ്യാനങ്ങളിൽ മികച്ചു നിന്ന വ്യക്തികളേയും ബ്രാന്റുകളേയും നിങ്ങൾക്ക് മുന്നിൽ പരിചയ പെടുത്തുന്ന വേദിയാണിത്.
ലോകത്ത് വിപ്ലകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള , പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ സഹായിക്കുന്ന, ഉപഭോക്താക്കളിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്ലാറ്റ്ഫോമാണ് ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ. പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാനും അവരെ തങ്ങളുടെ വ്യത്യസ്തമായ രീതികളിലൂടെ കൈയ്യിലെടുക്കാൻ സാധിച്ച, അസാധാരണമായ വ്യക്തികളെയും ബ്രാൻഡുകളെയും അംഗീകരിക്കുന്ന വേദിയാണ് സോഷ്യൽ സ്റ്റാർസ് അവാർഡ്സ് 2023 . സമാനതകളില്ലാത്ത സർഗ്ഗാത്മകതയിലൂടെ കണ്ടന്റുകൾ അവതരിപ്പിച്ച, ആളുകളെ തങ്ങളിലേക്ക് അടുപ്പിച്ച, ബ്രാന്റിന്റെ വിശ്വാസ്യത വളർത്തുന്നതിൽ വിജയിച്ചവരായിരിക്കും സോഷ്യൽ സ്റ്റാർസ് അവാർഡ് 2023-ലെ വിജയികൾ.
സോഷ്യൽ മീഡിയയിലൂടെ മികച്ച കണ്ടന്റുകൾ അവതരിപ്പിക്കുന്നതിലെ വൈവിധ്യമാർന്ന മേഖലകളിലെ മികവിനെ അംഗീകരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിൽ പുരസ്താരങ്ങൾ നൽകും. വ്യക്തിഗത വിവരങ്ങൾ (personal narratives) മുതൽ ചിന്തയെ ഉദ്ബോധിപ്പിക്കുന്ന തരത്തിലുള്ള കാമ്പെയ്നുകളും വിഡിയോ ഉള്ളടക്കങ്ങളും വരെ ഇതിൽ പെടും.
മേഖലയിലെ വിദഗ്ദർ, മാർക്കറ്റിംഗ് പ്രൊഫഷണലുകൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർ അടങ്ങിയ പാനൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നോമിനികളെ സൂക്ഷ്മമായി വിലയിരുത്തുക. ആഖ്യാന രീതി, പ്രേക്ഷകരുടെ ഇടപഴകൽ, ആധികാരികത, സ്വാധീനം, സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്താനുള്ള കഴിവ് എന്നിവയെല്ലാം വിധികർത്താക്കൾ പരിഗണിക്കും. അംഗീകാരം നേടാനും തങ്ങളുടെ ആഖ്യാന രീതിയിലെ വൈദ്യഗ്ദ്യത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അറിവുകൾ പങ്കുവെക്കാനുള്ള വേദി കൂടിയായിരിക്കും ഇത്. പ്രത്യേക വർക്ക്‌ഷോപ്പുകൾ, പ്രസംഗങ്ങൾ, മേഖലയിലെ പ്രമുഖർ എന്നിവരുമായി സംവഗിക്കാനും വേദി അവസരമൊരുക്കും.
ഗ്ലോബൽ ട്രെൻഡ് ഫോറം, ഇന്ത്യ ക്രിയേറ്റീവ് ഇൻഡസ്ട്രീസ് കൗൺസിൽ, ജോഷ് ആപ്പ്, വൺ ഇന്ത്യ, കെൻസിയോ, ഫോർപ്രസ്റിലീസ്.കോം,ഇഡി ടൈംസ്, ദി പ്രിൻവലന്റ് ഇന്ത്യ ആന്റ് ട്വന്റിഫോർ ഫ്രെയിംസ് ഡിറ്റിൽ എന്നിവരാണ്.
കൂടുതൽ വിവരങ്ങൾക്കും നോമിനേഷനുകൾക്കും, ദയവായി https://thesocialstars.in സന്ദർശിക്കുക .
എൻട്രികൾക്കും രജിസ്ട്രേഷനും: ഗീതിക കൗശൽ | +91 7863851515 | [email protected]












Click it and Unblock the Notifications