ധാരാവി പുനഃർവികസനത്തെ കുറിച്ച് എളുപ്പത്തിൽ അറിയാം; എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ്

ധാരാവി എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ധാരാവി പുനഃർവികസനത്തെ കുറിച്ച് വിശദമായി മനസിലാക്കാൻ ഈ എക്സ്പിരിയൻസ് സെൻ്റർ സഹായിക്കും. അദാനി ഗ്രൂപ്പിൻ്റെ അദാനി നവഭാരത് ഡെവലപ്പേഴ്സ് ആണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ വെച്ച് ധാരാവിക്ക് വേണ്ടി തയ്യാറാക്കിയ ഗാനവും ദേവേന്ദ്ര ഫഡ്നാവിസ് പുറത്തിറക്കി. ധാരാവിയുടെ ചരിത്രം, വ്യാപാരങ്ങൾ, സംരംഭങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിക്കുന്ന ഒരു കോഫി ടേബിൾ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. 22,500 ചതുരശ്ര അടിയിലുള്ള ധാരാവിയിൽ ഏകദേശം 10 ലക്ഷത്തിലധികം ആളുകൾ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ.

dh-167117

ധാരാവിയിൽ നിർമ്മിക്കാൻ പോകുന്ന വീടുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, ടൌണ്‍ഷിപ്പിൻ്റെ ത്രിഡി വാക്ക്ത്രൂ എന്നിവയെല്ലാം എക്സിപീരിയൻസ് സെൻ്ററിൽ നിന്നും ആളുകൾക്ക് കാണാൻ സാധിക്കും. വികസനത്തിൻ്റെ ഭാഗാമയി എങ്ങനെയാണ് വീടുകൾ പണിയുന്നത്, ജോലി സ്ഥലങ്ങൾ, ഗതാഗത സൌകര്യങ്ങൾ, മറ്റ് പൊതു സൌകര്യങ്ങൾ എന്നിവയെല്ലാം ഏകോപിപ്പിക്കുന്നതെന്ന് ആളുകൾക്ക് ഇവിടെ നിന്ന് മനസിലാക്കാൻ സാധിക്കും.

ലൈഫ്-സൈസ് ഹൗസിംഗ് വിഭാഗം ആണ് സെൻ്ററിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഫർണിച്ചർ ഇല്ലാത്തതും ഫർണിച്ചർ ഉള്ളതുമായ 350 സ്ക്വയർ ഫീറ്റ്, 500 സ്ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള ഫ്ലാറ്റുകൾക്കുള്ളിലൂടെ സന്ദർശകർക്ക് നടന്ന് കാണാൻ സാധിക്കും. അതായത് ഇവിടെ നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ രൂപരേഖയും എങ്ങനെയാണ് ഈ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തുകയെന്നതും സംബന്ധിച്ച കൃത്യമായ കാര്യങ്ങൾ മനസിലാക്കാൻ ഈ മോഡലുകൾ സഹായിക്കും.

ധാരാവിയുടെ ഏറ്റവും വലിയ പ്രത്യേക ജീവിതോപാധികളും താമസസൌകര്യങ്ങളും തമ്മിലുള്ള ബന്ധമാണ്. അതേ മാതൃകയിൽ തന്നെയാണ് ഇവിടുത്തെ പുനർവികസനവും നടപ്പാക്കുക. വീടുകളും സ്കൂളുകളും മറ്റ് ആരോഗ്യ സംവിധാനങ്ങളും ആരാധനാലയങ്ങളും പൊതുഗതാഗത സൌകര്യങ്ങളും പാർക്കുകളും സാമൂഹിക അടിസ്ഥാന സൌകര്യങ്ങളുമെല്ലാം തമ്മിലുള്ള ബന്ധം നിലനിർത്തിക്കൊണ്ടായിരിക്കും പദ്ധതി പൂർത്തിയാക്കുക. മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ് ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ ധാരാവി നിവാസികൾക്കും മറ്റ് മുംബൈ നിവാസികൾക്കും മികച്ച യാത്ര സൌകര്യം പ്രധാനം ചെയ്യുകയാണ് ലക്ഷ്യം വെയ്ക്കുന്നത്.

മിഥി നദി പുനരുജ്ജീവിനം

പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യേകയും എക്സീപിരിയൻസ് സെൻ്ററിൽ അവതരിപ്പിക്കുന്നുണ്ട്.

മിഥി നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ, ധാരാവുക്ക് ചുറ്റും ഏകദേശം 40,000 മരം വെച്ച് പിടിപ്പിക്കാനുള്ള പദ്ധതികൾ,3.3 കിലോമീറ്റർ നീളമുള്ള പബ്ലിക് റിവർഫ്രണ്ട് എന്നിവയാണ് പുനർവികസന പദ്ധതിയിൽ ഒരുക്കുക.

കൂടുതൽ പാർക്കുകളും തുറന്ന ഇടങ്ങളും തയ്യാറാക്കി പ്രദേശത്ത് പച്ചപ്പൊരുക്കാനുള്ള മാതൃകകളും ഇവിടെ നടപ്പാക്കും.

പുനഃരധിവാസം സംബന്ധിച്ച് നിവാസികൾക്ക് വിവരം ലഭിക്കും

സർവ്വേ വിവരങ്ങൾ, യോഗ്യത, ഡോക്യുമെൻ്റേഷൻ, പുനഃരധിവാസം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ എക്സ്പൂരിയൻസ് സെൻ്ററിൽ ലഭിക്കും. പുനഃർവികസന പദ്ധതിയിലെ നടപടിക്രമങ്ങൾ, വീടുകൾ എങ്ങനെയൊരുക്കും മറ്റ് ജീവനോപാധികൾ എങ്ങനെയാകും എന്ന വിവരങ്ങളെല്ലാം ധാരാവി നിവാസികൾക്ക് ഇതിലൂടെ മനസിലാക്കാൻ സഹായിക്കും.

ധാരാവി പുനഃർവികസനം മഹാരാഷ്ട്ര സർക്കാരിൻ്റെ പദ്ധതിയാണ്. ധാരാവി റീഡെവലപ്മെന്റ് പ്രോജക്ട് / സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുമായി ചേർന്ന് അദാനി നവഭാരത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma