ധാരാവി പുനർവികസനം;10 പുനരധിവാസ ടവറുകളുടെ നിർമ്മാണം തുടങ്ങി
ധാരാവിയിൽ നിന്നുള്ള കുടുംബങ്ങൾക്കുള്ള പുനഃരധിവാസ ടവറുകളുടെ നിർമ്മാണത്തിന് തുടക്കം. മുംബൈയിലെ മാതുംഗ റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള 22 ഏക്കർ സ്ഥലത്ത് പൂജയോടെയാണ് പ്രവൃത്തികൾ ആരംഭിച്ചത്. അദാനി എൻ്റർപ്രൈസ് ലിമിറ്റഡ് ഡയറക്ടർ പ്രണവ് അദാനി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഹാരാഷ്ട്ര നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അസീം കുമാർ ധാരാവി പുനരധിവാസ പദ്ധതി / സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മഹേന്ദ്ര കല്യാൺകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അദാനി നവഭാരത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി. 110,432 പുനഃരധിവാസ അപ്പാർട്ട്മെൻ്റുകളും 1379 വാണിജ്യ-വ്യവസായ യൂണിറ്റുകളും ഉൾപ്പെടെുന്ന 10 ടവറുകളാണ് നിർമ്മിക്കുക. 350 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഓരോ വീടുകളും. ധാരാവിയെ സെക്ടർ ഒന്നിലേയും ആറിലേയും നിവാസികൾക്കാണ് മാതുംഗയിൽ വീട് ലഭിക്കുക. ധാരാവിയിലുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിൽ ഏകദേശം 4500 അപ്പാർട്ട്മെൻ്റുകളാണ്.

ധാരാവിയിലെ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനങ്ങളും മികച്ച അവസരങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് പ്രണവ് അദാനി പറഞ്ഞു. 'സുരക്ഷിത ബോധം നൽകുന്ന നമ്മുടെ ഭാവിയെ കുറിച്ച് സ്വപ്നം കാണാനും സമാധാന ജീവിതം നയിക്കാനും കഴിയുന്ന തരത്തിലൊരു ഭവനം എല്ലാവരും അർഹിക്കുന്നുണ്ട്. ഇതെന്താണ് ധാരാവിയിലെ ജനങ്ങൾക്കെന്നത് ഞങ്ങൾക്ക് മനസിലാകും. വീടുകൾ മാത്രമല്ല വാണിജ്യ-വ്യവസായ സൌകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഇത് ധാരാവിയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും', പ്രണവ് അദാനി പറഞ്ഞു.
10 പുനഃരധിവാസ ടവറുകൾ മൂന്ന് ഘട്ടമായാണ് സർക്കാരിന് കൈമാറുക. ആദ്യ അഞ്ച് ടവറുകൾ 2029 മാർച്ചോടെയും ബാക്കിയുള്ള രണ്ട് ടവറുകൾ ഓഗസ്റ്റിലും ശേഷിക്കുന്നവ 2030 ഓഗസ്റ്റിലുമായിരിക്കും കൈമാറുക. 37 മുതൽ 39 വരെയുള്ള നിലകൾ ഓരോ ടവറിനും ഉണ്ടാകും. , കൂടാതെ 10 മുതൽ 12 വരെ പാസഞ്ചർ ലിഫ്റ്റുകളും രണ്ട് പ്രത്യേക ഫയർ ലിഫ്റ്റുകളും സജ്ജീകരിക്കും. ഒപ്പം വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായി രണ്ട് അധിക എലവേറ്ററുകളും ഉണ്ടാകും. ഇതുകൂടാതെ കിറ്റർഗാർട്ടൻ, കമ്മ്യൂണിറ്റി ഹാൾ, പോഡിയം ഗാർഡൻ, സിറ്റൌട്ട് ഏരിയകൾ, സൊസൈറ്റി ഓഫീസ്, ആരാധനാലയങ്ങൾ എന്നിലയും ഇവിടെ ഒരുക്കും.
അടിസ്ഥാന സൌകര്യങ്ങൾ പരിപാലിക്കും അതിനായി തുക കണ്ടെത്തുന്നതിനുമായി ഓരോ റിഹാബിലിറ്റേഷൻ കെട്ടിടത്തിലേയും 10 ശതമാനത്തോളം വാണിജ്യ സ്ഥലം മാറ്റിവെയ്ക്കും. കൈമാറിയതിന് ശേഷമുള്ള 10 വർഷവും കെട്ടിടങ്ങളുടെ പരിപാലന ചുമതല എഎൻഡിപിഎല്ലിനാണ്. ആധുനിക അടിസ്ഥാന സൌകര്യങ്ങളോട് കൂടിയ വീടുകൾ ധാരാവിയിലെ ജനങ്ങൾക്ക് ഉറപ്പാക്കാനുള്ള ആദ്യനടപടിയാണിതെന്ന് മഹേന്ദ്ര കല്യങ്കർ പറഞ്ഞു. ഒരുമികച്ച ജീവിതം പ്രധാനം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം, അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളും വിദഗ്ധരുമായിരിക്കും പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുക. വിദഗ്ധരായ ആർക്കിടെക്ചർ, എഞ്ചിനിയറിംഗ് -അർബൻ പ്ലാനിംഗ് സ്ഥാനപനങ്ങൾ, യു.എസ് ആസ്ഥാനമായുള്ള ഡിസൈൻ സ്ഥാപനമായ സസാകി, യു.കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഞ്ചിനിയറിംഗ് കണ്സൾട്ടൻസിയായ ബുറോ ഹാപ്പോൾഡ്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോപോഡ്, ആർക്കിടെക്ട് ഹഫീസ് കോണ്ട്രാക്ടർ, പി ആൻ്റ് ടി ആൻ്റ് എആർസി സ്റ്റുഡിയോ, കൂടാതെ സിംഗപ്പൂരിൽ നിന്നുള്ള അർബൻ പ്ലാനിങ് വിദഗ്ധരുമെല്ലാം പദ്ധതിയിൽ പ്രവർത്തിക്കും.
കടകളൊക്കെ ഉൾപ്പെടുന്ന ടൌണ്ഷിപ്പ്, സ്കൂളുകൾ, ഹെൽത്ത് കെയർ സംവിധാനങ്ങൾ, ആരാധനാലയങ്ങൾ, പാർക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, മറ്റ് അടിസ്ഥാന സൌകര്യങ്ങൾ എല്ലാം ചേർന്ന മികച്ച മാതൃകയായിരിക്കും ധാരാവിയുടെ പുഃനർവികസന പദ്ധതിയുടെ ഭാഗമായി ഒരുക്കുക.
കഴിഞ്ഞാഴ്ചയാണ് ധാരാവി പുഃനർവികസന പദ്ധതിയുടെ എക്സ്പീരിയൻസ് സെൻ്ററിൻ്റെ ഉദ്ഘാടനം കഴിഞ്ഞത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ വെച്ച് ധാരാവിക്ക് വേണ്ടി തയ്യാറാക്കിയ ഗാനവും പുറത്തിറക്കിയിരുന്നു.
22,500 ചതുരശ്ര അടിയിൽ തയ്യാറാക്കിയിരിക്കുന്ന എക്സ്പീരിയൻസ് സെൻ്ററിലൂടെ ധാരാവി പുനഃർവികസന പദ്ധതിയെ കുറിച്ച് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇതിനായി ലൈഫ് സൈസ് മാതൃകാ വീടുകൾ, 3ഡി വാക്ക്ത്രൂ,കൂടാതെ പാർപ്പിടം, തൊഴിലിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം സംവിധാനങ്ങൾ എന്നിവ വിശദീകരിക്കുന്ന ഡിസ്പ്ലേകൾ ഒരുക്കിയിട്ടുണ്ട്.
നിർമ്മാണപ്രവർത്തനങ്ങളിലും പരിപാലത്തിനുമാകാം ഇനി തങ്ങളുടെ ശ്രദ്ധയെന്ന് എക്സ്പീരിയൻസ് സെൻ്റർ ഉദ്ഘാടനത്തിന് പിന്നാലെ എഎൻഡിപിഎൽ സിഇഒ അനിൽ സാർദന പ്രതികരിച്ചിരുന്നു.
ധാരാവിയെ അടിമുടി മാറ്റിയെഴുതുന്ന പദ്ധതിയാണ് ധാരാവി പുനർവികസന പദ്ധതി. 10 ലക്ഷത്തോളം ജനങ്ങൾ ഇവിടെ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ. ഇവിടുത്തെ പാർപ്പിട അടിസ്ഥാന സൌകര്യങ്ങളെല്ലാം മെച്ചപ്പെടുത്തി ചേരി നിവാസികളുടെ ജീവിതം മികച്ചതാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.


Click it and Unblock the Notifications
