ധാരാവി പുനർവികസനം: സഹകരിക്കാത്ത താമസക്കാർക്ക് താൽക്കാലിക വാടക കുറയ്ക്കും: എഎൻഡിപിഎൽ
ധാരാവി പുനർവികസന പദ്ധതിക്ക് ആവശ്യമായ പ്രദേശത്തെ കുടിലുകൾ മനഃപൂർവം ഒഴിയാൻ വൈകിക്കുന്ന താമസക്കാർക്ക് ഇനി കുറഞ്ഞ വാടക മാത്രമേ ആശ്വാസധനമായി ലഭിക്കൂ എന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന അദാനി ധരാവി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. എന്നാൽ പദ്ധതിയുമായി സഹകരിച്ച് സ്വന്തം ഇഷ്ടപ്രകാരം വീടുകൾ ഒഴിയുന്ന ആയിരക്കണക്കിന് താമസക്കാരെ ഈ തീരുമാനം ബാധിക്കില്ല. ഇവർക്ക് പൂർണ്ണ വാടകയും വീട് മാറുന്നതിനുള്ള ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും.
16 കുടിലുകൾ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയ ശേഷം ഡിആർപി ഈ കുടുംബങ്ങൾക്ക് കൗൺസിലിംഗ് നൽകി. തുടർന്ന് 12 കുടുംബങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മാറാൻ സമ്മതിച്ചു. എന്നാൽ ബാക്കി 4 കുടുംബങ്ങൾ ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്ന് ഡിആർപിക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. എന്നാൽ അടുത്തിടെയുണ്ടായ മറ്റൊരു സംഭവത്തിൽ പൊളിച്ചുമാറ്റാനായി ഡിആർപി 85 കുടിലുകൾ കൂടി കണ്ടെത്തുകയും കൗൺസിലിംഗിന് ശേഷം ബലപ്രയോഗമൊന്നും ഇല്ലാതെ തന്നെ ഈ 85 കുടുംബങ്ങളും സ്വമേധയാ വീടുകൾ ഒഴിയുകയും ചെയ്തിരുന്നു.
ഭൂരിഭാഗം ആളുകൾക്കും കൗൺസിലിംഗ് ഫലപ്രദമാണെങ്കിലും, കുറച്ചുപേർ മനഃപൂർവം പദ്ധതി വൈകിക്കുകയാണെന്നും അത് മറ്റുള്ളവരെക്കൂടി ബാധിക്കുന്നുണ്ടെന്നുമാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് എഎൻഡിപിഎൽ ചൂണ്ടിക്കാട്ടുന്നു. " സ്വമേധയാ വീടൊഴിയാൻ ആളുകളെ സഹായിക്കാൻ കൗൺസിലിംഗിന് കഴിഞ്ഞിട്ടുണ്ട്, തുടർന്നും ആ രീതി തന്നെയാണ് സ്വീകരിക്കുക. എന്നാൽ ഒരു സ്ഥലത്ത് ആളുകൾ ഭാഗികമായി താമസിക്കുമ്പോൾ പുനരധിവാസത്തിനായുള്ള കെട്ടിട നിർമ്മാണം തുടങ്ങാൻ കഴിയില്ല. ചിലർ വീടൊഴിയുന്നത് മനഃപൂർവം വൈകിക്കുമ്പോൾ ആയിരക്കണക്കിന് വരുന്ന മറ്റു കുടുംബങ്ങൾക്ക് പുനരധിവാസ വീടുകൾക്കായി കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുന്നു; ഒപ്പം തൊഴിലാളികളുടെ ചെലവും ഉപകരണങ്ങളുടെ വാടകയും ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യും," എഎൻഡിപിഎൽ വക്താവ് പറഞ്ഞു.

പത്തു ലക്ഷത്തോളം മനുഷ്യർക്കായുളള പദ്ധതി
ധരാവി പുനർവികസന പദ്ധതി വലിയൊരു അടിസ്ഥാനസൗകര്യ വികസന പദ്ധതിയായാണ് അവതരിപ്പിക്കപ്പെടുന്നത്. യോഗ്യരായ താമസക്കാർക്ക് വീടുകളും കച്ചവട-വ്യവസായ ആനുകൂല്യങ്ങളും പദ്ധതി നിയമപ്രകാരം നൽകുന്നുണ്ട്. ചരിത്രത്തിലാദ്യമായി, 2000 ജനുവരി 1ന് മുൻപ് പണിത ഗ്രൗണ്ട് ഫ്ലോർ വീടുകളിലെ യോഗ്യരായ താമസക്കാർക്ക് ധരാവിയിൽ തന്നെ 350 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് സൗജന്യമായി ലഭിക്കും. 2000നും 2011നും ഇടയിൽ താമസമാക്കിയവർക്ക് 2.5 ലക്ഷം രൂപ അടച്ചാൽ നഗര പരിധിക്കുള്ളിൽ 300 ചതുരശ്ര അടി വീട് ലഭിക്കും. 2011 ജനുവരി 1ന് ശേഷം വന്ന താമസക്കാർക്കും, 2022 നവംബർ 15ന് മുൻപുള്ള മുകളിലത്തെ നിലകളിൽ താമസിക്കുന്നവർക്കും ധരാവിക്ക് പുറത്ത് 300 ചതുരശ്ര അടി വീടുകൾ കുറഞ്ഞ വാടകയ്ക്ക് നൽകുന്ന നയം വഴി ആനുകൂല്യം ലഭിക്കും. "മനഃപൂർവമുള്ള ചില വൈകിക്കലുകൾ കാരണം പത്തു ലക്ഷത്തോളം വരുന്ന ആളുകൾക്ക് ലഭിക്കേണ്ട വീടുകളും മറ്റ് ആനുകൂല്യങ്ങളും തടസ്സപ്പെടരുത്," വക്താവ് കൂട്ടിച്ചേർത്തു.
മനഃപൂർവമുള്ള വൈകിക്കലുകൾക്കെതിരെ നിയമ നടപടി
നിക്ഷിപ്ത താല്പര്യങ്ങൾ വെച്ച് സഹകരിക്കാതെ പദ്ധതി മനഃപൂർവം വൈകിക്കുന്നവരെ നിരുത്സാഹപ്പെടുത്താനാണ് ആശ്വാസധനം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് എഎൻഡിപിഎൽ അറിയിച്ചു. 1971ലെ മഹാരാഷ്ട്ര ചേരി പ്രദേശ് നിയമത്തിലെ 33, 38 വകുപ്പുകൾ പ്രകാരവും, ഡിസിപിആർ 2034 ചട്ടങ്ങളിലെ 33(10A)-ലെ 1.14(iii), (iv) വകുപ്പുകൾ പ്രകാരവും, പ്രധാനപ്പെട്ട ഈ പൊതു പദ്ധതി മനഃപൂർവം വൈകിക്കാൻ ശ്രമിക്കുന്ന താമസക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾക്ക് അധികാരമുണ്ട്. ഇതിൽ ഇവർക്ക് ലഭിക്കേണ്ട വാടകയോ താൽക്കാലിക താമസ സൗകര്യങ്ങളോ പൂർണ്ണമായി ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം.
ഈ വ്യവസ്ഥയുണ്ടായിരുന്നിട്ടും പദ്ധതിയുമായി സഹകരിക്കാത്ത താമസക്കാർക്ക് കുറഞ്ഞ നിരക്കിലെങ്കിലും താൽക്കാലിക വാടക നൽകുന്നത് തുടരുമെന്ന് എഎൻഡിപിഎൽ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പോലീസ് സുരക്ഷ, അധിക തൊഴിലാളികൾ, ഉപകരണങ്ങൾ എന്നിവയ്ക്കായി ഉണ്ടാകുന്ന അധിക ചെലവുകൾ ഭാഗികമായി പരിഹരിക്കാനാണ് ഈ തുക നൽകുന്നത്.
പുതുക്കിയ വാടക നിരക്കുകൾ
സഹകരിക്കാത്ത താമസക്കാർക്കായി പുതുക്കിയ താൽക്കാലിക വാടക നിരക്കുകൾ താഴെ പറയുന്നവയാണ്:
- നിലത്തെ നിലയിലെ (ഗ്രൗണ്ട് ഫ്ലോർ) താമസക്കാർക്ക്: പ്രതിമാസം 15000 രൂപ (മുമ്പ് 18000 രൂപയായിരുന്നു)
- മുകളിലത്തെ നിലകളിലെ താമസക്കാർക്ക്: പ്രതിമാസം 12000 രൂപ (മുമ്പ് 15000 രൂപയായിരുന്നു)
- കച്ചവട, വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവർക്ക്: ചതുരശ്ര അടിക്ക് 145 രൂപ (മുമ്പ് ചതുരശ്ര അടിക്ക് 175 രൂപയായിരുന്നു)
- പദ്ധതിയുമായി സഹകരിക്കാത്ത കുടുംബങ്ങൾക്ക് വീട് മാറുന്നതിനായി ഒറ്റത്തവണ നൽകുന്ന 5000 രൂപയുടെ ആനുകൂല്യം ലഭിക്കില്ല


Click it and Unblock the Notifications
