Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിറ്റല്‍ മീഡിയ നവീകരണവും ഡാറ്റാ വിശകലനത്തിലെ മികവും ആഘോഷിച്ച് ജൂലൈ ജാംബോറി

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന എംക്യൂബ് അവാര്‍ഡ്‌സ് 2023 ഉം അണ്‍ലോക്ക്ഡ് അവാര്‍ഡ് 2023 ഉം ഒരുമിച്ച് വന്നതോടെ ജൂലൈ ജംബോറിയുടെ അവിസ്മരണീയ വേദിയൊരുക്കി ഇങ്ക്സ്പെല്‍ മീഡിയ. 'നവീകരണങ്ങളുടെ ആഘോഷം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രസ്തുത പരിപാടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ലോകത്തിലെ ഏറ്റവും നവീനമായ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി അതിന്റെ ആദ്യപഥികരേയും ദാര്‍ശനികരേയും ഒരു കുടക്കീഴില്‍ അണിനിരത്തി

MCUBE

അണ്‍ലോക്ക്ഡ് അവാര്‍ഡുകള്‍ 2023: ബിസിനസ് നവീകരണത്തിലെ നേട്ടം

ഇങ്ക്സ്പെല്‍ മീഡിയയും ഗ്ലോബല്‍ ട്രെന്‍ഡ്‌സ് ഫോറവും ആരംഭിച്ച ഇന്നോവേഷന്‍ അണ്‍ലോക്ക്ഡ് അവാര്‍ഡ് 2023 അതത് വ്യവസായ മേഖലകളില്‍ അസാധാരണമായ പുതുമയും സര്‍ഗാത്മകതയും പ്രകടിപ്പിച്ച മികച്ച പ്രൊഫഷണലുകളും സംരംഭങ്ങളേയും അംഗീകരിക്കുന്നതായി. പ്രതിബന്ധങ്ങളെ തന്ത്രപരമായ നേട്ടങ്ങളാക്കി മാറ്റുന്നതിനായി മാതൃകാപരമായ കാമ്പെയ്‌നുകളും പ്രോഗ്രാമുകളും സേവനങ്ങളും വഴി ശ്രമിച്ച ഗെയിം ചേഞ്ചര്‍മാരെ ആദരിച്ചു.

പുതുമ, സര്‍ഗാത്മകത, സ്വാധീനം, സുസ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വ്യവസായ പ്രമുഖരും വിപണന വിദഗ്ധരും ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സമിതി എന്‍ട്രികള്‍ വിലയിരുത്തി. വിജയികളില്‍ സിസി അവന്യൂ-ഇന്‍ഫിബിം അവന്യൂ ലിമിറ്റഡ്, അണ്‍സ്പോക്കണ്‍- സ്റ്റോറി ഓഫ് ഫാദര്‍ ആന്റ് സണ്‍, ധര്‍ മന്‍- ഷോര്‍ട്ട് വീഡിയോ, വിതിയോണ്‍, സ്റ്റാര്‍ബക്സ് ഇന്ത്യ, ഇന്റെന്റ് ഫാം എക്സ് ക്യുബെലോലൊ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ജേതാക്കളില്‍ ഓരോരുത്തരും അതത് മേഖലകളില്‍ മികവ് പ്രകടിപ്പിക്കുകയും വിജയത്തിനായുള്ള അശ്രാന്ത പരിശ്രമം പ്രകടിപ്പിക്കുകയും ചെയ്തവരാണ്. മറ്റുള്ളവരെ അവരുടെതായ മേഖലകളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാനും ഇവര്‍ പ്രചോദിപ്പിച്ചു.

വിജയികളെയും നോമിനേഷനില്‍ വന്നവരേയും കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്ന് ഇങ്ക്‌സ്പെല്‍ മീഡിയയുടെ അലയന്‍സ് മേധാവി ചിത്രാ സുരാന പറഞ്ഞു. 'ഏറ്റവും മെച്ചപ്പെട്ടതിനായുള്ള അവരുടെ സമര്‍പ്പണവും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവും അവരെ വേറിട്ട് നിര്‍ത്തുന്നു. അവരുടെ അസാധാരണമായ നേട്ടങ്ങള്‍ ബിസിനസിനെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' സുരാന കൂട്ടിച്ചേര്‍ത്തു.

എംക്യൂബ് അവാര്‍ഡ് 2023: ഡിജിറ്റല്‍ മീഡിയ ഇന്നൊവേഷനുകള്‍

വീഡിയോ മാര്‍ക്കറ്റിംഗ്, കണ്ടന്റ് മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ, മൊബൈല്‍ മാര്‍ക്കറ്റിംഗ് എന്നിവ പോലെയുള്ള വിഭാഗങ്ങളിലുടനീളമുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ഡിജിറ്റല്‍ മീഡിയയിലും മാര്‍ക്കറ്റിംഗിലുമുള്ള മികവിനെയാണ് എംക്യുബ് അവാര്‍ഡ് 2023 എടുത്ത് കാണിച്ചത്. ഉള്ളടക്ക വിജയത്തിനായി ഡാറ്റയും വിശകലനവും പ്രയോജനപ്പെടുത്തിയ ദീര്‍ഘവീക്ഷണമുള്ള വ്യക്തികളെയും ടീമുകളെയും ആദരിക്കുന്നതിനുള്ള ഒരു വേദിയായി ഇത് മാറി.

മൈക്രോസോഫ്റ്റ്, ടെക് മഹീന്ദ്ര, സീ5, സോണി ലിവ്, പൈസാബസാര്‍ ഡോട്ട് കോം എന്നിവയുള്‍പ്പെടെ പ്രശസ്ത കമ്പനികളില്‍ നിന്നുള്ള പ്രമുഖ പ്രൊഫഷണലുകള്‍, സംവേദകരുടെയും ജൂറിയുടെയും വിശിഷ്ട പാനല്‍ രൂപീകരിച്ചു.

സീ ബംഗ്ലയുടെ മദേഴ്‌സ് ഡേ കാമ്പെയ്ന്‍, അണ്‍സ്‌പോക്കണ്‍ - സ്റ്റോറി ഓഫ് ഫാദര്‍ ആന്റ് സണ്‍, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ മാര്‍ക്കറ്റ് മസാല, നെറ്റ്ഫ്ളിക്സ് ഇന്ത്യ- ലക്ഷ്യ ലൈവ് എക്സ്പീരിയന്‍സസിന്റെ ദേശ് കെ ലിയെ മജ്നു, ജിയോ വിഐപി ബോക്സ് എന്നിവ വിജയികളില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ലാന്‍ഡ്‌സ്‌കേപ്പ് രൂപപ്പെടുത്തുന്നതില്‍ ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളുടെ പങ്കിനെ കുറിച്ച് വിശദീകരിച്ചു.

മികവിന്റെയും നൂതനത്വത്തിന്റെയും സമ്മേളന വേദിയായി എംക്യൂബ് അവാര്‍ഡ് 2023, അണ്‍ലോക്ക്ഡ് അവാര്‍ഡ് 2023 എന്നിവയിലൂടെ ജൂലൈ ജാംബോരി മാറി. പരിപാടിയിലുടനീളം സന്നിഹിതരായവര്‍ സജീവമായ ചര്‍ച്ചകളില്‍ പങ്കാളികളാകുകയും അവരുടെ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കുവെക്കുകയും ചെയ്തു.

ഡിജിറ്റല്‍ മീഡിയയിലും മാര്‍ക്കറ്റിംഗ് സമൂഹത്തിലും വലിയ മതിപ്പുണ്ടാക്കിയാണ് ജൂലൈ ജംബോറിയുടെ തിരശീല താഴ്ന്നത്. പരിപാടിയുടെ സംഘാടകരായ ഇങ്ക്‌സ്പെല്‍ മീഡിയയും ഗ്ലോബല്‍ ട്രെന്‍ഡ്‌സ് ഫോറവും നവീകരണവും മികവും അര്‍ത്ഥവത്തായ ബന്ധങ്ങളും വളര്‍ത്തിയെടുക്കാനും പ്രൊഫഷണലുകളെയും സംരംഭങ്ങളെയും പ്രചോദിപ്പിക്കാനുമുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചു.

പിങ്ക്വില്ല, ജോഷ് ആപ്പ്, വെര്‍സെ ഇന്നോവേഷന്‍, ഗ്ലോബല്‍ ട്രെന്‍ഡ്സ് ഫോറം, ഇന്ത്യാ ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ് കൗണ്‍സില്‍, കെന്‍സിയോ, വണ്‍ഇന്ത്യ, ഫോര്‍ പ്രസ് റിലീസ്, ഇഡി ടൈംസ്, 24 ഫ്രെയിംസ് ഡിജിറ്റല്‍സ്, ജിയോ ന്യൂസ്, ഈസിഡൈനര്‍ എന്നിവ രണ്ട് പരിപാടികള്‍ക്കും പിന്തുണ നല്‍കി.

ജൂലൈ ജാംബോറിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും വിജയികളുടെ പൂര്‍ണ്ണമായ പട്ടികയ്ക്കും ദയവായി സന്ദര്‍ശിക്കുക: https://www.mcubeawards.com & https://www.unlockedawards.com/

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+