ഭക്ഷണം ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
പ്രമേഹം ഉണ്ടെന്ന് അറിഞ്ഞാൽ മിക്കവരും ആദ്യം ചെയ്യുന്ന കാര്യം ഭക്ഷണം വെട്ടിച്ചുരുക്കുക എന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കുന്നത് സഹായിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. ചിലർ ഇതിനായി പ്രഭാതഭക്ഷണം അല്ലെങ്കിൽ ഉച്ചഭക്ഷണം മുഴുവനായും ഒഴിവാക്കുന്ന രീതി പിന്തുടരുന്നു. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുകയെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഒരിക്കലും പ്രമേഹത്തെ നിയന്ത്രിക്കുക എന്നത് ഭക്ഷണം കുറച്ച് കഴിക്കുക എന്നതല്ല, മറിച്ച് ബുദ്ധിപൂർവം അതിനെ നേരിടുക എന്നതാണെന്ന് പലരും മനസിലാക്കുന്നില്ല. കൃത്യമായ അളവിൽ, കൃത്യമായ സമയത്ത്, കൃത്യമായ ഭക്ഷണം കഴിക്കുക എന്നതാണ് അതിനുള്ള ശരിയായ പോംവഴി. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന ആളുകളുടെയും പ്രധാന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നത് അരി അടക്കമുള്ള കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ധാന്യങ്ങളും മറ്റുമാണ്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കേണ്ട സമയത്തിനും പ്രാധാന്യമേറെയാണ്.

Gyaan by Ganesh: മേക്കിംഗ് ഇന്ത്യ വിൻ ഓവർ ഡയബിറ്റീസ് എന്നത് അമേരിക്കൻ ഡയബിറ്റീസ് അസോസിയേഷനുമായി ചേർന്ന് സൺ ഫാർമ നടത്തുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ്. പ്രമേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിനെ ഫലപ്രദമായി നിയന്ത്രിക്കാനും വിദഗ്ധരുടെ സഹായത്തോടെ ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുകയാണ് ഈ ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യം.
ഭക്ഷണം ഒഴിവാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമോ?
ഈ ചോദ്യത്തിന് ഒറ്റവാക്കിൽ പറഞ്ഞാൽ ഇല്ല എന്നതാണ് ഉത്തരം. ഒരു നേരം ഭക്ഷണം ഒഴിവാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് താൽക്കാലികമായി കുറയുന്നതുപോലെ തോന്നാമെങ്കിലും, അത് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നില്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല ഭക്ഷണത്തിനിടയിൽ ദീർഘനേരത്തെ ഇടവേള വരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമാകാൻ ഇടയാക്കും.
മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസ് രക്തത്തിലേക്ക് വിടുകയാണ് ചെയ്യുക. ഇതുമൂലം ചിലരിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതിനു പകരം കൂടാനാണ് സാധ്യത. അതിന് ശേഷം ഒരുമിച്ച് കൂടുതൽ ഭക്ഷണം കഴിച്ചാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനുള്ള സാധ്യതയും അധികമാണ്.
ഭക്ഷണം ഒഴിവാക്കുന്നത് എന്തുകൊണ്ട് അപകടകരമാവുന്നു?
ഇൻസുലിൻ അല്ലെങ്കിൽ ചില പ്രമേഹ മരുന്നുകൾ കഴിക്കുന്നവർ ഭക്ഷണം ഒഴിവാക്കുന്നത് ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാര വളരെ കുറയുന്ന അവസ്ഥ) ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ ലക്ഷണങ്ങൾ:
- അമിതമായി വിയർക്കുക
- ശരീരം വിറയ്ക്കുക
- തലകറക്കം
- കഠിനമായ വിശപ്പ്
- ആശയക്കുഴപ്പം
- ഹൃദയമിടിപ്പ് വേഗത്തിലാകുക
മാത്രമല്ല പതിവായി ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് ഒരുമിച്ച് കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കുന്ന കാര്യമാണ്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
എന്തുകൊണ്ട് കൃത്യസമയത്ത് ഭക്ഷണം കഴിക്കണം?
ഭക്ഷണം ഒഴിവാക്കുന്നതിനു പകരം, കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം കഴിക്കാനാണ് വിദഗ്ധർ എപ്പോഴും ശുപാർശ ചെയ്യുന്നത്.
പ്രമേഹമുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്:
- ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ
- ഗോതമ്പ് ചപ്പാത്തി, ബ്രൗൺ റൈസ്, അല്ലെങ്കിൽ ചെറുധാന്യങ്ങൾ പോലുള്ളവ
- പരിപ്പ്, മുട്ട, മത്സ്യം, പനീർ, അല്ലെങ്കിൽ ചിക്കൻ പോലുള്ള കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
- നട്സ്, വിത്തുകൾ എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ
ഇത്തരം ഭക്ഷണക്രമം ഗ്ലൂക്കോസ് ശരീരത്തിൽ പതുക്കെ ആഗിരണം ചെയ്യാൻ സഹായിക്കുകയും ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ഇടവിട്ടുള്ള ഉപവാസം ഗുണകരമാണോ?
അടുത്തകാലത്തായി ഇടവിട്ടുള്ള ഉപവാസം ഏറെ ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും പ്രമേഹമുള്ള എല്ലാവർക്കും ഇത് ഫലപ്രദമായിരിക്കില്ല, എന്ന് മാത്രമല്ല ചിലർക്ക് ദോഷം ചെയ്യും.
ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ ചിലർക്ക് ഈ രീതിയിലുള്ള ഉപവാസം ഗുണം ചെയ്യാം. എന്നാൽ ഇൻസുലിൻ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർക്ക് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇടവിട്ടുള്ള ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
"ഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമല്ല. ഭക്ഷണത്തിനിടയിൽ ദീർഘനേരം ഇടവേള വരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. പ്രമേഹ മരുന്നുകൾ കഴിക്കുന്നവരിൽ ഹൈപ്പോഗ്ലൈസീമിയയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും പിന്നീട് ഒരുമിച്ച് കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും. അതിനുപകരം, ശരിയായ അളവിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തിയ സമീകൃതാഹാരം കൃത്യമായ ഇടവേളകളിൽ കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാര മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുക"
Dr. Ashok Krishnan, Consultant Diabetologist, Perinthalmanna

ഭക്ഷണം ഒഴിവാക്കുന്നത് പുറമേ നിന്ന് നോക്കുമ്പോൾ പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴിയായി തോന്നാം. എന്നാൽ ഇതൊരിക്കലും ആരോഗ്യകരമായ ശീലമോ, സുസ്ഥിരമായ പ്രമേഹ നിയന്ത്രണ രീതിയോ അല്ലെന്ന് അറിഞ്ഞിരിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക, പതിവായി ശാരീരിക വ്യായാമം ചെയ്യുക, ഡോക്ടർ നിർദ്ദേശിച്ച ചികിത്സ കൃത്യമായി പിന്തുടരുക എന്നിവയാണ് പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ ആരോഗ്യകരമായ ഭക്ഷണക്രമം എന്നത് ഭക്ഷണം ഒഴിവാക്കുന്നതല്ല, മറിച്ച് സമീകൃതമായ രീതിയിൽ ആഹാരം കഴിക്കുന്നതാണെന്ന് എപ്പോഴും ഓർക്കുക. ശരിയായ ഭക്ഷണക്രമം, പതിവ് വ്യായാമം, ഡോക്ടറുടെ നിർദേശങ്ങൾ എന്നിവ കൃത്യമായി പാലിച്ചാൽ തന്നെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. SPI-IN-CVD-ZT---08-20260333
Disclaimer: ഈ വിവരങ്ങൾ രോഗികൾക്ക് അറിവും ബോധവൽക്കരണവും നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇത് ഒരു ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധന്റെയോ നിർദ്ദേശങ്ങൾക്ക് പകരമല്ല. കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ നൽകാൻ സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡ് (SPLL) പരമാവധി ശ്രമിക്കുമെങ്കിലും അതിൽ പൂർണ്ണമായ ഉറപ്പ് നൽകുക സാധ്യമല്ല. നിങ്ങൾ ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധരുടെയോ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ (SPLL) മുൻകൂർ അനുവാദം ഇല്ലാതെ ഇതിന്റെ ഒരു ഭാഗവും ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ പകർപ്പെടുക്കാനോ മറ്റുള്ളവരിലേക്ക് എത്തിക്കാനോ


Click it and Unblock the Notifications
