സെമി കണ്ടക്ടർ മേഖലയെ ശക്തിപ്പെടുത്താൻ വിദഗ്ധ ശേഷിയും ഗവേണവും ആവശ്യം: ഡോ പ്രീതി അദാനി

വിദഗ്ധരായ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും രാജ്യത്തെ സെമി കണ്ടക്ടർ മേഖലയെ ശക്തിപ്പെടുത്തുന്നതിനും വ്യവസായ മേഖലയും വിദ്യാഭ്യാസ രംഗവും തമ്മിൽ ശക്തമായ സഹകരണം ഉണ്ടാകണമെന്ന് അദാനി യൂനിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. പ്രീതി അദാനി. വേഷണങ്ങളും വൈദഗ്ധ്യവും മാനവവിഭവശേഷിയും ഒരുമിച്ച് ചേർന്നാൽ മാത്രമേ രാജ്യത്തിൻ്റെ സാങ്കേതിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുവെന്നും അവർ വ്യക്തമാക്കി. യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച 'കോൺക്ലേവ് ഓൺ ഹാർഡ്‌വെയർ, ഇന്നൊവേഷൻ, പ്രോസസിംഗ് ആൻ്റ് സെമികണ്ടക്ടർ ടെക്‌നോളജീസ് (സിഎച്ച്ഐപിഎസ് 2026)' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

അത്യാധുനിക നിർമ്മാണ സംവിധാനങ്ങൾ മാത്രം ഉണ്ടായത് കൊണ്ട് ശക്തമായൊരു സെമികണ്ടക്ടർ മേഖല കെട്ടിപടുക്കാൻ സാധിക്കുകയില്ല. സങ്കീർണമായ സാങ്കേതിക സംവിധാനങ്ങൾ രൂപകൽപന ചെയ്യാനും വികസിപ്പിക്കാനും സാധിച്ചാൽ മാത്രമേ സെമികണ്ടക്ടർ മൂല്യ ശൃംഖല ശക്തിപ്പെടുത്താനാകൂ. സാങ്കേതിക വികസനം അളക്കുന്നത് നമ്മുടെ മെഷീനുകൾ എത്ര ബുദ്ധിപരമായ പ്രവർത്തിക്കുന്നത് എന്നതിലൂടെയല്ല മറിച്ച് എത്ര മികച്ച രീതിയിൽ മികച്ച ഭാവിക്കായി നമ്മുടെ ബുദ്ധി ഉപയോഗപ്പെടുത്തുന്നുവെന്നതിലൂടെയാണ്', അവർ പറഞ്ഞു.

chip2-

രാജ്യത്തിൻ്റെ സെമികണ്ടക്ടർ മേഖലയിലെ വികസന ലക്ഷ്യം എന്നത് വെറും ചിപ്പ് നിർമ്മാണത്തിൽ ഒതുങ്ങുന്നതല്ല.പകരം സെമികണ്ടക്ടറുകൾ രൂപകൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതും പാക്ക് ചെയ്യുന്നതും ഉൾപ്പെടുന്നതാണത്.

ഇന്ത്യ സെമികണ്ടക്ടർ മിഷൻ എന്ന കേന്ദ്രസർക്കാർ പദ്ധതി മേഖലയ്ക്ക് വലിയ പ്രചോദനമാണ്. അതോടൊപ്പം ഒപ്പം, ധൊലേര , സാനന്ദ് എന്നിവിടങ്ങളിലെ പദ്ധതികളിലൂടെ ഗുജറാത്തും സെമികണ്ടക്ടർ വ്യവസായ രംഗത്തെ തങ്ങളുടെ സ്വാധീനം അടിവരയിടുന്നുണ്ട്, അവർ പറഞ്ഞു. എഐയെ പിന്തുണയ്ക്കുന്നതിൽ അടിസ്ഥാന സൌകര്യ വികസനത്തിൻ്റെ വളർന്നു വരുന്ന പ്രാധാന്യത്തെ കുറിച്ചും അവർ സംസാരിച്ചു. സെമികണ്ടക്ടർ ചിപ്പുകൾ, സെർവറുകൾ, ഡാറ്റ സെൻ്ററുകൾ, ഊർവിതരണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണിത്. ഇവയെല്ലാം തന്നെ സാങ്കേതിക മുന്നേറ്റത്തിന് വളരെ അത്യന്താപേക്ഷിതമാണെന്നും അവർ ചൂണ്ടിക്കാട്ടി.

എഐ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. 2035 ഓടെ പുനഃരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന എഐ ഇൻഫ്രാസ്ട്രച്കർ വികസനം ലക്ഷ്യം വെച്ച് 100 ബില്യണ്‍ ഡോളർ പദ്ധതി ഇതിനോടകം തന്നെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൌതം അദാനി പ്രഖ്യാപിച്ചിട്ടുണ്ട്.

വിശാഖപട്ടണത്ത് എഐ ഹബ് ആരംഭിക്കുന്നതിനായി ഗൂഗിളുമായി എഐ സഹകരിക്കുന്നുണ്ട്. അതോടൊപ്പം ഹൈപ്പർസ്കെയിലേഴ്സുമായും ക്ലൌഡ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാരുമായും കമ്പനി സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ വളർന്നുവരുന്ന കംമ്പ്യൂട്ടിംഗ് ആവശ്യതകളെ ഗ്രൂപ്പ് എത്രമാത്രം പിന്തുണയ്ക്കുന്നുവെന്നാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

സെമികണ്ടക്ടർ വൈദഗ്ധ്യത്തിലും ഗവേഷണത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ അദാനി സർവ്വകലാശാലാ

അഹമ്മദാബാദിൽ വരാനിരിക്കുന്ന മൾട്ടി ഡിസിപ്ലിനറി ഗ്ലോബൽ കാമ്പസിലൂടെ
സെമികണ്ടക്ടർ രൂപകൽപ്പന, നിർമ്മാണം , പാക്കിംഗ് എന്നിങ്ങനെയുള്ള മേഖലകളിലെ വൈദഗ്ധ്യം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഡോ പ്രീതി അദാനി വ്യക്തമാക്കി. യുവ എഞ്ചിനിയർമാർക്കുന്ന പ്രത്യേക പരിപാടികൾ, വിവിധ മേഖവകളിലുള്ള പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള എക്സിക്യൂച്ച് എജുക്കേഷൻ, കൂടാതെ അധ്യാപകരെ ലക്ഷ്യം വെച്ചുള്ള വിവിധ വികസന പദ്ധതികൾ എന്നിവയിലൂടെ
അക്കാദമിക പഠനം , ഗവേഷണം,വ്യവസായിക ആവശ്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് സർവ്വകലാശാലയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് അവർ വിശദീകരിച്ചു.

സാങ്കേതികപരമായ അറിവ് മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടത്. അതിനപ്പുറം വിദ്യാർത്ഥികളെ സ്വന്തം നിലയ്ക്ക് ചിന്തിക്കാനും അതിസങ്കീർണമായ പ്രതിസന്ധികൾ പരിഹരിക്കാനും നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനും പ്രാപ്തരാക്കണം.

വിവിധ മേഖലകളിലെ അറിവുകൾ കൂടിച്ചേരുമ്പോഴേ സാങ്കേതികമായ മുന്നേറ്റങ്ങൾ ഉണ്ടാകാറുള്ളവെന്ന് അവർ ഊന്നിപറഞ്ഞു. ഒരു ഡാറ്റാ സെൻ്റർ തണുപ്പുക്കുന്നതിന് ആവശ്യമായ ഊർജ്ജം വികസിപ്പിക്കുന്ന യുവ എഞ്ചിനിയറുടെ ഉദാഹരണവും അവർ പ്രസംഗത്തിൽ പ്രതിപാദിച്ചു. യൂനിവേഴ്സിറ്റി ലാബിൽ നടത്തുന്ന
ഗവേഷണത്തിലൂടെ കമ്പ്യൂട്ടിംങ് ചെലവുകൾ കുറക്കാനും വിഭവങ്ങളെ സംരക്ഷിക്കാനും സാങ്കേതിക മേഖലയിലേക്കുള്ള പ്രവേശനം എങ്ങനെ എളുപ്പത്തിൽ സാധ്യമാകുമെന്നതിനെ കുറിച്ചതെല്ലാം അവർ സംസാരിച്ചു.

ചിപ്സ് 2026ൽ പങ്കെടുത്ത് വിദഗ്ധർ

വ്യവസായ രംഗത്തെ പ്രമുഖർ, സെമികണ്ടക്ടർ മേഖലയിലെ വിദഗ്ധർ, ചിപ്പ് ഡിസൈൻ, നിർമ്മാണം, ഉയർന്നുവരുന്ന ജോലി അവസരങ്ങൾ എന്നിങ്ങനെ സെമി കണ്ടക്ടർ ആവാസ വ്യവസ്ഥയിൽ സംഭവിക്കുന്ന വികസനത്തെ കുറിച്ച് സംസാരിക്കാൻ കഴിവുള്ള അക്കാദമിക വിദഗ്ധർ എന്നിവരെല്ലാം പരിപാടിയുടെ ഭാഗമായിരുന്നു.

ക്വാൽകോം, എൻ.എക്സ്.പി സെമികണ്ടക്ടേഴ്‌സ്, മൈക്രോൺ ടെക്നോളജി, സിനോപ്സിസ്, സിറിൽ അമർചന്ദ് മംഗൾദാസ്, ഇൻഫിനിയോൺ ടെക്നോളജീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. വയർലെസ് ടെക്നോളജി, സെമികണ്ടക്ടർ ഡിസൈൻ, മെമ്മറി സ്റ്റോറേജ്, പവർ സിസ്റ്റംസ്, ലീഗൽ സർവ്വീസസ് എന്നീ വിഷയങ്ങളെ കുറിച്ചായിരുന്നു പ്രഭാഷണങ്ങൾ.

മൂന്ന് പാനൽ ചർച്ചകളും സംഘടിപ്പിച്ചു. ഇന്ത്യയിലെ ഭാവിയിലെ സെമികണ്ടക്ടർ ഡിസൈൻ എന്ന വിഷയത്തിലായിരുന്നു ഒരു ചർച്ച. ആഭ്യന്തര തലത്തിൽ ഡിസൈൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ചായിരുന്നു ഈ സെഷനിൽ ചർച്ച നടന്നത്.'സെമികണ്ടക്ടർ നിർമ്മാണം: ഇന്ത്യയുടെ സാങ്കേതിക ഭാവി പരിവപ്പെടുത്തുന്നു' എന്ന ചർച്ചയിൽ രാജ്യത്തിൻ്റെ സാങ്കേതിക വികസനത്തിൽ നിർമ്മാണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചാണ് പ്രതിപാദിച്ചത്.

സെമികണ്ടക്ടർ ആവാസ വ്യവസ്ഥയിലുള്ള ജോലി സാധ്യതകൾ എന്ന വിഷയത്തിലായിരുന്നു മൂന്നാമത്തെ ചർച്ച. ഉയർന്നുവരുന്ന ജോലി അവസരങ്ങൾ, ആവശ്യമായ വൈദഗ്ധം, വളർന്നുവരുന്ന പ്രൊഫഷണലുകൾക്കുള്ള സാധ്യതകൾ തുടങ്ങിയ കാര്യങ്ങളാണ് ഈ സെഷനിൽ സംസാരിച്ചത്.

ഐ.ഐ.ടി മണ്ഡി, വി.എൽ.എസ്.ഐ സൊസൈറ്റി ഓഫ് ഇന്ത്യ, സിറിൽ അമർചന്ദ് മംഗൾദാസ് എന്നിവരുടെ സഹകരണത്തോടെയാണ് അദാനി സർവ്വകലാശാല ഈ പരിപാടി സംഘടിപ്പിച്ചത്.

ഭാവി വളർച്ചയ്ക്കായി കൈകോർത്ത് വ്യവസായ-അക്കാദമിക വിദഗ്ധർ

കമ്പനികൾ യഥാർത്ഥ പ്രശ്നങ്ങൾ യൂനിവേഴ്സിറ്റി ക്ലാസ് റൂമുകളിലേക്കും ലബോറട്ടറികളിലേക്കും കൊണ്ടുവന്നാൽ മാത്രമേ അർത്ഥവത്തായ ഗവേഷണങ്ങളും പ്രായോഗിക പ്രൊജക്ടുകളും ദീർഘകാലപങ്കാളിത്തവുമെല്ലാം സാധ്യമാകുകയുള്ളൂവെന്നും ഡോ പ്രീതി അദാനി പറഞ്ഞു. വിദ്യാർത്ഥികളിൽ കൌതുകവും ചിന്തകളും തുറന്നുപറയാനുള്ള മാനസിക സാഹചര്യവും അധ്യാപകർ ഒരുക്കം. സെമികണ്ടക്ട മേഖലയിലെ വെല്ലുവിളികളിൽ നിരാശപ്പെടരുതെന്നും അവർ യുവ എഞ്ചിനിയർമാരോട് അഭ്യർത്ഥിച്ചു.

എത്രമാത്രം നിക്ഷേപങ്ങൾ പ്രഖ്യാപിച്ചുവെന്നോ അല്ലെങ്കിൽ എന്തൊക്കെ പുതിയ സംവിധാനങ്ങൾ സ്ഥാപിച്ചോ എന്നതായിരിക്കരുത് ഭാവിയിലെ ചിഫ്സ് കോണ്‍ഫറൻസുകളിലെ പ്രധാന വിഷയങ്ങളെന്നും പകരം കണ്ടുപിടിത്തങ്ങളെ കുറിച്ചും സഹകരണങ്ങളെ കുറിച്ചും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലുള്ള യുവാക്കളുടെ പങ്കിനെ കുറിച്ചുമെല്ലാമാണ് പ്രതിപാദിക്കേണ്ടത്. ഭാവിയെ മികച്ചതാക്കുന്നതിൽ രാജ്യത്തെ മനുഷ്യരുടെ ബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും യഥാർത്ഥത്തിൽ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റം നിർവചിക്കപ്പെടുകയെന്നും പ്രീതി അദാനി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma