Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുഡിഎഫ് വന്നാൽ എൻ്റെ പണി പോകും രാഹുൽ ജി' ; രാ​ഹുൽ ​ഗാന്ധിയ്ക്ക് മുന്നിൽ പരാതിയുമായി 'കാലൻ'..വീഡിയോ

കോഴിക്കോട്; കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുൻപിൽ പരാതിയുമായി 'കാലൻ'. ഞെട്ടേണ്ട ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന യു ഡി എഫിന്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രചരണത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലൻ്റെ 'എൻട്രി'. ഈ പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഗദയേന്തിയ 'യമരാജൻ' രാഹുൽ ഗാന്ധിയോട് പരാതിപ്പെടുന്നതായി വീഡിയോയിൽ കാണാം. ഇൻഷുറൻസ് പ​ദ്ധതി നടപ്പിലായാൽ കേരളത്തിലെ ജനങ്ങളുടെ മരണ നിരക്ക് കുറയുമെന്നും ഇതോടെ തനിക്ക് ജോലിയില്ലാതെ ആകുമെന്നുമാണ് പരാതി. നിങ്ങളുടെ ജോലി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് രാഹുൽ കാലന് നൽകുന്ന മറുപടി. ഈ പ്രചരണ വീഡിയോയെ കുറിച്ച് രാഹുൽ ഗാന്ധിയും എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

udf1

'ഇന്നലെ ബാലുശ്ശേരിയിൽ വെച്ച് യമരാജനെ കണ്ടു. നിർഭാഗ്യവശാൽ എന്നെയോ മറ്റ് യുഡിഎഫ് നേതാക്കളെയോ കണ്ടതിൽ അദ്ദേഹത്തിന് സന്തോഷമുണ്ടായിരുന്നില്ല. യുഡിഎഫിന്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് യമരാജന്റെ ജോലി ഇല്ലാതാക്കുമെങ്കിലും, ഞങ്ങൾ അദ്ദേഹത്തിന് മറ്റൊരു ജോലി കണ്ടെത്തിക്കൊടുക്കും',രാഹുൽ ഗാന്ധി കുറിച്ചു.

"ഞങ്ങളുടെ ദൗത്യം ലളിതമാണ് - കേരളത്തിലെ ഒരു കുടുംബത്തിനും ഒരു മെഡിക്കൽ പ്രതിസന്ധിയുടെ സാമ്പത്തിക ഭാരം അനുഭവിക്കേണ്ടി വരരുത്.രോഗം ഒരു കുടുംബത്തിന്റെ അന്തസ്സിനെയോ സമ്പാദ്യത്തെയോ ഭാവിയെയോ കവർന്നെടുക്കുന്നില്ലെന്ന് 25 ലക്ഷം രൂപയുടെ പരിരക്ഷയിലൂടെ ഞങ്ങൾ ഉറപ്പാക്കും. ആരോഗ്യ സംരക്ഷണം ഒരു അവകാശമാണ്, ഓരോ കേരളീയനും അത് യാഥാർത്ഥ്യമാക്കാൻ യുഡിഎഫ് ഇവിടെയുണ്ട്', പോസ്റ്റിൽ രാഹുൽ ഗാന്ധി വിശദീകരിച്ചു.

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൂടാതെ, അഞ്ച് 'ഇന്ദിരാ ഗ്യാരന്റികളും' യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കും തുടങ്ങിയവയാണ് ഇത്. ചെറുകിട ബിസിനസ്സുകൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പകളും യു ഡി എഫ് വാഗ്ദാനങ്ങളിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+