കോടികള്‍ പൊടിച്ച് എല്‍ഡിഎഫിന്റെ ക്യാംപെയ്ന്; കുഞ്ഞന്‍ സ്റ്റിക്കറിലൂടെ ചെക്ക് വെച്ച് കോണ്‍ഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തൊട്ട് സംസ്ഥാനത്ത് കളംപിടിച്ചിരിക്കുകയാണ് പ്രചരണ ബോര്‍ഡുകള്‍. സംസ്ഥാനത്തുടനീളം കൂറ്റന്‍ പരസ്യ ബോര്‍ഡുകളുമായി കളം നിറയുകയാണ് പ്രധാന മുന്നണികളെല്ലാം. ആകര്‍ഷകമായ പരസ്യവാചകങ്ങളുമായി മൂന്ന് മുന്നണികളും പ്രധാനയിടങ്ങളിലെല്ലാം കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിലയിരുത്തപ്പെടുമ്പോഴും എണ്ണത്തില്‍ കൂടുതല്‍ എല്‍ഡിഎഫ് ബോര്‍ഡുകളാണ്.
പലയിടങ്ങളിലും കണ്ണായ സ്ഥലത്ത് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളാണ് എല്‍ഡിഎഫ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് കോടികള്‍ ചെലവഴിച്ചിട്ടുണ്ടാകും എന്ന് തീര്‍ച്ച. പിണറായി വിജയന്റെ ചിത്രത്തോടൊപ്പം മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന ക്യാപ്ഷനോട് കൂടി പടുകൂറ്റന്‍ പരസ്യ ബോര്‍ഡുകളാണ് സംസ്ഥാനത്തിന്റെ ഗ്രാമ - നഗര വ്യത്യാസമില്ലാതെ എല്‍ഡിഎഫ് വെച്ചിരിക്കുന്നത്.

പ്രധാന റോഡുകളുടെ ഇരുവശങ്ങളിലെല്ലാം പിണറായി വിജയന്റെ ചിത്രത്തോടെയുള്ള പരസ്യബോര്‍ഡുകള്‍ കാണാനാകും. പ്രചരണ യുദ്ധത്തില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടുന്നു എന്ന് തോന്നിപ്പിക്കുന്നതിനിടെ മാസ്റ്റര്‍ സ്ട്രോക്കുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. എല്‍ഡിഎഫിനെ പോലെ കൂറ്റന്‍ ഫ്ളക്സോ കോടികളുടെ ധാരാളിത്തമോ ഒന്നുമില്ലാതെ ചെറിയൊരു സ്റ്റിക്കറിലൂടെ എല്‍ഡിഎഫിന്റെ കാറ്റഴിച്ച് വിട്ടിരിക്കുകയാണ് യുഡിഎഫ്.
പ്രധാന നഗര കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ബോര്‍ഡുകള്‍ക്ക് സമീപം, നിരത്തില്‍ ഒരു ചെറിയ സ്റ്റിക്കര്‍ പതിച്ചാണ് വത്യസ്ത രീതിയിലുള്ള തിരിച്ചടിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. കാല്‍നട യാത്രക്കാരുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന തരത്തിലാണ് സ്വര്‍ണം കട്ടത് ആരെന്ന് കണ്ടെത്താന്‍ മുകളിലേക്ക് നോക്കുക എന്ന സ്റ്റിക്കറുകള്‍ നിരത്തുകളില്‍ പതിപിച്ചിരിക്കുന്നത്.
ഇതിലേക്ക് കടന്നു നിന്ന് നേരെ മുകളിലേക്ക് നോക്കിയാല്‍ കാണുന്നത് പിണറായി വിജയന്റെ ചിത്രവും എല്‍എഡിഎഫ് അല്ലാതെ മറ്റാര് എന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുമാണ്. തിരുവനന്തപുരത്തിന്റെ നഗരഹൃദയമായ സ്റ്റാച്യൂ ജംങ്ഷനില്‍ പതിപ്പിച്ച സ്റ്റിക്കര്‍ ഇതിനോടകം കാല്നടയാത്രകര്ക്കിടയില് കൗതുകം ഉയര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഈ സ്റ്റിക്കറുകള്‍ പതിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതായത് കോടികള്‍ മുടക്കി സംസ്ഥാനത്ത് ഉടനീളം ഉയര്‍ത്തിയ ബോര്‍ഡുകള്‍ക്ക് 1000 രൂപ പോലും ചിലവില്ലാത്ത ഒരു ചെറു സ്റ്റിക്കര്‍ ഉപയോഗിച്ച് ചെക്ക് വെച്ചിരിക്കുകായണ് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയിലും ഈ സ്റ്റിക്കര്‍ തിരിച്ചടി വലിയ ചര്‍ച്ചയായിട്ടുണ്ട്. ഏതായാലും കോടികള്‍ പൊട്ടിച്ച് എല്‍ഡിഎഫ് സ്ഥാപിച്ച പരസ്യ ബോര്‍ഡുകളുടെ ആകര്‍ഷണം മറച്ചതിനൊപ്പം വോട്ടര്‍മാര്‍ക്ക് മുന്നില്‍ ശബരിമല ക്രമക്കേട് കൂടി ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
നേരത്തെ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോഴും ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയിരുന്നു. സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി രാഹുല്‍ പ്രസംഗത്തിനിടെ പാടിയതും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ക്രിയാത്മകവും എന്നാല്‍ ലളിതവുമായ പോസ്റ്റര്‍ പ്രചരണത്തിലൂടെ എല്‍ഡിഎഫിന്റെ ധൂര്‍ത്തിന് കോണ്‍ഗ്രസ് മറുപടി നല്കിയിരിക്കുമന്ന് എന്നതും ശ്രദ്ധേയമാണ്.
-
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം!















Click it and Unblock the Notifications