മുംബൈ എയർപോർട്ട് ടി1 നവീകരണം;91ശതമാനം അന്താരാഷ്ട്ര സർവ്വീസുകളേയും ബാധിക്കില്ല

ടെർമിനൽ 1ൻ്റെ പുനഃർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാലും ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷ്ണൽ (സിഎസ്എംഐഎ)വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങളെ ബാധക്കില്ലെന്ന് എയർപോർട്ട് അധികൃതർ. 2027 ലെ സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 50 അന്താരാഷ്ട്ര എയർലൈൻസുകളിൽ 39 എമഅണവും എയർപോർട്ടിൽ തന്നെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ബാക്കി 11 എയർലൈനുകൾ 2027 മാർച്ച് അവസാനത്തോടെ നവി മുംബൈ ഇൻ്റർനാഷ്ണൽ എയർപോർട്ടിലേക്ക് മാറ്റും. 16 ഇടങ്ങളിലേക്ക് മാത്രമേ ഈ എയർലൈൻസുകൾക്ക് സർവ്വീസ് ഉള്ളൂവെന്നും വിമാനത്താവളവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

എമിറേറ്റ്‌സ്, എത്തിഹാദ് എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ്, ശ്രീലങ്കൻ എയർലൈൻസ്, തായ് എയർവേയ്‌സ്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, എയർ ഫ്രാൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന എയർലൈൻസുകളെല്ലാം തന്നെ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷ്ണൽ എയർപോർട്ടിലെ ടെർമിനൽ 2 ൽ നിന്ന് തന്നെ പ്രവർത്തിക്കും.

mumbaiairport-

1964 ലാണ് ടെർമിനൽ 1 ആരംഭിച്ചത്.2017 സ്റ്റട്രക്ച്വലും 2024 ൽ ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും നടത്തിയ ഓഡിറ്റുകൾ സുരക്ഷപ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ആറ് പതിറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടത്തിന് പകരം ആധുനിക അടിസ്ഥാന സൌകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുന്നതായിരുന്നു ഓഡിറ്റ് റിപ്പോർട്ട്.

അതേസമയം നിർമ്മാണപ്രവർത്തനങ്ങളെ തുടർന്ന് എയർലൈൻസുകളെ നവി മുംബൈ എയർപോർട്ടിലേക്ക് മാറ്റുന്നത് മൂലം പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ (ത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷ്ണൽ എയർപോർട്ടിലെ 55 മില്യണ്‍ യാത്രക്കാരിൽ 9 ശതമാനം) ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇൻഡിഗോ, എയർ ഇന്ത്യ, അകാസ എയർ തുടങ്ങിയ വിമാന സർവ്വീസുകളാണ് നവി മുംബൈ എയർപോർട്ടിലേക്ക് പ്രധാനമായും സർവ്വീസ് മാറ്റുന്നത്. നിശ്ചിത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവ്വീസുകളിൽ മാത്രമായിരിക്കും മാറ്റം. സർവ്വീസുകൾ തടസപ്പെടാതിരിക്കാനും എയർപോർട്ട് പ്രവർത്തനങ്ങൾ സുഗമമായി നടപ്പാക്കുന്നതിനുമാണ് ഇത്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ എയർപോർട്ട് ശേഷി പ്രതിവർഷം 15 മില്യണിൽ നിന്നും 20 മില്യണായി വർധിപ്പിക്കാനാകും. അതായത് 33 ശതമാനം വർധനവ്. യാത്രക്കാരിടെ നടപടി ക്രമങ്ങൾ, സുരക്ഷ പരിശോധന, മറ്റ് അടിസ്ഥാന സൌകര്യങ്ങൾ എന്നിവയിലെല്ലാം മാറ്റങ്ങൾ വരും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2029 ഓടെ ടെർമിനൽ പൂർണമായും തുറക്കാനാകുമെന്നാണ് വിലയിരുത്തൽ. ടെർമിനൽ തുറന്ന് കഴിഞ്ഞാൽ എല്ലാ എയർലൈൻസുകൾക്കും അവരുടെ പഴയ സ്ലോട്ടുകൾ തന്നെ അനുവദിക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

എയർലൈൻസുകൾ നവി മുംബൈ എയർപോർട്ടിലേക്ക് മാറ്റുന്നതോടെ അന്താരാഷ്ട്ര സർവ്വീസുകളുടെ പ്രവർത്തനങ്ങളെ ബാധിക്കാതെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സിഎസ്എംഐഎയ്ക്ക് സാധിക്കും. അതുപോലെ തന്നെ മുംബൈയിലെ മറ്റൊരു പ്രധാന എയർപോർട്ടായ നവി മുംബൈ എയർപോർട്ടിനെ സംബന്ധിച്ച് ഈ തിരക്കുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma