മുംബൈ എയർപോർട്ടിലെ ടെർമിനൽ 1B-യുടെ നോർത്ത് സെക്ഷൻ പുനഃർവികസനം ഉടൻ; നടപടികൾ ഇങ്ങനെ

മുംബൈ ഇൻ്റർനാഷ്ണൽ എയർപോർട്ടിലെ ടെർമിനൽ 1B-യുടെ നോർത്തേണ്‍ സെക്ഷൻ്റെ പുനഃർവികസന നടപടികൾ ഉടൻ ആരംഭിക്കും. 60 വർഷത്തോളം പഴക്കമുള്ള കെട്ടിട്ടത്തിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഘട്ടം ഘട്ടമായിട്ടായിരിക്കും നടപടികൾ.

അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന് (എഎഎച്ച്എൽ) കീഴിലാണ് മുംബൈ എയർപോർട്ട് പ്രവർത്തിക്കുന്നത്. പ്രതിവർഷം 55 മില്യണ്‍ യാത്രക്കാരാണ് എയർപോർട്ടിനെ ആശ്രയിക്കുന്നതെന്നാണ് കണക്കുകൾ. നോർത്തേണ്‍ സെക്ഷൻ്റെ പണികൾ ആരംഭിച്ചാൽ ഏകദേശം 5 ലക്ഷത്തോളം അതായത് 9 ശതമാനം യാത്രക്കാരെയായിരിക്കും ബാധിക്കുക. അസൌകര്യങ്ങൾ ഒഴിവാക്കി പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ എയർലൈനുകൾക്ക് തങ്ങളുടെ സർവീസുകൾ താൽക്കാലികമായി നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റാൻ എഎഎച്ച്എൽ അനുമതി നൽകിയിട്ടുണ്ട്. സർവ്വീസുകൾ സുഗമമായി മാറ്റുന്നതിന് എയർലൈൻസുകൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും എഎഎച്ച്എൽ അറിയിച്ചു.

adani2-6

'പണികൾ ആരംഭിച്ചാലും 91 ശതമാനം വരുന്ന യാത്രക്കാരേയും ഇത് ബാധിക്കില്ല', എഎഎച്ച്എൽ സിഇ അരുണ്‍ ബൻസാൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ടി1 ബിയുടെ വടക്കുഭാഗം മാത്രമാണ് പൊളിക്കുന്നത്. ഇത് യാത്രക്കാരെയോ സർവ്വീസുകളെയോ കാര്യമായി ബാധിക്കില്ല. മാത്രമല്ല നവി മുംബൈ എയർപോർട്ടിലേക്കുള്ള മാറ്റം താത്കാലികം മാത്രമാണ്',അദ്ദേഹം പറഞ്ഞു.

ടെർമിനൽ വണ്ണിനെ കുറിച്ചുള്ള സുരക്ഷ ആശങ്കകൾ നേരത്തേ തന്നെ ഉയർന്നിരുന്നു. എന്നാൽ താത്കാലികമായി വിമാന സർവ്വീസുകൾ മാറ്റാൻ മറ്റൊരു ബദൽ സംവിധാനം ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ ടെർമിനിൽ 1 ൽ തീപ്പിടത്തമുണ്ടായത് സ്ഥിതി കൂടുതൽ രൂക്ഷമാക്കി. നവി മുംബൈ എയർപോർട്ട് പ്രവർത്തനം ആരംഭിച്ചതോടെയാണ് നടപടികൾ വേഗത്തിൽ തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്', കമ്പനി വ്യക്തമാക്കി.

2027 ജനുവരിയോടെയാകും പ്രവർത്തനങ്ങൾ ആരംഭിക്കുക. പണികൾ പൂർത്തിയാകുന്നതോടെ ടെർമിനലിൻ്റെ ശേഷി 33 ശതമാനം ഉയരും. അതായത് 15 ലക്ഷത്തിൽ നിന്നും 20 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. എയർലൈനുകൾക്ക് മുൻപ് ഉണ്ടായിരുന്ന സ്ലോട്ടുകൾ കൂടാതെ അധിക സ്ലോട്ടുകളും അനുവദിക്കുമെന്നും കമ്പനി അറിയിച്ചു.

വിവിധ എയർലൈനുകൾ ആശങ്ക പങ്കുവെച്ചതിനെ തുടർന്ന് 2020 ൽ തന്നെ ടെർമിനൽ 1 ൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നിരുന്നു. നിർദ്ദിഷ്ട പുനഃർവികസന നടപടികൾ സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ എയർോപർട്ട്സ് എകണോമിക് റെഗുലേറ്ററി അതോറിറ്റിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. അംഗീകൃത താരിഫ് ഘടനയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. എയർലൈനുകൾ ഉയർത്തിയ ആശങ്കകൾ ഞങ്ങൾ പരിഗണിക്കുന്നുണ്ട്. അതോടൊപ്പം തന്നെ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കണം പ്രാധാന്യം. ഇനിയും നടപടികൾ വൈകിയാൽ ലക്ഷക്കണക്കിനെ യാത്രക്കാരെ ബാധിച്ചേക്കും', ബൻസാൽ വ്യക്തമാക്കി.

നവി മുംബൈ എയർപോർട്ടിൽ ഇൻസെൻ്റീവ് അനുവദിക്കും

നവി മുംബൈ എയർപോർട്ടിൽ പുതിയ എയർലൈനുകൾക്ക് ഇൻസെൻ്റീവ് അനുവദിക്കും
മാത്രമല്ല അന്താരാഷ്ട്ര യാത്രക്കാർക്ക് ക്യാഷ് വൌച്ചറുകളും നൽകും. നവി മുംബൈ എയർപോർട്ട് കുടുതൽ എയർലൈൻസുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണെന്നും എല്ലാ അടിസ്ഥാന സൌകര്യങ്ങളും എയർപോർട്ടിൽ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. നവി മുംബൈ എയർപോർട്ട് യാഥാർത്ഥ്യമായതിനാലാണ് പൂർണമായും അടച്ചിടാതെ തന്നെ ടെർമിനൽ 1 ൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സാധിക്കുന്നതെന്നും ബൻസാൽ വിശദീകരിച്ചു.

അദാനി എയർപോർട്ട് ഹോർഡിംഗ്സ് ലിമിറ്റഡ്

അദാനി എൻ്റർപ്രൈസ് ലിമിറ്റഡിൻ്റെ ഉപസ്ഥാപനമാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്. രാജ്യത്ത് എട്ട് എയർപോർട്ടുകളാണ് കമ്പനിക്ക് കീഴിൽ ഉള്ളത്. രാജ്യത്തെ ആകെ യാത്രക്കാരുടെ 23 ശതമാനത്തിലധികവും കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. വ്യോമയാന സേവനങ്ങൾ, യാത്രക്കാർക്കുള്ള സൌകര്യങ്ങൾ, വ്യോമയാന ഇതര സൌകര്യങ്ങൾ, നഗരവികസന പദ്ധതികൾ എന്നിവയും ഇതിൻ്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma