മുംബൈ എയർപോർട്ട് ടി1 പുനർനിർമ്മാണം:അന്താരാഷ്ട്ര റൂട്ടുകൾ മാറ്റാൻ സന്നദ്ധത അറിയിച്ച് വിമാനക്കമ്പനികൾ

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) നിന്നും വിവിധ അന്താരാഷ്ട്ര സർവ്വീസുകൾ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (എൻഎംഐഎ) മാറ്റാൻ നിർദേശം നൽകി കമ്പനികൾ. മുംബൈ എയർപോർട്ട് ടെർമിനൽ 1 (ടി1)ൽ പുനർനിർമ്മാണം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

മാറ്റം സംബന്ധിച്ച് മുംബൈ ഇൻ്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡ് ചീഫ് എയർപോർട്ട് ഓഫീസർ വിഷ്ണു മോൻ ജാ സിവിൽ ഏവിയേഷൻ സെക്രട്ടറിക്ക് കത്ത് കൈമാറി. വിമാനകമ്പനികൾ ഇക്കാര്യത്തിൽ അദാനി എയർപോർട്ട് ഹോൾഡിംസിനോട് നിർദേശം തേടിയതായി കത്തിൽ പറയുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, അകാസ എയർ എന്നീ കമ്പനികൾ ഇതിനോടകം തന്നെ സർവ്വീസുകൾ മാറ്റാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

t1-970

14 സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളെ ബാധിക്കും

അയാട്ട സമ്മർ ഷെഡ്യൂളിൻ്റെ ആരംഭമായ മാർച്ച് 28 2027 ഓടെ 14 സ്ഥലങ്ങളിലേക്കുള്ള സ്ലോട്ടുകളാണ് സിഎസ്എംഐഎ താത്കാലികമായി സസ്പെൻ്റ് ചെയ്തിരിക്കുന്നത്. ഈ സർവ്വീസുകൾ എൻഎംഐഎയിൽ നിന്നും പ്രവർത്തിക്കും. ബഹ്റൈൻ, ദമാം, ധാക്ക, ദോഹ, ഫുജൈറ, ജക്കാർത്ത, ജിദ്ദ, കാഠ്മണ്ഡു, കുവൈറ്റ് സിറ്റി, മദീന, മസ്‌കറ്റ്, റാസൽഖൈമ, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളാണ് പ്രധാനമായും തടസപ്പെടുക.

ഒരേ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ രണ്ട് എയർപോർട്ടുകളിലായി വിഭജിക്കപ്പെടുന്നതിന് പകരം ഒറ്റ എയർപോർട്ടിൽ നിന്ന് തന്നെ സർവ്വീസ് നടത്തുന്ന തരത്തിലൂള്ള ക്രമീകരണം ഉപകാരപ്രദമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിർമ്മാണം നടക്കുന്നത് ടി1 ടെർമിനലിൽ മാത്രമായതിനാൽ സിഎസ്എംഐഎയുടെ 91 ശതമാനം ശേഷിയേയും ബാധിക്കില്ലെന്നും കത്തിൽ വിശദമാക്കി.

പ്രതിവർഷം 5 മില്യണ്‍ യാത്രക്കാരെ സിഎസ്എംഐഎ വിമാനത്താവളത്തിൽ നിന്ന് മാറ്റേണ്ടതുണ്ട്. ഇതിൽ 30 ലക്ഷം യാത്രക്കാരുടെ സർവ്വീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ ഏറ്റെടുക്കാനാണ് പദ്ധതി.

ഏതൊക്കെ സ്ലോട്ടുകളായിരിക്കും മാറ്റാൻ സാധിക്കുകയെന്നത് സംബന്ധിച്ച് നവംബർ 3 ഓടെ എയർപോർട്ട് ഓപ്പറേറ്റേഴ്സ് കമ്മിറ്റി അംഗങ്ങൾ അറിയിക്കണമെന്ന് കത്തിൽ നിർദേശം ഉണ്ട്. നിർദേശം നൽകിയില്ലെങ്കിൽ ഈ 14 സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളും മിയാൽ മാറ്റുമെന്നും കത്തിൽ പറയുന്നു. ഇത്തരത്തിൽ മാറ്റുന്നത് യാത്ര സുഗമമാകാനും യാത്രാക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറച്ച് യാത്രാനുഭവം മികച്ചതാക്കാനും സഹായിക്കുമെന്നും കത്തിൽ പറഞ്ഞു. അതേസമയം നടപടി ഏകപക്ഷീയമാണെന്ന വിമർശനങ്ങളേയും അധികൃതർ തള്ളി.

വിമാനക്കമ്പനികളുടെ പദ്ധതികൾ ഇങ്ങനെ

ഇൻഡിഗോ-ദിവസേനയുള്ള 12 അന്താരാഷ്ട്ര സർവ്വീസുകൾ എൻഎംഐഎയിലേക്ക് മാറ്റാമെന്ന് ഒക്ടോബർ 25 ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയ്ക്കും ജുലൈക്കും ഇടയിൽ 12 സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളാണ് മാറ്റുക.

എയർഇന്ത്യ-2026 ഡിസംബർ മുതൽ ദിവസേനയുള്ള നാല് ആഭ്യന്തര സർവ്വീസുകൾ മാറ്റാമെന്നാണ് കമ്പനി അറിയിച്ചത്. അനുമതി ലഭിക്കാനുള്ള കുവൈത്ത് സർവ്വീസുകളും നിലവിലെ ഒമാൻ സർവ്വീസുകളും അടുത്ത വർഷം ജനുവരിയോടെ മാറ്റും. ജിദ്ദ,ദമാം, ദോഹ, മസ്കറ്റ്, ഷാർജ എന്നിവ 2027 നോർത്തേണ്‍ സമ്മർ കാലയളവിൽ മാറ്റും.

അകാസ എയർ- 2026 ഡിസംബറോടെ മുംബൈ-ജിദ്ദ സർവ്വീസുകൾ എൻഎംഐഎയിലേക്ക് മാറ്റും.

ടി1 പുനർനിർമ്മിക്കാൻ കാരണം

1964 ലാണ് ടി1 കമ്മീഷൻ ചെയ്തത്. 1.5 കോടിയാണ് ടെർമിനലിൻ്റെ യാത്ര ശേഷി. 2017 സ്ട്രക്ചലും 2024 ൽ ബോംബെ ഐഐടിയും നടത്തിയ സ്ട്രക്ചറൽ ഓഡിറ്റിൽ ടെർമിനലിലെ അടിസ്ഥാന സൌകര്യങ്ങൾ സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷമായി ടെർമിനൽ പുനർനിർമ്മിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. നിലവിൽ 2027 ഏപ്രിലോടെയാണ് പൊളിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. പുനർനിർമ്മിക്കുന്നതോടെ ടെർമിനലിൻ്റെ യാത്ര ശേഷം 20 കോടിയാകും. കോണ്‍ടാക്ട് സ്റ്റാൻ്റുൾ 7ൽ നിന്നും 25 ആകും, ചെക്കൻ കൌണ്ടറുകൾ 74 ൽ നിന്ന് 109 ആയി ഉയരും. ബാഗേഡ് ബെൽറ്റ് 5ൽ നിന്നും 11 ആക്കും. സെക്യൂരിറ്റി ലെയ്നുകൾ എട്ടിൽ നിന്നും 15 ആക്കും. 2030 ഓടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെർമിനൽ 2 വികസനം

ടെർമിനൽ 2ൽ നോർത്ത് -വെസ്റ്റ് പിയറിൻ്റെ നിർമ്മാണ് അടുത്ത വർഷം ജനുവരിയോടെ ആരംഭിക്കും.നാല് ബസ് ബോഡിംഗ് ഗെയിറ്റുകൾ ഉൾപ്പെടെ മാർച്ച് 2029 ഓടെ പണികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും. സിഎസ്എംഐഎയുടെ ആകെ ശേഷി ഇതോടെ 5.5 കോടിയിൽ നിന്നും 6.5 കോടിയായി വർധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഇല്ലാതാകുന്ന സ്ലോട്ടുകൾ ടെർമിനൽ 2ൻ്റെ പ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് തിരികെ കൊണ്ടുവരുമെന്നും മിയാൽ അറിയിച്ചു.

എൻഎംഐഎയുടെ ശേഷി 2 കോടി (ആഭ്യന്തരം 15 കോടി, അന്തരാഷ്ട്രം-5 കോടി) ആയിരുന്നു. ഇത് 9 കോടിയായി വികസിപ്പിക്കാൻ പദ്ധതിയുണ്ട്. അന്താരാഷ്ട്ര വിഭാഗങ്ങളിൽ 55 ചെക്കൻ-ഇൻ കൌണ്ടറുകൾ, 24 ഇലക്ട്രോണിക് ഗേറ്റുകൾ, 26 എമിഗ്രേഷൻ കൌണ്ടറുകൾ, 32 ഇമിഗ്രേഷൻ കൌണ്ടറുകൾ എന്നിവയുണ്ട്. കൂടുതൽ സർവ്വീസുകൾ നിയന്ത്രിക്കാൻ റണ്‍വേയും എയർസൈഡും സജ്ജമാണെന്നും കമ്പനി പ്രസ്തവനയിൽ പറഞ്ഞു.

സപ്റ്റംബറിൽ അംഗീകരിച്ച പുതിയ താരിഫ് പ്ലാൻ പ്രകാരം എൻഎംഐഎയ്ൽ നിന്നും ആരംഭിക്കുന്ന പുതിയ അന്താരാഷ്ട്ര സർവ്വീസുകൾ ലാൻ്റിംഗ് ഫീസ് നൽകേണ്ടതില്ല. മാത്രമല്ല രണ്ടാം വർഷത്തിൽ പകുതി നിരക്ക് മാത്രം നൽകിയാൽ മതിയാവും. സിഎസ്എംഐയിലെ ഉയർന്ന യൂസർ ഡെവലപ്മെൻ്റ ഫീ പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര യാത്രക്കാർക്ക് എൻഎംഐഎ കാഷ് വൌച്ചറുകളും നൽകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma