നവരാത്രി ആഘോഷം;ശ്രീമദ് രാജ്ചന്ദ്ര ആശ്രമം സന്ദർശിച്ച് ഗൗതം അദാനിയും ഡോ പ്രീതി അദാനിയും

നവരാത്രി ആഘോഷങ്ങൾക്കിടെ ദക്ഷിണ ഗുജറാത്തിലുള്ള ശ്രീമദ് രാജ്ചന്ദ്ര ആശ്രമം സന്ദർശിച്ച്
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും അദാനി ഫൌണ്ടേഷൻ ചെയർപേഴ്സണ്‍ ഡോ പ്രീതി അദാനിയും. ഞായറാഴ്ച രാത്രിയാണ് ഇരുവരും ആശ്രമത്തിലെത്തിയത്. തുടർന്ന് ഗുരുദേവ്ശ്രീ രാകേഷ്ജിയുടെ അനുഗ്രഹം തേടി മടങ്ങി.

ആത്മീയത, നിസ്വാർത്ഥമായ സേവനം, ആരോഗ്യമേഖലയുമായും സ്ത്രീകളുടേയും യുവാക്കളുടേയും ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള ക്ഷേമ പ്രവർത്തന നടപടികൾ എന്നിവയിൽ ശ്രദ്ധയൂന്നിക്കൊണ്ടായിരുന്നു സന്ദർശനം. സന്ദർശനത്തേക്കുറിച്ച് ഗൌതം അദാനി എക്സിൽ പങ്കുവെച്ചു. ശ്രീമദ് രാജ്ചന്ദ്ര ആശ്രമത്തിൽ സന്ദർഷിച്ച് ഗുരുദേവ്ശ്രീ രാകേഷ്ജിയുടെ അനുഗ്രഹം നേടിയെന്ന് അദാനി പോസ്റ്റിൽ പറഞ്ഞു. ശ്രീമദ് രാമചന്ദ്രജിയുടെ ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹത്തിൽ 'ചരണ്‍ പക്ഷൽ' നടത്താൻ ലഭിച്ച അവസരം തന്നെ ആഴത്തിൽ സ്പർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

gau-4323

അതേസമയം സന്ദർശനത്തിനിടെ സാധനയും (ആത്മീയ നടപടികൾ) സേവയും (നിസ്വാർത്ഥമായ സേവനം) തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൂജ്യ ഗുരുദേവശ്രീ പ്രതിപാദിച്ചു. നല്ലതിന് വേണ്ടി ഒരാളുടെ ജീവിതവും ശ്രോതസുകളും അവസരങ്ങളേയുമെല്ലാം ഉഴിഞ്ഞുവെയ്ക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

ആശ്രമത്തിൽ നടന്ന സത്സംഗിലും ഇരുവരും പങ്കെടുത്തു. ആശ്രമത്തിലെ ധ്യാന-ആത്മീയ പ്രഭാഷണ കേന്ദ്രമായ രാജ് സഭാഗൃഹത്തിൽ ആണ് സത്‌സംഗ് നടന്നത്. മനുഷ്യൻ ആത്മീയമായ കാര്യങ്ങൾ ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പൂഡ്യ ഗുരുദേവശ്രീ സംസാരിച്ചു. അതേസമയം സന്ദർശനത്തിനിടെ മിഷനിലെ യുവാക്കളുമായി ദഗൌതം അദാനി സംസാരിച്ചു.

സ്ത്രീകളുടെ സെൻ്ററും ആശുപത്രിയും സന്ദർശിച്ച് ഡോ പ്രീതി അദാനി

'ശ്രീമദ് രാജ്ചന്ദ്ര സർവമംഗൾ സെന്റർ ഫോർ എക്‌സലൻസ് ഫോർ വുമൺ സന്ദർശിച്ച് ഡോ പ്രീതി അദാനി. നൈപുണ്യ വികസനം, ഉപജീവന വഴികൾ, സംരഭകത്വ പരിപാടികൾ എന്നിവയിലൂടെ നേട്ടം കൊയ്യുന്ന ഗോത്രവർഗത്തിലെ സ്ത്രീകളുമായി അവർ സംസാരിച്ചു. സെൻ്റർ കൂടാതെ രാജ്ചന്ദ്ര ആശുപത്രി, റിസർച്ച് സെൻ്റർ എന്നിവയും അവർ സന്ദർശിച്ചു. ഭിന്നശേഷിക്കാരാ കുട്ടികൾക്കുള്ള വൈദ്യസഹായ സാമഗ്രികളുടെ വിതരണത്തിലും അവർ പങ്കെടുത്തും. ഭഗവാൻ മഹാവീറിന് പ്രാർത്ഥനയും അർപ്പിച്ചായിരുന്നു മടക്കം.

സാമൂഹിക ക്ഷേമ പങ്കാളിത്തൾ

അതേസമയം സന്ദർശനത്തിനിടെ മിഷന്റെ ജീവകാരുണ്യ വിഭാഗമായ ശ്രീമദ് രാജ്ചന്ദ്ര ലവ് ആൻഡ് കെയറുമായി (എസ്ആർഎൽസി) അദാനി ഫൗണ്ടേഷൻ സഹകരിക്കുമോയെന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടന്നു. എസ്ആർഎൽസിയുമായി സഹകരിക്കാനുള്ള താത്പര്യം അദാനി പങ്കുവെച്ചു. അതേസമയം മിഷൻ്റെ നേത്ര പരിചരണം സംബന്ധിച്ച് പദ്ധതികളുമായി സഹകരിക്കാനുള്ള താത്പര്യം ഡോ പ്രീതി അദാനിയും പങ്കിട്ടു.

ആരോഗ്യം, സമൂഹിക വികസനം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് സമുാദയിക ക്ഷേമം ഉറപ്പാക്കാനുള്ള അവസരങ്ങളെ കുറിച്ചും സന്ദർശനത്തിനിടെ പ്രീതി അദാനി പങ്കുവെച്ചു.

ധരംപൂർ ശ്രീമദ് രാജചന്ദ്ര മിഷനെ കുറിച്ച്

ധരംപൂരിലെ ശ്രീമദ് രാജചന്ദ്ര മിഷൻ്റെ അന്താരാഷ്ട്ര ഹെഡ്ക്വോട്ടാഴ്സ് ആണ് 355 അക്കർ വിസ്തൃതിയിൽ കിടക്കുന്ന ശ്രീമദ് രമാചന്ദ്ര ആശ്രമം. 1994 ൽ പൂജ്യ ഗുരുദേവ്ശ്രീ രാകേഷ്ജിയാണ് മിഷൻ സ്ഥാപിച്ചത്. മഹാത്മാ ഗാന്ധിയുടെ ആത്മീയ മാർഗദർിയും ഗുരുവും ആയിരുന്ന ശ്രീമദ് രാജ്ചന്ദ്രജിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇത്തരമൊരു ആശ്രമം ആരംഭിച്ചത്. 6 ഭൂകണ്ഠങ്ങളിലായി 142സ്ഥാപനങ്ങളാണ് ആശ്രമത്തിന് കീഴിൽ ഉള്ളത്. ജ്ഞാനം, ധ്യാനം, നിസ്വാർത്ഥ സേവനം എന്നിവയിൽ ഊന്നിയാണ് ആശ്രമത്തിൻ്റെ പ്രവർത്തനം. ആരോഗ്യം, മാനുഷികമായയ സഹകരണങ്ങൾ, വിദ്യാഭ്യാസം, മൃഗസംരക്ഷണം, പ്രകൃതിക്ഷേമം, എന്നിവ കേന്ദ്രീകരിച്ചാണ് ശ്രീമദ് രാജേന്ദ്ര ലവ് ആൻ്റ് കെയർ പ്രവർത്തിക്കുന്നത്.

അദാനിയുടെ സന്ദർശനം

ഈ വർഷത്തിൻ്റെ തുടകത്തിൽ അയോധ്യ, കൊൽക്കത്തയിലെ കാളിഘട്ട്, വടക്കൻ ഗുജറാത്തിലെ തരംഗ ഹിൽസിലെ ജൈന ക്ഷേത്രം എന്നിവിടങ്ങൾ ഗൗതം അദാനി സന്ദർശിച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിൻ്റെ 40ം വിവാഹ വാർഷികമായ മെ് 1 ന് കേദാർനാഥും അദ്ദേഹം സന്ദർശിച്ചുട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma